വാളയാര്‍ കേസ് പ്രോസിക്യൂഷനെതിരെ കോടതി

പാലക്കാട്: വാളയാറിലെ സഹോദരിമാരായ ദളിത്‌പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെയും മൊഴിപ്പകര്‍പ്പിലെയും വിവരങ്ങള്‍ പുറത്ത്. 2017 ജനുവരി 13ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ 13 വയസുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും വെച്ചാണ്. 2016 ഏപ്രില്‍ മാസം മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നു തന്നെയാണ് കുറ്റപത്രത്തില്‍

Read More

തീരത്തിന്റെ ഇടയന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്ക്

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ രൂപതയ്ക്കും സഭയ്ക്കും നാടിനും സമര്‍പ്പിച്ചത് കരുണയുടെയും സ്‌നേഹത്തിന്റെയും സമാനതകളില്ലാത്ത മുഖമുദ്രകള്‍. രണ്ടു ദശാബ്ദം നീണ്ട കര്‍മനിരതമായ ഇടയസേവനത്തിനുശേഷം തന്റെ പിന്‍ഗാമി ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലിന് ചുമതലകള്‍ കൈമാറി ഒക്ടോബര്‍ 23നാണ് സ്റ്റീഫന്‍ പിതാവ് മെത്രാസനമന്ദിരത്തിന്റെ പടിയിറങ്ങിയത്. ഊഷ്മളമായ യാത്രയയപ്പാണ് അദ്ദേഹത്തിന് നല്കിയത്.

Read More

കൊന്തയച്ചന്റെ ദീപ്ത സ്മരണ

കുഞ്ഞുനാളിലെ ഓര്‍മകളില്‍ നിറഞ്ഞുനല്ക്കുന്നു വര്‍ണവും വാദ്യവും ഇടകലര്‍ന്ന പള്ളി പെരുന്നാള്‍. ആ ദിവസങ്ങളില്‍ പുലര്‍ച്ചെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എന്ന സുപരിചിതമായ പ്രാര്‍ഥന ഈണത്തില്‍ മൈക്കിലൂടെ കേള്‍ക്കാം. വിശുദ്ധബലി തുടങ്ങുന്നു എന്ന സന്ദേശമാണ് അപ്പോള്‍ കൊച്ചുമനസിലേക്ക് കടന്നുവരിക. ഈണത്തിലുള്ള ആ പ്രാര്‍ഥന ചൊല്ലല്‍ കേള്‍ക്കുമ്പോള്‍ ഉള്ളില്‍ കുളിരുകോരിയിടും. പിന്നെ എത്രയും വേഗം പള്ളിയിലെത്താന്‍ തിരക്കിട്ടു

Read More

മിഷണറിമാരുടെ ത്യാഗോജ്വല സേവനങ്ങള്‍ പുതുതലമുറ പഠിക്കണം-ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: നമുക്കുമുമ്പേ കടന്നുപോയവരുടെ സ്‌നേഹസേവനങ്ങള്‍ മറക്കാതിരിക്കണമെങ്കില്‍ ഗതകാലചരിത്രം പഠിക്കണമെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല. നീലേശ്വരം മിഷന്റെ 80-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ കണ്ണൂര്‍ രൂപത ഹെറിറ്റേജ് കമ്മീഷന്‍ സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. മിഷണറിമാരുടെ അധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികള്‍വീണ്‌നനഞ്ഞ് ഉര്‍വരമായ മണ്ണാണ് കണ്ണൂര്‍ രൂപതയുടേത്. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴി പരിശോധിക്കുമ്പോള്‍ അഭിമാനം

Read More

ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വാര്‍ഷിക സമ്മേളനം

എറണാകുളം: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണല്‍ (സിഎസ്എസ്) 22-ാം വാര്‍ഷിക സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ സിഎസ്എസ് ജനറല്‍ സെക്രട്ടറി പി.എ.സേവ്യര്‍ അധ്യക്ഷനായിരുന്നു. സിഎസ്എസ് ചെയര്‍മാന്‍ പി.എ.ജോസഫ് സ്റ്റാന്‍ലി അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. റവ. ഡോ. പ്രസാദ് തെരുവത്ത്

Read More