Archive
Back to homepageവാക്കിനെ ആര്‍ക്കാണ് പേടി?
ഹെംലക്ക് ചെടിയുടെ ചാറുമായി സോക്രട്ടീസ് നില്പ്പുണ്ടിപ്പോഴും, കാലത്തിന്റെ തടവറയില്‍. ഏത് രാജ്യത്തും ഏതു സമൂഹത്തിലുമുണ്ട്, സോക്രട്ടീസ്; കറുപ്പിന്റെ വിധിയാളന്മാരുടെ മുന്നില്‍ മരണവിധി ശിരസാവഹിച്ചു കൊണ്ട്. ജ്ഞാനത്തിന്റെ ശബ്ദത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഏഥന്‍സ് പഴംകഥയൊന്നുമല്ല. മന:സാക്ഷിയുടെ ശബ്ദത്തെ വിഷദ്രാവകം കൊണ്ട് മൗനത്തിലേക്ക് ഒഴുക്കിവിട്ട അധികാരത്തിന്റെ ക്രൂരോന്മാദം പിന്നെ എത്രയാവര്‍ത്തിച്ചു! ഇപ്പോഴും എത്രയാവര്ത്തിക്കുന്നു… നമുക്കിടയില്‍, നമുക്കു ചുറ്റും. കുരീപ്പുഴ
Read Moreവാലന്റൈന്‍ യാഥാര്‍ത്ഥ്യങ്ങള്‍
റോമിലെ സാന്താമരിയ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു തലയോട്ടി അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതും ആധുനിക കാലത്ത് പ്രണയത്തിന്റെ അപരനാമമായി ഉയിര്‍ത്തുവന്നതുമായ സെന്റ് വാലന്റൈന്റെ തലയോട്ടിയായിരുന്നു അത്. തലയോട്ടി ഉപയോഗിച്ച് സെന്റ് വാലന്റൈന്റെ രൂപം സാങ്കേതിക വിദഗ്ദ്ധര്‍ രൂപപ്പെടുത്തുകയായിരുന്നു. ത്രീ ഡി മാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ബ്രസീലിലെ ഗ്രാഫിക് ഡിസൈനര്‍
Read Moreപിശാചിന്റെ അഷ്ടസൗഭാഗ്യങ്ങള്‍
ഒരിക്കല്‍ ലൂസിഫര്‍ ഒരു സീരിയസായ കാര്യം ചര്‍ച്ച ചെയ്യാനായി തന്റെ അനുയായികളെയെല്ലാം വിളിച്ചുകൂട്ടി. “മനുഷ്യമക്കളെ ദൈവത്തില്‍ നിന്നകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്താണ്?” ഇതായിരുന്നു വിഷയം. മദ്യം, മയക്കുമരുന്ന്, സെക്സ്, പണത്തോടുള്ള ആര്‍ത്തി മുതലായ പരമ്പരാഗതമായ മാര്‍ഗങ്ങള്‍ ചിലപ്പോള്‍ വേണ്ടത്ര വിലപ്പോകുന്നില്ല എന്ന ആശങ്ക പലരും പങ്കുവച്ചു. ധാരാളം ധ്യാനഗുരുക്കന്മാരും സുവിശേഷപ്രഘോഷകരും ധ്യാനകേന്ദ്രങ്ങളും മതപരമായ ടിവി ചാനലുകളും
Read Moreജൂലിയ സല്‍സാനോ
ഇറ്റലിയിലെ സാന്ത മരിയ കാപുവ വെത്തരിയില് 1846 ഒക്ടോബര്‍ 13-ാം തീയതിയാണ് ജൂലിയ സല്‍സാനോ ജനിച്ചത്. ഫെര്‍ഡിനന്റ് രണ്ടാമന്റെ സൈന്യത്തിലെ അംഗമായിരുന്ന ദിയഗൊയും അദാലെയ്ദയും ആണ് മാതാപിതാക്കള്‍. ജൂലിയ സല്സാനോയ്ക്ക് നാലു വയസു പ്രായമുള്ളപ്പോള്‍ ദിയഗൊ മരിച്ചു. പിതാവിന്റെ മരണശേഷം പതിനഞ്ചു വയസുവരെ ഉപവിയുടെ സന്യാസിനികള്‍ നടത്തിയിരുന്ന അനാഥമന്ദിരത്തിലാണ് ജൂലിയ വളര്‍ന്നത്. വിശുദ്ധിയുള്ള ജീവിതമായിരുന്നു ജൂലിയ
Read Moreരാജാവ് നഗ്നനാണ്!
“രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തിലെ അസാധാരണമായ സംഭവമാണിത്. സുപ്രീംകോടതിയുടെ നടത്തിപ്പു ശരിയായ രീതിയിലല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അനഭിലഷണീയമായ രീതിയിലാണ് പല കാര്യങ്ങളും സംഭവിച്ചിട്ടുള്ളത്. ഈ സ്ഥാപനം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഈ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കില്ല. ഇത്തരത്തിലൊരു പത്രസമ്മേളനം നടത്തേണ്ടിവരുന്നതില്‍ ഏറെ നൊമ്പരമുണ്ട്. മുതിര്‍ന്ന ജഡ്ജിമാരായ ഞങ്ങള്‍ ഈ സ്ഥാപനത്തോട് ഉത്തരവാദിത്വമുള്ളവരെന്ന നിലയ്ക്ക് പലതവണ ചീഫ് ജസ്റ്റിസിനെ കണ്ടു.
Read More