പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ

Print this article
Font size -16+

റവ. ഫാ. മിഥിൻ കാളിപറമ്പിൽ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13)
പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന് വിചിന്തനത്തിനായി തിരുസഭ തന്നിരിക്കുന്നത്. ഉത്പത്തി പുസ്തകത്തില്‍ നിന്നുള്ള ഒന്നാം വായനയില്‍ സോദോമിനും ഗൊമോറായ്ക്കും വേണ്ടി ദൈവത്തോട് നേരിട്ട മധ്യസ്ഥ പ്രാര്‍ഥന നടത്തുന്ന അബ്രഹാത്തെയാണ് കാണുക. സുവിശേഷത്തിലാണെങ്കില് ഈശോയുടെ പ്രാര്‍ഥന കണ്ട് തങ്ങളെയും പ്രാര്ഥിക്കുവാന് പഠിപ്പിക്കണമെന്ന് ശിഷ്യന്മാര് പറയുന്നതും സ്വര്‍ഗസ്ഥനായ പിതാവേ, എന്നുള്ള പ്രാര്‍ഥന ഈശോ പഠിപ്പിക്കുന്നതും പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരാകേണ്ടതിനെക്കുറി ച്ച് ഈശോ നിര്‍ദേശം നല്‍കുന്നതും നാം കാണുന്നു.
രണ്ട് കാര്യങ്ങളാണ് ‘ഞങ്ങളെയും പ്രാര്ഥിക്കുവാന് പഠിപ്പിക്കുക’ എന്ന ശിഷ്യന്മാരുടെ അഭ്യര്‍ത്ഥനയുടെ പുറകിലുള്ളത്. ഒന്ന് അവര്‍ നോക്കുമ്പോള്‍ തങ്ങള്‍ക്കില്ലാത്ത താല്പര്യം പ്രാര്‍ഥനയില്‍ തങ്ങളുടെ ഗുരുവായ ഈശോയ്ക്കുണ്ട്. കഴിഞ്ഞ മാസം കാര്‍മല്‍ഗിരി സെമിനാരിയുടെ പുതിയ ലൈബ്രറി കെട്ടിടത്തിന്റെ ഉത്ഘാടനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ അഭിവന്ദ്യ വര്‍ഗീസ് ചക്കാലയ്ക്കല്‍ പിതാവ് എല്ലായ്പ്പോഴും പ്രാര്‍ഥിച്ചിരുന്നു എന്നു പറഞ്ഞിട്ട് അതു സാധുകരിക്കുവാന്‍ അഞ്ച് കാര്യങ്ങള്‍ ഈശോയുടെ പ്രാര്‍ഥനയെപ്പറ്റി പറഞ്ഞു. 1. ഈശോ അതിരാവിലെ എഴുന്നേറ്റു പ്രാര്ഥിക്കുവാന് പോകുമായിരുന്നു. 2. എത്ര തിരക്കുണ്ടെങ്കിലും ഈശോ പ്രാര്‍ഥിച്ചിരുന്നു. 3. സങ്കടപ്പെട്ടിരുന്ന അവസരത്തിലെല്ലാം ഈശോ പ്രാര്‍ഥിച്ചിരുന്നു. 4.സന്തോഷത്തോടെ ഇരിക്കുന്ന സമയത്തും ജീവിതം സാധാരണഗതിയില്‍ പോകുന്ന അവസരത്തിലും ഈശോ പ്രാര്‍ഥിച്ചിരുന്നു. 5. