Archive
Back to homepageചെല്ലാനം സേവ്യർദേശ് പള്ളിയിൽ നവീകരിച്ച കൊടിമരം ആശീർവദിച്ചു
ചെല്ലാനം സേവ്യർ ദേശ്പള്ളിയിൽ വിശദ്ധന്റ തിരുനാൾ കൊടിയേറ്റ കർമ്മവും നവീകരിച്ച കൊടിമരത്തിന്റെ ആശീർവ്വാദകർമ്മം ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിർവ്വഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ്പ് മുഖ്യകാർമികനായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3. 30-ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് റവ. ഡോ. ജോയി പുത്തൻവീട്ടിൽ മുഖ്യ കാർമികനാകും. വികാരി ഫാ. സെബാസ്റ്റ്യൻ
Read Moreഹാര്‍ട്ടറ്റാക്കിനുശേഷം സ്ട്രെസ് മാനേജ്മെന്റ് തെറാപ്പി
1984ല്‍ ബൊഹാച്ചിക് ഹാര്‍ട്ടറ്റാക്കുണ്ടായ നിരവധി രോഗികളെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പഠനം ശ്രദ്ധയാകര്‍ഷിക്കുന്നു. അറ്റാക്കിനു ശേഷം വ്യായാമ പദ്ധതികള്‍ സംവിധാനം ചെയ്ത് രോഗികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചു. ഒരുകൂട്ടരില്‍ വ്യായാമമുറകളോടൊപ്പം ഉല്ലാസവും സംതൃപ്തിയും പ്രദാനം ചെയ്യുന്ന തെറാപ്പിയും (Relaxation Therapy) മറ്റു വിഭാഗത്തില്‍ വ്യായാമപദ്ധതിമാത്രവും. മൂന്നാഴ്ചക്കാലത്തോളം പരീക്ഷിച്ചപ്പോള്‍ ആദ്യവിഭാഗത്തില്പ്പെട്ടവരില് ഹൃദ്രോഗതീവ്രത കുറയ്ക്കുന്നതിനുതകുന്ന അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ കാണപ്പെട്ടു. ഇക്കൂട്ടരില്‍
Read Moreബഹുസ്വരത അമര്‍ച്ച ചെയ്യപ്പെടുമ്പോള്‍
ഈ കുറിപ്പെഴുതുമ്പോള്‍ ഡല്‍ഹിയിലെ സാകേതില്‍ ടി. എം കൃഷ്ണയുടെ കച്ചേരി അരങ്ങേറുന്നുണ്ട്. മാഗ്സസേ അവാര്‍ഡ് ജേതാവായ സംഗീതജ്ഞന് മാത്രമല്ല ടി. എം കൃഷ്ണ. വിട്ടുവീഴ്ചയില്ലാത്ത തന്റെ നിലപാടുകള്‍ കൊണ്ട് തീവ്രവലതുപക്ഷ ചിന്തയെ വെല്ലുവിളിക്കുന്നതിലൂടെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി അദ്ദേഹം മാറിയിരിക്കുന്നു. സംഗീതത്തെ ചിന്തയുടെ പ്രസരണമായിക്കൂടി കരുതുകയും കര്‍ണാടക സംഗീതത്തിന്റെ വരേണ്യജാതിബോധത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു ഈ കലാകാരന്. ഏതെങ്കിലുമൊരു
Read Moreമലബാറിലെ മീന്‍ചാപ്പകള്‍
മത്തി അഥവാ ചാള എക്കാലത്തും സാധാരണക്കാരന്റെ മീനായിട്ടാണ് അറിയപ്പെടുന്നത്. വിലക്കുറവ് മാത്രമല്ല സ്വാദും വേണ്ടുവോളമുണ്ട് ഈ മീനിന്. ‘കുടുംബം പുലര്‍ത്തി’ എന്നൊരു പേരും മത്തിക്കുണ്ട്. ആരാണീ പേരിട്ടത് എന്ന് ചോദിക്കരുത്. ഏതായാലും പേരിട്ടയാള്‍ ഒരു സഹൃദയന് തന്നെ. സൈഡ്രിംഗ്’ ‘പൈലാര്‍ഡ്’ എന്നീ വാക്കുകള്‍ ഹെയ്റിംഗ് കുടുംബത്തിലെ ക്യൂപിയിഡേ എന്ന ചെറിയ ഓയിലി മത്സ്യത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കാറുണ്ട്.
Read Moreകേരളത്തിന്റെ കണ്ണായ ഭിഷഗ്വരന്
കണ്ണിന് അസുഖമാണെന്നു പറഞ്ഞാല്‍ ഡോ. ടോണി ഫെര്‍ണാണ്ടസിനെ കാണുക എന്നതായിരുന്നു ഒരുകാലത്ത് കേരളത്തിലെ നേത്രചികിത്സയുടെ രീതി. ”മറ്റ് ഔഷൗധങ്ങള് ഫലിക്കാതെ വരുമ്പോള്‍ കാളന് നെല്ലായി” എന്ന പഴയകാലത്തെ ഒരു ആയൂര്‍വേദ കടയുടെ പരസ്യംപോലെ മറ്റു ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ ജനങ്ങള്‍ ദൂരെ ദേശങ്ങളില്‍ നിന്നും ഈ ഡോക്ടറെ തേടിയെത്തുന്നതും പതിവായിരുന്നു. വഴിയില്‍ പോര്‍ക്കുകളും നായകളും അലഞ്ഞുനടന്നിരുന്ന
Read More