ഇരുപ്പുറയ്ക്കട്ടെ: ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ

by admin | July 16, 2022 5:47 am

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ
വിചിന്തനം: ഇരുപ്പുറയ്ക്കട്ടെ (ലൂക്കാ 10:38-42)

ഈശോ ശിഷ്യന്മാര്‍ക്കൊപ്പം യാത്ര നടത്തുകയാണ്. അതിനിടയില്‍ അവര്‍ ഒരു ഗ്രാമത്തില്‍ പ്രവേശിക്കുന്നു. അവിടെ മാര്‍ത്ത, മറിയം സഹോദരിമാരുടെ ഭവനത്തില്‍ പ്രവേശിക്കുന്നു. മറിയം ഈശോയുടെ പാദാന്തികത്തിലിരുന്നു ഈശോ പറയുന്നത് ശ്രവിച്ചുകൊണ്ടിരിക്കുന്നു. മാര്‍ത്തയാകട്ടെ ഈശോയെ എങ്ങനെ ശുശ്രൂഷിക്കണം എന്നതിനെക്കുറിച്ചു വ്യഗ്രചിന്തയായിരുന്നു. പോരാത്തതിനു കുറച്ചു കഴിഞ്ഞു മറിയത്തെക്കുറിച്ചു ഇക്കാര്യം പറഞ്ഞു ഈശോയുടെ അടുത്തു പരാതിയുമുന്നയിക്കുന്നു. സാധാരണ നോട്ടത്തില്‍ മാര്‍ത്ത ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ട്. വീട്ടില്‍ ഒരു അതിഥി വന്നാല്‍ അദ്ദേഹത്തിനുവേണ്ട ഭക്ഷണ പാനിയങ്ങള്‍ ഒരുക്കുക വേണ്ട സജ്ജീകരണങ്ങള്‍ ചെയ്യുക എന്നിവയാണ് ആതിഥേയര്‍ ചെയ്യുന്നതും ചെയ്യേണ്ടതും. ഇവിടെ മറിയം ഒരു പണിയും ചെയ്യാന്‍ മനസില്ലാത്തതു പോലെ അഥിതിയുടെ അടുത്തുപോയി ഇരുപ്പാണ്. അവിടെ ഏവരേയും ഞെട്ടിക്കുന്ന മറുപടിയാണ് ഈശോ പരാതി പറയുന്ന മാര്‍ത്തയോട് പറയുന്നത്. ഈശോ മറിയത്തിന്റെ പ്രവൃത്തിയെ ന്യായികരിക്കുക മാത്രമല്ല അവള്‍ ചെയ്തതാണ് ശരിയെന്നു സ്ഥാപിക്കുകയും അതിലൂടെ ഈശോയുടെ അടുത്തുവന്നിരിക്കുന്നതിന് മാര്‍ത്തയെ മൃദുവായി ശകാരിക്കുകയും ചെയ്യുന്നുണ്ട്.  
എന്താണ് ഇവിടെ സംഭവിച്ചത്. ഈശോയെന്ന അതിഥിക്കു ആ ഭവനത്തില്‍ നിന്നുള്ളവരില്‍ നിന്നും ആവശ്യം തനിക്കുവേണ്ടിയുള്ള മറ്റു ശുശ്രൂഷകള്‍ ചെയ്തു അവര്‍ ഓടി നടക്കുക എന്നുള്ളതായിരുന്നില്ല. മറിച്ച് ഈശോയുടെ അടുത്ത് അവര്‍ വന്നു ഉത്കണഠകളില്ലാതെ സ്വസ്ഥതയോടെ ഇരിക്കുക എന്നതായിരുന്നു. ഒരു പക്ഷേ ഈ കാലഘട്ടത്തിലും ഈശോ നമ്മില്‍ നിന്നും ഏറ്റവും അധികം ആവശ്യപ്പെടുന്നതും ഇതു തന്നെയാവും. ഈശോയുടെ അടുത്തുവന്ന് സ്വസ്ഥമായി ഇരിക്കുക ഈശോയ്ക്കുവേണ്ടി എന്നു പറഞ്ഞ് രൂപതാതലത്തിലും ഇടവക തലത്തിലും യൂണിറ്റു തലത്തിലും വിവിധ സംഘടനാതലങ്ങളിലും വേദപാഠം അധ്യാപനത്തിലുമെല്ലാം ഓടി നടന്നു വ്യപൃതരാകുവാന്‍ അത്യാവശത്തിനു ആരോഗ്യവും ഊര്‍ജ്ജം നിറഞ്ഞ ശരീരം മതി. അത് ചെയ്യണം.
പക്ഷെ ആദ്യം അവിടുത്തെ പാദാന്തികത്തിലിരുന്നു ശീലിച്ച പലര്‍ക്കും കര്‍ത്താവിന്റെ മുന്‍പില്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ഇരിപ്പുറയ്ക്കില്ല. ഒന്ന് അവരുടെ മനസ് പല കാര്യങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ വ്യഗ്രചിത്തമായിരിക്കുന്നു. രണ്ട് തങ്ങള്‍ ആരെയാണോ ശുശ്രൂഷിക്കുന്നത് യേശുനാഥന്‍ എന്ന ആ അഥിതിയുടെ സാന്നിധ്യത്തെക്കുറിച്ചു അവര്‍ക്കു ബോധ്യം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒപ്പം ആ അതിഥി തങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അവിടുത്തെ പാദാന്തികത്തിലിരിക്കുവാനാണെന്ന് നാം