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനു മുമ്പും ഈശോ പ്രാര്‍ഥിച്ചിരുന്നു. ഇത്തരത്തില്‍ പ്രാര്‍ഥന ഈശോയ്ക്കു മറ്റു പരിപാടികളുടെ കൂട്ടത്തില്‍ ആയിരുന്നില്ല. മറിച്ച് ജീവിതം തന്നെ പ്രാര്ഥനയായിരുന്നു. ഇന്നത്തെ സുവിശേഷം നോക്കിയാല്‍ മനസിലാകും ഈശോ ഒരു സ്ഥലത്തിരുന്നു പ്രാര്‍ഥിച്ചു കഴിയുമ്പോഴാണ് ശിഷ്യന്മാര് ഈശോയുടെ അടുത്ത് വന്ന് ഞങ്ങളെയും പ്രാര്ഥിക്കുവാന് പഠിപ്പിക്കണമേ എന്നു പറഞ്ഞു ചെല്ലുന്നത്. അതായത് ഈശോ പ്രാര്‍ഥിക്കുമ്പോള്‍ മറ്റു ശിഷ്യന്മാര് അത്രയും നാള് വേറെ പണിചെയ്യുകയാ തങ്ങള്‍ക്ക് പ്രാര്ഥിക്കുവാന് അറിയില്ല എന്ന ഭാവത്തില്‍ ഈശോയെ ദൂരെ നിന്നും വീക്ഷിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഈശോ അവരെ അങ്ങനെ പ്രാര്ഥിക്കുവാന് ക്ഷണിക്കുന്നതായി നാം കാണുന്നില്ല (ഗദ്സെമിനിയിലൊഴികെ). പകരം ഇശോയുടെ പ്രാര്‍ഥന ജീവിതം അവരെ പ്രാര്ഥനയിലേക്കടുപ്പിച്ചു. തങ്ങള്‍ക്കും പ്രാര്ഥിക്കുവാന് പഠിക്കണമെന്ന ആഗ്രഹം ഈശോയിലൂടെ അവര്‍ക്കുള്ളില്‍ ജനിച്ചു.
തങ്ങളെയും പ്രാര്ഥിക്കുവാന് പഠിപ്പിക്കണമേ എന്നുള്ള അഭ്യര്‍ത്ഥനയുടെ പിന്നിലുള്ള രണ്ടാമത്തെ കാര്യമെന്നു പറയുന്നത് യോഹന്നാന്റെ ശിഷ്യന്മാര്ക്ക് പ്രാര്ഥിക്കുവനറിയാമായിരുന്നു എന്നതാണ്. അത് അവരെ യോഹന്നാന് പഠിപ്പിച്ചതാണ്. ഇവിടെ തങ്ങള്‍ ശിഷ്യന്മാരെന്നു പറഞ്ഞ് ഈശോയുടെ പുറകെ നടക്കുവാന്‍ തുടങ്ങിയിട്ട് നാളുകുറേയായി എന്നിട്ടും പ്രാര്ഥിക്കുവാനായില്ല. ഇത്രേം കാലമായിട്ടും ഈശോ ഇങ്ങോട്ട് അന്നുവരെ പഠിപ്പിച്ചുമില്ല അവര്‍ ചോദിക്കുവാനും മുതിര്‍ന്നിട്ടില്ല അതുകൊണ്ട് അവര്‍ സമയം ഒത്തു വന്നപ്പോള്‍ ചോദിച്ചു. അതിനു മറുപടിയായി ലോകത്തിലെ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഉപയോഗിക്കുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന അതി മനോഹരമായ പ്രാര്‍ഥന ഈശോ പഠിപ്പിച്ചു.
സുവിശേഷങ്ങളെടുത്തു പരിശോധിച്ചാല്‍ പ്രത്യേകിച്ച് വിശുദ്ധ യോഹന്നാന്റെ സുവിശേഷമെടുത്താല് നമുക്ക് മനസിലാകും ഈശോ സംസാരിച്ചതു തന്റെ സ്വര്‍ഗസ്ഥനായ പിതാവിനെക്കുറിച്ചും പിതാവുമായുള്ള ബന്ധത്തെക്കുറിച്ചും പിതാവ് നല്കിയ അജഗണത്തെക്കുറിച്ചുമായിരുന്നു. അതുകൊണ്ടു തന്നെ പ്രാര്‍ഥനയെന്നത് ഈശോയ്ക്കും പിതാവുമായി മാത്രം ഗാഢബന്ധത്തിലാകുന്ന അവസ്ഥയായിരുന്നു. നമ്മുടെ പ്രാര്‍ഥന ഇത്തരത്തില്‍ ദൈവവുമായി ബന്ധം സ്ഥാപിക്കുന്നതാണോ, കാര്യസാധ്യത്തിനുവേണ്ടിയുള്ളതാ ണോ, അതോ മറ്റുള്ളവരെ കാണിക്കുവാന്‍ വേണ്ടിയുള്ള കാട്ടിക്കൂട്ടാണോ?
