Archive
Back to homepageകിന്‍സുഗിയുടെ സൗന്ദര്യം
വളരെ മനോഹരമായ ഒരു ചായക്കോപ്പയായിരുന്നു അത്. വൈനീസില് ടൂറിനു വന്നപ്പോള്‍ ഒരു ഗ്ലാസ് കടയില്‍ നിന്ന് ആലീസും ജോണും ഒത്തിരി വിലകൊടുത്ത് വാങ്ങിയ കോപ്പ. അതില്‍ നിന്ന് ഒരു പാനീയവും കുടിച്ചിട്ടില്ല. ഭംഗിക്കുവേണ്ടി മാത്രം അത് ഷോകേസില്‍ ഇരിക്കുകയാണ്. ഒരു ദിവസം അലമാരിയിലെ സാധനങ്ങളൊക്കെ എടുത്ത് പൊടിയെല്ലാം തുടച്ചു വൃത്തിയാക്കുമ്പോള്‍ പെട്ടെന്ന് ആ മനോഹരമായ കപ്പ്
Read Moreദാവീദ് രാജാവിന്റെ രണ്ടാം പ്രവാസക്കാലം
ഇസ്രായേലിന്റെ രണ്ടാമത്തെ രാജാവായിരുന്നല്ലോ ദാവീദ്. ആദ്യരാജാവായ സാവൂളിന്റെ അടുത്ത അനുചരനായിരുന്നു ദാവീദെങ്കിലും ദാവീദിന്റെ ജനപ്രീതികണ്ട് അസൂയമൂത്ത സാവൂള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചു. സാവൂളിന്റെ കരങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കുറേക്കാലം ദാവീദ് ഒളിവില്‍ കഴിഞ്ഞു. സാവൂളിന്റെ മരണശേഷം ഇസ്രായേലിന്റെ രണ്ടാമത്തെ രാജാവായി ദൈവം ദാവീദിനെ തെരഞ്ഞെടുത്തു. മുപ്പതാമത്തെ വയസിലാണ് ദാവീദ് ഭരണമേറ്റത്. 40 വര്‍ഷം അദ്ദേഹം രാജ്യം
Read Moreജോലി ചെയ്യുന്നതിന്റെ മാഹാത്മ്യം
ചിലരിങ്ങനെയാണ്, ശരീരമനങ്ങി ജോലി ചെയ്യില്ല. മെയ്യനങ്ങി എന്തെങ്കിലുമൊക്കെ ജോലികളിലേര്‍പ്പെട്ടാല്‍ അത് അന്തസിന് കുറവാണെന്ന ചിന്ത. അല്പമെന്തെങ്കിലും വീട്ടിലുണ്ടായാല്‍ പിന്നെയൊരു ചെറിയ ധനികനാണെന്ന ധാരണയാണ്. ഈ മിഥ്യാധാരണ അഥവാ ഇഗോ തന്നെ തടസം. മാതാപിതാക്കള്‍ ഉണ്ടാക്കിവച്ചിരിക്കുന്നതിന്റെ പങ്കുപറ്റി അധികം ബുദ്ധിമുട്ടാതെ മുന്നോട്ടുപോകാം. മലയാളികളെപ്പറ്റിത്തന്നെയാണ് ഞാന്‍ പറഞ്ഞുവരുന്നതെന്ന് മനസിലായിക്കാണുമല്ലോ. പ്രത്യേകിച്ച് ഇന്നത്തെ ചെറുപ്പക്കാരായ മലയാളികള്‍ അങ്ങനെയാണ്. അവരില്‍ അധ്വാനശീലം
Read Moreവല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 8ന്
എറണാകുളം: വിമോചകനാഥയായ കാരുണ്യമാതാവിന്റെ അഭയസങ്കേതത്തിലേക്ക് വരാപ്പുഴ അതിരൂപതയിലെ ഇടവകകളില്‍ നിന്നുള്ള വിശ്വാസിഗണവും വൈദികരും സന്ന്യസ്തരും ഒത്തൊരുമിച്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ എട്ടിനാണ് കാരുണ്യമാതാവിന്റെ നാമധേയത്തിലുള്ള ദേശീയ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്ക് അതിരൂപതാ തലത്തിലുള്ള തീര്‍ഥാടക പ്രയാണം. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഈ തീര്‍ഥാടന പരമ്പരയില്‍ ഭംഗമുണ്ടായി.
Read Moreഎഫേസൂസ് രണ്ടാം സൂനഹദോസ്
നിഖ്യാ കൗണ്‍സില്‍ കാലത്ത് തുടക്കമിട്ട പാഷണ്ഡത ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും സഭയെ വിട്ടൊഴിഞ്ഞില്ല. കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പ്രധാന ചര്‍ച്ചാവിഷയമായിരുന്ന നെസ്തോറിയിസത്തെ എഫേസൂസ് സൂനഹദോസില്‍ പാഷണ്ഡതയായി കണക്കാക്കി ശപിച്ചുതള്ളുകയും നെസ്തോറിയിസത്തിന്റെ വക്താവായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസ് നെസ്തോറിയനെ സഭയ്ക്ക് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ എദേസാ, നിസിബിസ് എന്നീ ദൈവശാസ്ത്ര കേന്ദ്രങ്ങള്‍ നെസ്തോറിയിസത്തോട് അനുഭാവം പുലര്‍ത്തിപ്പോന്നു. അന്ത്യോക്യാസഭയുടെ ഭാഗമായിരുന്ന ഈ
Read More