‘സബ്കാ വിശ്വാസ്’ അത്ര എളുപ്പമല്ല

ഇന്ത്യയിലുടനീളം യോഗാദിനത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചുകൊണ്ടിരുന്ന ജൂണ്‍ 21-ാം തീയതി വെള്ളിയാഴ്ച യുഎസ് സെനറ്റില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു. അതേദിവസം തന്നെ, ഇന്ത്യയുടെ പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കള്‍, പരവതാനിവിരിച്ച് യോഗാമാറ്റുകളിലിരുന്ന്, യോഗാവതരണം നടത്തിക്കൊണ്ടിരിക്കേ, ബീഹാറില്‍, ദൂരഗ്രാമങ്ങളില്‍ നിന്നും മൈലുകള്‍ താണ്ടി സര്‍ക്കാരുശുപത്രിയിലെത്തിച്ച നൂറ്റിയെഴുപതാമത്തെ കുഞ്ഞും മസ്തിഷ്‌കജ്വരം ബാധിച്ച്

Read More

തീരശോഷണത്തിന് ശാശ്വത പരിഹാരം തേടണം

ആര്‍ക്കും പ്രവചിക്കാവുന്ന ചാക്രിക പ്രതിഭാസമാണ് കാലവര്‍ഷവും കടല്‍ക്ഷോഭവും തീരദേശ ജനതയുടെ പ്രാണനൊമ്പരവും. ദീര്‍ഘകാല പരിപ്രേഷ്യത്തോടുകൂടി പ്രകൃതിദുരന്താഘാത പ്രതിരോധശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി കേരളം പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുന്നതായി ‘പ്രത്യേക മാനസികാവസ്ഥയുള്ള’ സകലമാന ദിവാസ്വപ്‌നക്കാരെയും ഉണര്‍ത്തിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും ഒന്‍പതു തീരദേശ ജില്ലകള്‍ക്കായി അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ അനുവദിക്കാനും കടലേറ്റക്കെടുതികളെ നേരിടുന്നതിന് ജനകീയ കമ്മിറ്റി രൂപീകരണത്തിന്

Read More

ഇടക്കൊച്ചി റോഡ് സഞ്ചാരയോഗ്യമാക്കണം -കെഎല്‍സിഎ

കൊച്ചി: ഇടക്കൊച്ചിയില്‍ ശുദ്ധജല പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച ദേശീയപാത പൂര്‍വസ്ഥിതിയിലാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ കൊച്ചി രൂപതാ സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇടക്കൊച്ചി പാലത്തിനു സമീപത്തുനിന്നാരംഭിച്ച പ്രതിഷേധറാലി എല്‍പിസ്‌കൂളിനു സമീപത്ത് നില്‍പുസമരം നടത്തി. രൂപതാ പ്രസിഡന്റ് പൈലി ആലുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ഉദ്ഘാടനം

Read More

ചാത്യാത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ മേക്ക് ഫ്രണ്ട്ഷിപ് പദ്ധതിക്ക് തുടക്കമായി

എറണാകുളം: പ്രളയം ദുരിതംവിതച്ച കേരളക്കരയെ രക്ഷിക്കാന്‍ പ്രവര്‍ത്തനനിരതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സ്‌നേഹവും സൗഹൃദവും സംരക്ഷണവും പകരുന്ന ‘മേക്ക് ഫ്രണ്ട്ഷിപ്’ പദ്ധതിക്ക് ചാത്യാത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ തുടക്കമായി. മാനേജര്‍ ഫാ. ലാസര്‍ സിന്റോ അധ്യക്ഷനായ ചടങ്ങ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ. ലാല്‍ജി ഉദ്ഘാടനം നിര്‍വഹിച്ചു. ചേക്കുട്ടിപ്പാവകളുടെ സൃഷ്ടാവ് ലക്ഷ്മി മേനോന്‍ ‘മേക്ക് ഫ്രണ്ട്ഷിപ്’ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

Read More

വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകരുത് -ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

നെയ്യാറ്റിന്‍കര: വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകാതെ പഠനപ്രക്രിയ പൂര്‍ത്തീകരിക്കണമെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും കോളജിന്റെ ഫ്രെഷേഴ്‌സ്‌ഡെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ആധുനിക കാലത്തെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി വിദ്യ അഭ്യസിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കോളജ് മാനേജര്‍ മോണ്‍.ജി. ക്രിസ്തുദാസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കോളേജ്

Read More