Breaking News

മുൻ കേന്ദ്രമന്ത്രി ഡോ. ഹെൻറി ഓസ്റ്റിൻ 10-ാം അനുസ്മരണ സമ്മേളനം നടത്തി

മുൻ കേന്ദ്രമന്ത്രി ഡോ. ഹെൻറി ഓസ്റ്റിൻ  10-ാം അനുസ്മരണ സമ്മേളനം നടത്തി


മുൻ കേന്ദ്ര മന്ത്രി ഡോ. ഹെൻറി ഓസ്റ്റിനിന്റെ 10-ാം അനുസ്മരണ സമ്മേളനം കൊച്ചയിൽ എ. കെ. ആന്റണി ഉദ്‌ഘാടനം ചെയ്തു. ദേശീയ രാഷ്ട്രീയത്തിലും നയതന്ത്രത്തിലും പകരം വെക്കുവാൻ ഇല്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഹെൻറി ഓസ്റ്റി. രണ്ടുപ്രാവശ്യം എറണാകുളം ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻറിൽ എത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും, ചരൺ സിങ് മന്ത്രിസഭയിൽ ഭക്ഷ്യധാന്യ സിവിൽ സപ്ലൈസ് വകുപ്പ് കേന്ദ്ര മന്ത്രിയുമായിരുന്നു. 1985 ഇന്ത്യയെ പ്രതിനിധീകരിച്ച് പോർച്ചുഗീസ് അംബാസിഡറായി നിയമിക്കപ്പെട്ടു. ബംഗ്ലാദേശ്-പാക്കിസ്ഥാൻ യുദ്ധത്തിന്റെ അവസരത്തിൽ ഇന്ത്യയുടെ പ്രത്യേക സന്ദേശകനായി ബംഗ്ലാദേശിലേക്ക് പോയത് ഹെൻറി ഓസ്റ്റിനാണ്. 2018 മെയ് 15ന് തിരുവനന്തപുരത്ത് മകളുടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നതർ പങ്കെടുത്തു. അഡ്വ കെ പി ഹരിദാസ് എൻ വേണുഗോപാൽ ,കെ പി ധനപാലൻ ,പ്രഫ. കെ. വി. തോമസ് എം പി ,കെ. എൽ മോഹനവർമ്മ ,ഡൊമിനിക് പ്രസന്റേഷൻ ,ലൂഡി ലൂയിസ് ,എം. എ. ചദ്രശേഖർ ,ടി. ജെ. വിനോദ് ,ഹെൻറി ഓസ്റ്റിൻ (ജെ)മാത്യു കുഴല്നാടന് ,വര്ഗീസ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു.


Related Articles

വാലന്റൈന്‍ യാഥാര്‍ത്ഥ്യങ്ങള്‍

റോമിലെ സാന്താമരിയ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു തലയോട്ടി അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതും ആധുനിക കാലത്ത്‌ പ്രണയത്തിന്റെ അപരനാമമായി ഉയിര്‍ത്തുവന്നതുമായ സെന്റ്‌

ജനാധിപത്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍

സത്യാനന്തര കാലത്തെ വിരാള്‍പുരുഷനാണ് ഡോണള്‍ഡ് ട്രംപ് എങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ എന്ന എഴുപത്തേഴുകാരന്‍ മറ്റൊരു സംസ്‌കാരത്തിന്റെ പ്രതീകമാണ്. സത്യസന്ധത, നീതിബോധം, സാഹോദര്യം,

ജീവിതം തിരിച്ചുപിടിക്കാന്‍ ആന്റിബോഡി ടെസ്റ്റ്

മുഖമറയോ സുരക്ഷാകവചങ്ങളോ ഒന്നുമില്ലാതെ ജോലി ചെയ്യാനും എവിടെയും യാത്രചെയ്യാനുമുള്ള ഇമ്യൂണിറ്റി പാസ്പോര്‍ട്ടാകും ഈ ടെസ്റ്റിന്റെ പോസിറ്റീവ് ഫലം ന്യൂയോര്‍ക്ക്: കൊറോണവൈറസ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്ക് വൈറസിനെ നിര്‍വീര്യമാക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*