തിരിച്ചറിയുന്നില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സെമിനാരിയില്‍ വച്ച് ഒരു സുപ്പീരിയര്‍ അച്ചന്‍ തങ്ങളോട് ഇപ്രകാരം ചോദിച്ചു. നിങ്ങള്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ആളിനു നല്‍കുവാന്‍ ഏറ്റവും വലിയ സമ്മാനം എന്താണ്? ഞങ്ങള്‍ പലതും പറഞ്ഞുനോക്കി ഒന്നും ശരിയായില്ല. അവസാനം അച്ചന്‍ ഇപ്രകാരം പറഞ്ഞു: അത് അയാളുടെ സാന്നിധ്യമാണ്. ശരിയാണ് ഇഷ്ടപ്പെട്ട ആളിന്റെ സാന്നിധ്യം തേടി അയാളെ കാണുവാന്‍ ഏതറ്റം വരെയും പോകും. പ്രണയം പൂത്തുവിടര്‍ന്നു നില്‍ക്കുന്ന അവസ്ഥയില്‍ പ്രണയിനിയുടെ ബസില്‍, താന്‍ പേകേണ്ട ബസ്‌റൂട്ട് അതല്ലങ്കില്‍ക്കൂടി കയറിപ്പോകും. അവളെക്കൊണ്ടുപോയി ആക്കും. ഒരു കാര്യവുമില്ല. ഒന്നും കിട്ടില്ല. പക്ഷെ അവളെ / അവനെ കാണണം. കൂടുതല്‍ നേരം ഒരുമിച്ചായിരിക്കണം. അത് ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കിടയിലും അങ്ങനെ തന്നെയാണ്. ഒന്നും പറഞ്ഞില്ലേലും ഇഷ്ടപ്പെട്ടവരുടെ അടുത്തിരുന്നാല്‍ മതി. ഇനി അവര്‍ തമ്മില്‍ ഒരുമിച്ചിരിക്കുമ്പോള്‍ പറയുന്നത് പൊട്ടത്തരമാണെങ്കിലും പറയുന്നതില്‍ കഴമ്പൊന്നുമില്ലെങ്കിലും എല്ലാവരുടേയും സാന്നിധ്യവും ഒത്തുകൂടി നില്‍ക്കുമ്പോഴുള്ള നിമിഷങ്ങളും വിലപിടിപ്പുള്ളതായി നാം കരുതുന്നു.
ദിവ്യകാരുണ്യത്തില്‍ നമ്മുടെ കര്‍ത്താവായ ഈശോയുടെ പൂര്‍ണ സാന്നിധ്യമുണ്ട്. അവിടുത്തെ അപ്പസ്‌തോലന്മാര്‍ക്കും ശിഷ്യന്മാര്‍ക്കുമൊപ്പം നൂറ്റാണ്ടുകള്‍ മുമ്പുണ്ടായിരുന്നതുപോലെ മാര്‍ത്തയുടേയും മറിയത്തിന്റെയും ഭവനത്തില്‍ ഉണ്ടായിരുന്നതുപോലെ കൂടുതലോ കുറവോ ഇല്ലാതെ ഈശോ യഥാര്‍ത്ഥമായി ഈശോ അവിടെയുണ്ട്. നാം കാണുന്നതും കേള്‍ക്കുന്നതും രുചിക്കുന്നതുമെല്ലാം അപ്പത്തിന്റെ ലക്ഷണങ്ങളാണെങ്കിലും നമ്മുടെ ഈശോ അവിടെ സന്നിഹിതനാണ്. അവന്റെ ചാരെ ചെന്നിരിക്കുക അവന്‍ നമ്മുടെ സാന്നിധ്യം ഓരോ പള്ളിയിലും ചാപ്പലിലും ഇരുന്ന് ആഗ്രഹിക്കുന്നുണ്ട്. നിനക്ക് ഈശോയ്ക്കു കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനമാണ് ദിവ്യകാരുണ്യ സന്നിധിയിലെ നിന്റെ സാന്നിധ്യം നാം ഒന്നു ചേര്‍ന്നിരുന്നു കൊടുത്താല്‍ മതി. പിന്നെ അവന്‍ നിന്നെ അടിമുടി മാറ്റുവാന്‍ തുടങ്ങും. യേശുവെന്ന അതിഥി നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതാണ് ദിവ്യകാരുണ്യ സന്നിധിയില്‍ നമ്മുടെ ഇരിപ്പുറയ്ക്കണമെന്നു ഇന്‍സിനു ജേസു  എന്ന ഗ്രന്ഥത്തിലുടെ ഈശോ പറയുന്നുണ്ട്. നാം ദിവ്യകാരുണ്യ സന്നിധിയിലായിരിക്കുമ്പോള്‍ നാം ഈശോയെ നോക്കിയിരിക്കുന്നതിനേക്കാളുപരി ഈശോ നമ്മെ ഓരോരുത്തരേയും നോക്കിയിരിക്കുകയാണെന്നു.
ഓര്‍ക്കുക ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകളോളം ചെലഴിച്ച മദര്‍ തെരേസയും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ആര്‍ച്ച് ബിഷപ്  ഫുള്‍ട്ടന്‍ ജെ ഷിനുമെല്ലാം പ്രവര്‍ത്തിക്കാതിരുന്നിട്ടില്ല. മറിച്ച് അവര്‍ ഈശോയ്ക്കുവേണ്ടി ധാരാളം ഓടി നടന്നു ചെയ്തു നമുക്കും ഈശോ ആഗ്രഹിക്കുന്നതുപോലെ അവിടുത്തെ പാദാന്തികത്തിലിരിക്കാം. പ്രവര്‍ത്തനം താനെ അവിടെ നിന്നും ഒഴുകിക്കോളും.

