ജനങ്ങളുടെ ജീവന് കരാറുകാരന്‍ വിലപറയുന്നു

ചെല്ലാനത്തെ ജനങ്ങളെ കടല്‍ക്ഷോഭത്തിന് ഇരയാക്കി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിക്കാന്‍ കരാറെടുത്തയാളുടെ ശ്രമമെന്ന് നാട്ടുകാരും ഇറിഗേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആരോപിക്കുന്നു. അഞ്ച് മീറ്റര്‍ വ്യാസവും 25 മീറ്റര്‍ നീളവുമുള്ള ജിയോ ട്യൂബുകള്‍ ഇറിഗേഷന്‍ വകുപ്പുതന്നെയാണ് കരാറുകാര്‍ക്ക് ഏര്‍പ്പാടാക്കി കൊടുത്തത്. 125 മീറ്റര്‍ നീളത്തില്‍ മറുവക്കാട് വേളാങ്കണ്ണി പള്ളിക്ക് വടക്കുവശമായിരുന്നു ആദ്യഭിത്തി

Read More

ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തിലായി; ഇന്നു മുതല്‍ സമരം

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ജിയോ ട്യൂബ് നിര്‍മിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തിലായി. ഏപ്രിലിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചെല്ലാനം ഇത്തവണയും കടലേറ്റ ഭീഷണിയിലാകും. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തി കരാറുകാര്‍ നിര്‍മാണം വൈകിപ്പിക്കുകയാണെന്നാണ് തീരദേശവാസികളുടെ ആരോപണം. നിര്‍മാണം ഉടന്‍ പുനരാരംഭിച്ച് ജനങ്ങളെ കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം തീരസംരക്ഷണ സമിതി ഇന്നു മുതല്‍ സമരമാരംഭിക്കും. രാവിലെ

Read More

ഞായറാഴ്ചകളില്‍ പരീക്ഷയും പെസഹ വ്യാഴാഴ്ച വോട്ടെടുപ്പും: തീരുമാനം പിന്‍വലിക്കണം

തിരുവനന്തപുരം: ഞായറാഴ്ചകളില്‍ പരീക്ഷകളും പെസഹ വ്യാഴാഴ്ച പതിമൂന്ന് സംസ്ഥാനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പും നടത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് തിരുവനന്തപുരം അതിരൂപതാ വൈദിക സെനറ്റിന്റെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത യോഗം ആരോപിച്ചു. ഈ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്ന് യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കേന്ദ്ര

Read More

പുതിയ പല്ല്, ഇപ്പോള്‍ അതിവേഗത്തില്‍!

ഡെന്റല്‍ ഇംപ്ലാന്റേഷന്‍ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകള്‍ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍! പ്രായമേറുന്നതിനൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതു ശരിയല്ല. പ്രായമേറുന്നതു കൊണ്ടല്ല പല്ലുകൊഴിയുന്നത്. മറിച്ച്, പല്ലുകള്‍ക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണതിന് കാരണം.  കൃത്യസമയത്ത് ചികില്‍സ നല്‍കാതിരുന്നാല്‍ ഈ രോഗങ്ങള്‍ ദന്തനാശത്തിന് കാരണമാവുകയും

Read More

കള്ളുഷാപ്പിനെതിരെ അമ്മമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെസിവൈഎം

കോട്ടപ്പുറം: മുനമ്പം കടപ്പുറത്ത് അനധികൃതമായി വന്ന കള്ളുഷാപ്പിനെതിരെ അമ്മമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യപിച്ചു കെസിവൈഎം കോട്ടപ്പുറം രൂപത സമരപന്തല്‍ സന്ദര്‍ശിച്ചു. റോഡ് സൈഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പും ബസ്‌സ്‌റ്റോപ്പും നിലനില്‍ക്കുന്നിടത്താണ് കള്ള്ഷാപ്പ് സ്ഥാപിച്ചിരിക്കുന്നത്. സിആര്‍ഇസഡ് നിലനില്‍ക്കുന്ന പ്രദേശത്ത് മറ്റൊരു വീട് നമ്പര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഷാപ്പിനെതിരെ അമ്മമാര്‍ക്ക് പിന്തുണ നല്കി സമരം

Read More