സാമൂഹിക സേവനത്തിനുള്ള ശ്രുതിവേദി പുരസ്‌കാരം ഫാ. ആല്‍ഫ്രഡിന് സമ്മാനിച്ചു

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സാഹിത്യ സാംസ്‌കാരിക സംഘടനയായ ശ്രുതിവേദിയുടെയും ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയവര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളില്‍ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ‘ജീവന’ ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡിന് സമ്മാനിച്ചു. കോഴിക്കോട് രൂപതയുടെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയായ ‘ജീവന’ ഡയറക്ടര്‍ എന്ന നിലയില്‍ ‘ജീവന’യുടെ പ്രവര്‍ത്തന പരിധിയില്‍പ്പെടുന്ന കോഴിക്കോട്,

Read More

പെരുമ്പടപ്പ് സാന്തക്രൂസ് ഇടവക സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കൊച്ചി: കൊച്ചി രൂപത, പെരുമ്പടപ്പ് സാന്തക്രൂസ് ഇടവക, ഇന്‍ഫന്റ് ജീസസ് മതബോധന സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം കൊച്ചി രൂപത മതബോധന ഡയറക്ടര്‍ ഫാ. മാത്യു പുതിയാത്ത് ഉദ്ഘാടനം ചെയ്തു. സണ്‍ഡേ സ്‌കൂള്‍ സെക്രട്ടറി ഷിയോന്‍ ജെയിന്‍ നെടുംപറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സണ്‍ഡേ സ്‌ക്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ 12 വര്‍ഷം തുടര്‍ച്ചയായി

Read More

സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധം – ഷാജി ജോര്‍ജ്

എറണാകുളം: സ്ത്രീകളോട് വിവേചനം കാണിക്കുകയും അവരെ മുഖ്യധാരയില്‍നിന്നും മാറ്റിനിറുത്തുകയും ചെയ്യുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പറഞ്ഞു. വരാപ്പുഴ അതിരൂപത കെഎല്‍സിഡബ്ല്യുഎ സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ നിര്‍മാണ സമിതിയിലെ മലയാളി വനിതകള്‍ എന്ന നിലയില്‍ അമ്മു സ്വാമിനാഥനും ആനി മസ്‌ക്രീനും ദാക്ഷായണി വേലായുധനോടൊപ്പം കേരള സര്‍ക്കാരിന്റെ ആദരവിന്

Read More

ചർച്ച് ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വിവിധ െ്രെകസ്തവ സഭകളെ നിയന്ത്രിക്കുവാനായി നിയമപരിഷ്‌കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്ത്യന്‍ സഭാ അദ്ധ്യക്ഷന്‍മാരോട് വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ, കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് സൂസൈപാക്യം, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, ഫാ.

Read More

ഇന്ന് വിഭൂതി ബുധന്‍.. ഒരു തിരിഞ്ഞുനോട്ടം

ഒരു തിരിഞ്ഞുനോട്ടം, ഒരു തിരിച്ചറിവ്, ഒരു തിരിച്ചുവരവ് തപസുകാലത്തിന്റെ അന്തസത്ത ഏറെക്കുറെ ഇങ്ങനെയാണെന്നു തോന്നുന്നു. പൂര്‍ണഹൃദയത്തോടുകൂടിയുള്ള ഒരു തിരിച്ചുവരവ്. ആ തിരിച്ചുവരവിന് കാരണമാകുന്ന തിരിച്ചറിവ്, ആ തിരിച്ചറിവിലേക്കു നയിക്കുന്ന ഒരു തിരിഞ്ഞുനോട്ടം. ‘ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടും കൂടെ നിങ്ങള്‍ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍.’ (ജോയേല്‍ 2:12) തന്നില്‍നിന്നകന്നുപോയ മക്കളെ തിരികെ വിളിച്ചുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുന്ന

Read More