മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം -ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍.

തിരുവനന്തപുരം: മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ് ആര്‍. കേരള മത്സ്യമേഖലാ വിദ്യാര്‍ഘി സമിതി (കെഎംവിഎസ്)യുടെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യമേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും കോളജില്‍പോയി പഠിച്ച് മടങ്ങിയെത്താന്‍ സാധിക്കില്ല. അതിനാല്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കേണ്ടിവരും. മത്സ്യമേഖലാ വിദ്യാര്‍ഥികള്‍ക്ക്

Read More

സ്വത്ത് കേന്ദ്രീകരണം ഭീതിജനകം -ബിഷപ് ഡോ. അലക്‌സ് വടക്കുംതല

എറണാകുളം: രാജ്യത്ത് അതിവേഗത്തില്‍ വര്‍ധിച്ചുവരുന്ന സ്വത്തിന്റെ കേന്ദ്രീകരണം ഭീതിജനകമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലേബര്‍ ഓഫീസ് ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരള ലേബര്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സിബിസിഐ ലേബര്‍ ഓഫീസ്, വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ ദ്വിദിന ദേശീയ കൂടിയാലോചനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്തിന്റെ നീതിപൂര്‍വകവും

Read More

ഉള്‍നാടന്‍ ജലാശയങ്ങള്‍ നല്‍കിയത് 1.92 ലക്ഷം മെട്രിക് ടണ്‍ മത്സ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1,92,027 മെട്രിക്ടണ്‍ മത്സ്യം. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന ഉത്പാദനമാണിത്. മത്സ്യകര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് 24,511 ടണ്‍ മത്സ്യം വിളവെടുത്തു. നദികളും കായലുകളും ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ നിന്ന് 1,67,516 ടണ്‍ മത്സ്യവും 2018-19ല്‍ തൊഴിലാളികള്‍ കോരിയെടുത്തു. 2016-17ല്‍ സംസ്ഥാനത്തെ ഉത്പാദനം 1,88,130 ടണ്ണും 17-18ല്‍ 1,89,081

Read More

എങ്ങനേങ്കിലും പെഴച്ചോളാനെന്നും പറഞ്ഞ് ആരുമിനി വരണ്ട

കടലും കാര്‍ട്ടൂണും കവരുകയാണ് ഞങ്ങളുടെ ജീവിതങ്ങളെയെന്ന് പറയുകയാണ്. യോഗമുണ്ടെങ്കില്‍ യോഗചെയ്ത് പെഴച്ചോളാന്‍ അന്തരാഷ്ട്രയോഗദിനം പ്രഖ്യാപിച്ച് സര്‍ക്കാരും ഈ ആഴ്ചയില്‍ ഉഷാറാകുന്നുണ്ട്. കുറ്റം പറയരുതല്ലോ. മായാവാദത്തിന്റെ മഹത്തായ നാട്ടില്‍, എല്ലാം മായാക്കാഴ്ചകള്‍ തന്നെയെന്ന് പറഞ്ഞ് ആശ്വസിക്കാനുള്ള വഹകള്‍ കാര്‍ന്നോമ്മാരായിട്ട് പറഞ്ഞുവച്ചിട്ടുണ്ട്. പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയും പ്രകൃതിദുരന്തങ്ങളും കൊടിപിടിച്ചെത്തുമ്പോള്‍, ജനസമൂഹങ്ങള്‍ നിശ്ചലരായി നിന്ന് പ്രാണനെ ഉള്ളിലേയ്ക്ക് വഹിക്കും. പിന്നെ

Read More

നെടുമ്ബാശ്ശേരിയില്‍ വെടിയുണ്ട നിറച്ച പിസ്റ്റളുമായി യുഎസ് പൗരന്‍ പിടിയില്‍

കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാള്‍ വന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

Read More