ഈശോ ശിഷ്യന്മാരോട് പ്രാര്‍ഥിക്കണമെന്ന് പറഞ്ഞില്ല മറിച്ച് ഈശോയുടെ പ്രാര്‍ഥനാ ജീവിതം അവരെ പ്രാര്ഥനയിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നു. നമ്മുടെ പ്രാര്‍ഥന ജീവിതം മറ്റുള്ളവരെ പ്രാര്ഥനയിലേക്കു ആകര്‍ഷിക്കുന്നുണ്ടോ? ‘നമ്മുടെ പ്രവര്‍ത്തികള്‍ വാക്കുകളെക്കാള്‍ ഉച്ച സ്വരത്തില്‍ സംസാരിക്കുന്നുവെന്നു പറയുക’ നമ്മുടെ കുടുംബത്തില്‍ നമ്മള് പ്രാര്ഥിക്കാനിരിക്കുകയും നാം സ്ഥിരമായി പള്ളിയില്‍ പോകാതിരിക്കുകയും ചെയ്തിട്ടു നമ്മുടെ മക്കളോട് പ്രാര്ഥിക്കണമെന്നു പറയുന്നത് ഒരു വിരോധാഭാസമല്ലേ. നമ്മില്‍ നിന്നു തന്നെ പ്രാര്‍ഥനയുടെ ആകര്‍ഷണീയ മാതൃകകള്‍ ഉണ്ടാവണം. അതിലൂടെ അനേകര്‍ ദൈവത്തിലേയ്ക്കടുക്കട്ടെ. ഇനി നിങ്ങള്‍ ആത്മാര്‍ത്ഥമായി മാതൃക കാണിച്ചിട്ടും ഫലമൊന്നുമില്ലെങ്കില്‍ നിങ്ങളുടെ പ്രാര്‍ഥന ജീവിതം ഈശോ തുടരുക. ഒരുനാള്‍ ഈശോയുടെ അടുത്ത് ശിഷ്യരെത്തിയതുപോലെ നിങ്ങള്‍ പ്രതീക്ഷിക്കുന്നവരെത്തും. ഉറപ്പ്.
ഒന്നാം വായന
ഉല്പത്തി പുസ്തകത്തില്‍നിന്ന് (18 : 20-32)
(കര്‍ത്താവേ, ഞാന്‍ അങ്ങയോടു സംസാരിക്കുന്നതുകൊണ്ട് അങ്ങ് കോപിക്കരുതേ!)
അക്കാലത്ത്, കര്‍ത്താവു അരുളിച്ചെയ്തു: സോദോമിനും ഗൊമോറായ്ക്കുമെതിരേയുള്ള മുറവിളി വളരെ വലു താണ്. അവരുടെ പാപം ഗുരുതരവുമാണ്. അതിനാല്‍, അവരുടെ പ്രവൃത്തികള്‍ എന്റെ സന്നിധിയിലെത്തിയി ട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നോ ഇല്ലയോ എന്ന റിയാന്‍ ഞാന്‍ അവിടംവരെ പോകുകയാണ്. അവര്‍ അവിടെനിന്നു സോദോമിനുനേരേ നടന്നു. അബ്രാഹം അപ്പോഴും കര്‍ത്താവിന്റെ മുമ്പില്‍ത്തന്നെ നിന്നു. അബ്രാഹം അവിടുത്തെ സമീപിച്ചു ചോദിച്ചു: ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? നഗരത്തില്‍ അന്‍പതു നീതിമാന്മാരുണ്ടെങ്കില് അങ്ങ് അതിനെ നശി പ്പിച്ചുകളയുമോ? അവരെപ്രതി ആ സ്ഥലത്തെ ശിക്ഷ യില്‍ നിന്നൊഴിവാക്കില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന് മാരെയും സംഹരിക്കുക-അത് അങ്ങില്‍ നിന്ന് ഉണ്ടാകാ തിരിക്കട്ടെ. ദുഷ്ടന്മാരുടെ ഗതിതന്നെ നീതിമാന്മാര് ക്കും സംഭവിക്കാതിരിക്കട്ടെ. ഭൂമി മുഴുവന്റെയും വിധി കര്‍ത്താവു നീതിപ്രവര്‍ത്തിക്കാതിരിക്കുമോ? കര്‍ത്താവ് അരുളിച്ചെയ്തു: സോദോം നഗരത്തില്‍ അമ്പതു നീതി മാന്മാരെ ഞാന്‍ കണ്ടെത്തുന്ന പക്ഷം അവരെപ്രതി ഞാന്‍ ആ സ്ഥലത്തോടു മുഴുവന്‍ ക്ഷമിക്കും. അബ്രാഹം വീണ്ടും പറഞ്ഞു: പൊടിയും ചാരവുമായ ഞാന്‍ കര് ത്താവിനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ. നീതി മാന്മാര് അമ്പതിന് അഞ്ചു കുറവാണെന്നു