ഒന്നാം വായന
ഉല്‍പത്തി പുസ്തകത്തില്‍നിന്ന് (18 : 1-10a)

(യജമാനനേ, അങ്ങയുടെ ദാസനെ കടന്നുപോകരുതേ)

അക്കാലത്ത്, മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവന്‍ തല യുയര്‍ത്തി നോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെ തിരേ നില്‍ക്കുന്നതു കണ്ടു. അവരെക്കണ്ട് അവന്‍ കൂടാര വാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതി രേല്‍ക്കാന്‍ ഓടിച്ചെന്ന്, നിലംപറ്റെ താണ്, അവരെ വണങ്ങി. അവന്‍ പറഞ്ഞു: യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങയുടെ ദാസനെ കടന്നു പോകരുതേ! കാലു കഴുകാന്‍ കുറച്ചു വെള്ളം കൊണ്ടുവരട്ടെ. മരത്തണലിലിരുന്നു വിശ്ര മിക്കുക. നിങ്ങള്‍ ഈ ദാസന്റെയടുക്കല്‍ വന്ന നില യ്ക്ക് ഞാന്‍ കുറേ അപ്പം കൊണ്ടുവരാം. വിശപ്പട ക്കിയിട്ടു യാത്ര തുടരാം. നീ പറഞ്ഞതുപോലെ ചെയ്യുക എന്ന് അവര്‍ പറഞ്ഞു. അബ്രാഹം പെട്ടെന്നു കൂടാ രത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നി ടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക. അവന്‍ ഓടിച്ചെന്നു കാലിക്കൂട്ടത്തില്‍ നിന്നു കൊഴുത്ത ഒരു ഇളം കാള ക്കുട്ടിയെ പിടിച്ചു വേലക്കാരനെ ഏല്‍ പിച്ചു. ഉടനെ അവന്‍ അതു പാകം ചെയ്യാന്‍ തുടങ്ങി. അബ്രാഹം വെണ്ണയും പാലും, പാകം ചെയ്ത മൂരി യിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷി ച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരി ചരിച്ചുകൊണ്ടു നിന്നു. അവര്‍ അവനോടു ചോദിച്ചു: നിന്റെ ഭാര്യ സാറായെവിടെ? കൂടാരത്തിലുണ്ട്, അവന്‍ മറുപടി പറഞ്ഞു. കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേ വരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടാ യിരിക്കും.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(15 : 2-3ab, 3cd-4ab, 5)

കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ ആരു വസിക്കും?

നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍; പരദൂഷണം പറയുകയോ സ്‌നേഹി തനെ ദ്രോഹിക്കുകയോ ചെയ്യാത്തവന്‍.
കര്‍ത്താവേ……..
അയല്‍ക്കാരനെതിരേ അപവാദം പരത്തുകയോ ചെയ്യാ ത്തവന്‍. ദുഷ്ടനെ പരിഹാസ്യനായി കരുതുകയും ദൈവ ഭക്തനോട് ആദരം കാണിക്കുകയും നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവന്‍.
കര്‍ത്താവേ……..
കടത്തിനു പലിശ ഈടാക്കുകയോ നിര്‍ദോഷനെ തിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്‍; ഇങ്ങ നെയുള്ളവന്‍ നിര്‍ഭയനായിരിക്കും.
കര്‍ത്താവേ……..

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (1: 24-28)

(യുഗങ്ങളായി നിഗൂഡമായിരുന്ന രഹസ്യം ഇപ്പോള്‍ ദൈവം അവിടുത്തെ വിശുദ്ധര്‍ക്ക് ആവിഷ്‌കൃതമാക്കി)

സഹോദരരേ, നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു. നിങ്ങള്‍ ക്കുവേണ്ടി ദൈവം എന്നെ ഭരമേല്‍പിച്ച ദൗത്യം വഴി ഞാന്‍ സഭയിലെ ശുശ്രൂഷകനായി. ദൈവവചനം പൂര്‍ണമായി വെളിപ്പെടുത്തുക എന്നതായിരുന്നു ആ ദൗത്യം. യുഗങ്ങളുടെയും തലമുറകളുടെയും ആരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്ധര്‍ക്കു വെളി പ്പെടുത്തിയിരിക്കുന്നു. ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധര്‍ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറി ച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതു തന്നെ. അവനെയാണ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ മനുഷ്യരെയും ക്രിസ്തുവില്‍ പക്വത പ്രാപിച്ച വരാക്കാന്‍ വേണ്ടി ഞങ്ങള്‍ എല്ലാവര്‍ക്കും മുന്നറി യിപ്പു നല്‍കുകയും എല്ലാവരെയും സര്‍വവിജ്ഞാ നവും പഠിപ്പിക്കുകയും ചെയ്യുന്നു.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (Cf. Lk. 8:15) വചനം കേട്ട്, ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ അനുഗ്രഹീതര്‍ – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (10 : 38-42)

(മര്‍ത്താ യേശുവിനെ തന്റെ ഭവനത്തില്‍ സ്വീകരിച്ചു; മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു)

അക്കാലത്ത്, യത്രാമധ്യേ യേശു ഒരു ഗ്രാമത്തില്‍ പ്രവേ ശിച്ചു. മര്‍ത്താ എന്നുപേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചു. അവള്‍ക്കു മറിയം എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ കര്‍ ത്താവിന്റെ വചനങ്ങള്‍ കേട്ടുകൊണ്ട് അവന്റെ പാദ ത്തിങ്കല്‍ ഇരുന്നു. മര്‍ത്തായാകട്ടെ പലവിധ ശുശ്രൂഷ കളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്റെ അടുത്തു ചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ് ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരി ക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായി ക്കാന്‍ അവളോടു പറയുക. കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെര ഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടു ക്കപ്പെടുകയില്ല.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

Source URL: https://jeevanaadam.in/16th-sunday-ordinary-time-sunday-homily-readings/