കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍

കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍

കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ തീരസംരക്ഷണത്തിന്റെ ചുമതലയുള്ള ഇറിഗേഷന്‍ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനു കത്തെഴുതി.

ഈമാസവും ഓഗസ്റ്റിലും ഉണ്ടാവാന്‍ സാധ്യതയുള്ള കടലേറ്റത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനും അവ ഉളവാക്കാനിടയുള്ള ദുരിതങ്ങളില്‍ ജനങ്ങള്‍ക്കു സമാശ്വാസം നല്കാനുമുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്.

ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരസംരക്ഷണ പദ്ധതി ഭാഗികമായിട്ടെങ്കിലും തുടങ്ങിയത് ആശ്വാസകരമാണ്. എന്നാല്‍ കണ്ണമാലി മുതല്‍ കടലേറ്റം രൂക്ഷമായിരിക്കയാണ്. അടിയന്തരമായി ഇവിടത്തെ ജനങ്ങള്‍ക്ക് സമാശ്വാസം എത്തിക്കണം. ഈ ഭാഗങ്ങള്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തീരസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഈ പദ്ധതി വിഭാവനം ചെയ്ത രീതിയില്‍തന്നെ ഫോര്‍ട്ടുകൊച്ചി വരെ പൂര്‍ത്തിയാക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. തീരസംരക്ഷണ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും കെആര്‍എല്‍സിസി നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; 10 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ഉണ്ടായത്. ഇന്ന് 10 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി

ഏഷ്യന്‍ രാജ്യങ്ങള്‍ രോഗബാധയുടെ രണ്ടാംതരംഗത്തിന് ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ്ബാധയെ നിയന്ത്രണവിധേയമാക്കി എന്നതില്‍ ആശ്വാസംകൊണ്ട ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, തായ്‌വാന്‍ എന്നിവ കൊവിഡിന്റെ രണ്ടാംതരംഗത്തിനായി ഒരുങ്ങുന്നു. രാജ്യാന്തര സഞ്ചാരികളില്‍നിന്ന് വീണ്ടും മഹാമാരി പടരുന്നതായി കണ്ടെത്തിയ

ക്രിസ്ത്യാനിക്ക് ചായ്‌വ് താമരയോടെന്നു മറുനാടൻ മലയാളി

നിയമസഭ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ കേരളത്തിലെ സാമുദായിക മാറ്റങ്ങളെക്കുറിച്ച് അവകലനം ചെയ്തുകൊണ്ടാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം ക്രൈസ്തവ സമൂഹത്തിൽ അതിശക്തമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*