Archive
Back to homepageമതവിശ്വാസങ്ങളെ മാനിക്കണം; ഫാ വിപിൻ മാളിയേക്കൽ
കൊച്ചി: മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കാന്‍ സര്‍ക്കാരും അധികൃതരും തയ്യാറാകണമെന്ന് ജീവനാദം അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍ ഫാ. വിപിന്‍ മാളിയേക്കല്‍ ആവശ്യപ്പെട്ടു. കുമ്പസാരത്തെ അവഹേളിച്ച കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി മാസികയുടെ എഡിറ്റര്‍ക്കെതിരെ കെസിവൈഎം കൊച്ചി രൂപത സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്പസാരമെന്നത് ക്രൈസ്തവര്‍ പവിത്രമായി കരുതുന്ന കൂദാശയാണ്. കുമ്പസാരത്തെ അവഹേളിക്കുകയും
Read Moreമൂന്നു ശതാബ്ദങ്ങളില്‍ ജീവിച്ച സമുദായ ആചാര്യന്
ബ്രിട്ടീഷുകാര്‍ കൊച്ചി അടക്കിവാണിരുന്ന കാലം. പേരുപോലും ബ്രിട്ടീഷ് കൊച്ചിയെന്നാണ്. ആ കൊച്ചിയിലെ ഒരു പ്രഭാതം ഉണര്‍ന്നത് ഒരു പുതിയ കാഴ്ചയുമായാണ്. അമരാവതി റോഡരികിലുള്ള പീടികയ്ക്ക് മുകളിലെ ഒഴിഞ്ഞ മുറിയില്‍ ഒരു പുതിയബോര്ഡ് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഒരു തകര ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളില്‍ വന്ദേമാതരം ക്ലബ് എന്നാണ് എഴുതിയിട്ടുള്ളത്. വന്ദേമാതരവും ഗാന്ധിയുമൊക്കെ ബ്രിട്ടീഷുകാരെ ശുണ്ഠിപിടിപ്പിക്കുന്ന കാലം. സംഭവം വലിയ
Read Moreആര്‍ച്ച്ബിഷപ് ബെന്‍സിഗറും ഫാ. അദെയോദാത്തൂസും മനുഷ്യസ്നേഹത്തിന്റെ പ്രതീകങ്ങള്‍ -ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
തിരുവനന്തപുരം: അവിഭക്ത കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും മുതിയാവിള വല്ല്യച്ചന് എന്നറിയപ്പെട്ടിരുന്ന ഫാ. അദെയോദാത്തൂസും മനുഷ്യസ്നേഹത്തിന്റെയും ലളിതജീവിതത്തിന്റെയും പ്രതീകങ്ങളായിരുന്നുവെന്നു കൊല്ലം രൂപതാബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി. ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിനെയും ഫാ. അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയര്ത്തിയതിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം വഴുതക്കാട് കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു
Read Moreബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് പാലാരിവട്ടം പിഒസിയില്‍
എറണാകുളം: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹഒരുക്ക കോഴ്സ് നവംബര്‍ 2,3,4 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. ബധിരരും മൂകരുമായിട്ടുള്ള കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പാഠ്യപദ്ധതികള്‍ ക്രമീകരിച്ചിട്ടുള്ളത്. കെസിബിസി ഫാമിലി കമ്മീഷന് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഫാ. പോള്‍ മാടശേരി, ഫാ. ബിജു, ഫാ. പ്രയേഷ്, ഫാ. ജോഷി
Read Moreപ്രളയത്തിന് ഒടുവിലെ മഴവില്ല്
കൊച്ചി: ഒരു ഫോണ്‍ കോള്‍ ആയിരുന്നു തുടക്കം. 16-ാം തീയതി വൈകീട്ട് വിദേശത്തുള്ള കൂട്ടുകാരന് ഫിറോസ് തന്റെ പ്രായമായ ഭാര്യാപിതാവിനെയും മാതാവിനെയും ആലുവയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുമോ എന്ന് ഫോണ്‍ വിളിച്ചുചോദിച്ചു കൂടുതലൊന്നും ആലോചിക്കാതെ കൂട്ടുകാരന്റെ ടാക്സി വിളിച്ചു അവരെ കൊച്ചിയില്‍ എത്തിച്ചു. വരുന്ന വഴി സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ പ്രളയദുരിതബാധിതര്‍ക്കുള്ള ക്യാമ്പ് തുടങ്ങിയ
Read More