വന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെ മുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്പ്പത്തഞ്ചു പേരെ കണ്ടെത്തിയാല്‍ ഞാനതിനെ നശിപ്പിക്കുകയില്ല. അവന് വീണ്ടും ചോദിച്ചു: നാല്പ്പതുപേരേയുള്ളുവെ ങ്കിലോ? അവിടുന്നു പ്രതിവചിച്ചു: ആ നാല്‍പ്പതുപേരെ പ്രതി നഗരം ഞാന്‍ നശിപ്പിക്കുകയില്ല. അവന് പറഞ്ഞു: ഞാന്‍ വീണ്ടും സംസാരിക്കുന്നതുകൊണ്ടു കര്‍ത്താവു കോപിക്കരുതേ! ഒരുപക്ഷേ, മുപ്പതുപേരെയുള്ളുവെ ങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: മുപ്പതുപേരെ കണ്ടെത്തുന്നെങ്കില്‍ ഞാനതു നശിപ്പിക്കുകയില്ല. അവന് പറഞ്ഞു: കര്‍ത്താവിനോടു സംസാരിക്കാന്‍ ഞാന്‍ തുനി ഞ്ഞല്ലോ. ഇരുപതുപേരെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ഇരുപതുപേരെ പ്രതി ഞാനതു നശിപ്പി ക്കുകയില്ല. അവന് പറഞ്ഞു: കര്‍ത്താവേ, കോപിക്ക രുതേ! ഒരു തവണ കൂടി മാത്രം ഞാന്‍ സംസാരിക്കട്ടെ. പത്തുപേരെ അവിടെയുള്ളുവെങ്കിലോ? അവിടുന്ന് അരു ളിച്ചെയ്തു: ആ പത്തുപേരെപ്രതി ഞാന്‍ അതു നശിപ്പി ക്കുകയില്ല.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം
(138 : 1-2a, 2bc-3, 6-7ab, 7c-8)
കര്‍ത്താവേ, ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി
കര്‍ത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ അങ്ങേക്കു നന്ദി പറയുന്നു; ദേവന്മാരുടെ മുന്പില് ഞാന്‍ അങ്ങ യെ പാടിപ്പുകഴ്ത്തും. ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു നേരേ ശിരസ്സു നമിക്കുന്നു.
കര്‍ത്താവേ, ഞാന്‍…….
അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത് അങ്ങേക്കു നന്ദി പറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ ആത്മാവില്‍ ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.
കര്‍ത്താവേ, ഞാന്‍…….
കര്‍ത്താവു മഹോന്നതനാണെങ്കിലും താണവരെ കടാക് ഷിക്കുന്നു; അഹങ്കാരികളെ അവിടുന്ന് അകലെ വച്ചു തന്നെ അറിയുന്നു. കഷ്ടതകളിലൂടെ കടന്നു പോകു ന്നെങ്കിലും, എന്റെ ജീവനെ അവിടുന്നു പരിപാലിക്കു ന്നു; എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരേ അവി ടുന്നു കരം നീട്ടും.
കര്‍ത്താവേ, ഞാന്‍…….
അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും. എന്നെ ക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവു നിറവേറ്റും; കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്; അങ്ങ യുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
കര്‍ത്താവേ, ഞാന്‍…….
