ജനവിധി അംഗീകരിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണം-കെസിബിസി

എറണാകുളം: പതിനേഴാം ലോക്‌സഭയിലേക്കുള്ള ജനവിധി അംഗീകരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിതത്വവും പുരോഗതിയും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും ഉറപ്പുവരുത്താന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാകണം. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ പരസ്പര വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും പിന്നിട്ട് മുന്നോട്ടുള്ള ദിനങ്ങളില്‍ സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും സമവായത്തിന്റെയും

Read More

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ

തിരുവനന്തപുരം: മത്സ്യമേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ട്രോളിങ് സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷവും 52 ദിവസത്തെ ട്രോളിങ് നിരോധനം

Read More

പ്രവചനാതീതമായ പരിണതികളിലേക്ക്

ഇന്നു ജീവിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ ആയുസിലെ ഏറ്റവും വിധിനിര്‍ണായകമായ തെരഞ്ഞെടുപ്പു ഫലമാണിത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും വോട്ടെണ്ണിതീരുമ്പോള്‍ തെളിയുന്ന കക്ഷിനിലയും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും എന്തായാലും ഭാരതം എന്ന സങ്കല്പവും ഇന്ത്യന്‍ ജനാധിപത്യവും ഇനി തിരിച്ചുപോക്കില്ലാത്തവണ്ണം ഒരു ദശാന്തരത്തിലെത്തിയിരിക്കുന്നു. രണ്ടാമൂഴത്തിനായുള്ള പടപുറപ്പാടില്‍ തന്നെ നരേന്ദ്ര മോദി എന്ന മഹാപ്രതിഭാസം ഇന്ത്യയുടെ രാഷ്ട്രീയ പൊതുബോധത്തെയും ജനമനസുകളെയും വിഭാഗീയതയുടെയും തീവ്രഹിന്ദുത്വ

Read More

പ്രതിപക്ഷമെന്ന ജനാധിപത്യബോധം

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം എത്തിയിരിക്കുന്ന ചരിത്ര സന്ദര്‍ഭത്തില്‍ ഗൗരവപൂര്‍ണമായ ചില കാര്യങ്ങള്‍ പറേയണ്ടതുണ്ട്. ജനാധിപത്യപരമായി പ്രസക്തമായ കാര്യങ്ങള്‍. ജീവനാദം പ്രസിദ്ധീകരിച്ച ചെറിയൊരു വാര്‍ത്തയില്‍ നിന്നാകട്ടെ ഈ കുറിപ്പിന്റെ തുടക്കം. റോമില്‍ തെരുവില്‍ക്കഴിയുന്ന 430 പേരടങ്ങുന്ന സംഘം താമസിക്കുന്ന സര്‍ക്കാര്‍ വക കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നത് പുനഃസ്ഥാപിക്കാന്‍ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രയോവ്‌സ്‌ക്കി മാന്‍ഹോളിലിറങ്ങി ധീരമായ നടപടിയെടുത്തുവെന്ന വാര്‍ത്ത

Read More

എന്തു കഴിക്കുന്നു, അതാണ് നാം

ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്ന എല്ലാ രോഗികളോടും ഞാന്‍ സ്ഥിരമായി പറയുന്നത് ഇതാണ്: ”എന്തു കഴിക്കുന്നു, അതാണ് നാം.” ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ തേടി എങ്ങോട്ടും പരക്കം പായേണ്ട, തങ്ങളിലേക്കു തന്നെ തിരിഞ്ഞു നോക്കിയാല്‍ മതി. നമ്മുടെ ഭക്ഷണക്രമമെന്താണ്, അതാണ് പ്രധാനമായി നമ്മുടെ ആരോഗ്യവ്യവസ്ഥയെ നിര്‍ണയിക്കുന്നത്. വികലമായ ജീവിതശൈലിയുടെ ദുര്‍ഘടം പിടിച്ച പാതയില്‍ നട്ടം

Read More