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന് കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (2: 12-14)
(അപരാധങ്ങള്‍ ക്ഷമിച്ച് യേശു തന്നോടുകൂടെ നിങ്ങളെ ജീവനിലേക്കാനയിച്ചിരിക്കുന്നു)
സഹോദരരേ, ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോ ടൊപ്പം സംസ്കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര് പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ പാപങ്ങള്‍ നിമിത്തം മൃതരും ദുര്‍വാസനകളുടെ പരിച്ഛേദനം നിര്‍വഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ അവ നോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപ ങ്ങളും ക്ഷമിക്കുകയും ചെയ്തു. നമുക്കു ദോഷകര മായിനിന്ന ലിഖിതനിയമങ്ങളെ അവന് മായിച്ചുകളയു കയും അവയെ കുരിശില്‍ തറച്ചു നിഷ്കാസനം ചെയ്യു കയും ചെയ്തു.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (Rom. 8 : 15d) പുത്രസ്വീകാര്യത്തിന്റെ, ആത് മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത് ഈ ആത്മാവ് മൂലമാണ് നാം ആബാ-പിതാവേ എന്നു വിളി ക്കുന്നത് – അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (11 : 1-13)
(ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും)
അക്കാലത്ത്, യേശു ഒരിടത്തു പ്രാര്ഥിച്ചുകൊണ്ടിരിക്കു കയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരി ലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന് തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര് ഥിക്കാന് പഠിപ്പിക്കുക. അവന് അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കുവിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്കണമേ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷ മിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള് പ്പെടുത്തരുതേ.
അവന് അവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ധരാത്രി അവന്റെ അടുത്തുചെന്ന് അവന് പറയുന്നു: സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്നേഹിതന് യാത്രാ മധ്യേ എന്റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടു ക്കാന്‍ എനിക്കൊന്നുമില്ല. അപ്പോള്‍, അവന്റെ സ്നേ ഹിതന് അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞു ങ്ങളും എന്റെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല. ഞാന്‍ നിങ്ങ ളോടു പറയുന്നു, അവന് സ്നേഹിതനാണ് എന്നതിന്റെ പേരില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല് കും. ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നു കിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേ ഷിക്കുന്നവന് കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നു കിട്ടു കയും ചെയ്യുന്നു. നിങ്ങളില്‍ ഏതൊരു പിതാവാണ് മകന് മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ ക്കു നല്ല ദാനങ്ങള്‍ നല്കാന് ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാ വിനെ നല്കുകയില്ല!
കര്‍ത്താവിന്റെ സുവിശേഷം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
പൈതൃകം വില്പനയ്ക്ക്: ലൈനു ആന്റണി
ചരിത്രസ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം കേന്ദ്രസര്‍ക്കാര്‍ ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയ നടപടിയില്‍ കത്തിപ്പിടിച്ച പ്രതിഷേധം തണുത്തുതുടങ്ങിയിരിക്കുന്നു. ചെങ്കോട്ടയുടെ പരിപാലനം പൂര്‍ണമായും സ്വകാര്യ കോര്‍പ്പറേറ്റ് ഗ്രൂപ്പിന് നല്കിയ നടപടിയെ രാഷ്ട്രീയപാര്‍ട്ടികളും
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് സ്മാരക മ്യൂസിയം പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തി
എറണാകുളം: കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയോടനുബന്ധിച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് താമസിച്ചിരുന്ന ആശ്രമത്തിന്റെ പുനര്‍നിര്‍മാണം കേരള സര്‍ക്കാരിന്റെ സഹായത്തോടുകൂടി നടത്തുന്നു. ചരിത്ര മ്യൂസിയത്തിന്റെ കല്ലിടല്‍ കര്‍മം
വിശുദ്ധ കുര്യാക്കോസച്ചന് അന്തരിച്ചത് കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തിലോ?
ഫാ. തോമസ് പന്തപ്ലാക്കന്‍ സിഎംഐ എഡിറ്റ് ചെയ്ത് 2014 നവംബര്‍ 23ന് കാക്കനാട് ചാവറ സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ നിന്നും പ്രസിദ്ധീകരിച്ച ‘ഒരു നല്ല അച്ചന്റെ ചാവരുള്‍’ എന്ന
No comments
Write a comment
No Comments Yet!
You can be first to comment this post!