പാക്കിസ്ഥാനില്‍ ട്രെയിന്‍ തീപിടിച്ച് 65 മരണം

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്കു പോയിരുന്ന ട്രെയിന് തീപിടിച്ച് 65 പേര്‍ മരിച്ചു. 30 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ട്രെയിനിനുള്ളില്‍ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്ന ഗ്യാസ് അടുപ്പുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് വ്യക്തമാക്കി. പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള റഹിം യാര്‍ ഖാന്‍

Read More

വാളയാര്‍ സംഭവത്തില്‍ യുവജന ധാര്‍മികസമരം

എറണാകുളം: വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടത് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പറഞ്ഞു. എറണാകുളം വഞ്ചി സ്‌ക്വയറില്‍ കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്ഥാനത്ത്

Read More

എറണാകുളത്ത് കടല്‍ക്ഷോഭം 21 മത്സ്യബന്ധനവള്ളങ്ങള്‍ തകര്‍ന്നു

നായരമ്പലം, എടവനക്കാട്, ഞാറയ്ക്കല്‍, മാലിപ്പുറം. ചെല്ലാനം പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നു നാനൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു എറണാകുളം: കനത്ത മഴയില്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ 21 മത്സ്യബന്ധന വള്ളങ്ങള്‍ ശക്തമായ തിരയില്‍ തകര്‍ന്നു. കരയ്ക്കുകയറ്റിവച്ചിരുന്ന ചെറുവള്ളങ്ങളാണ് തകര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറിയതെന്ന് മത്സ്യബന്ധനതൊഴിലാളികള്‍

Read More

മിന്നല്‍പ്രളയങ്ങള്‍ ഇനിയുമുണ്ടാകും

തുലാവര്‍ഷത്തിന്റെ തുടക്കത്തിലെ ഒരൊറ്റ പെയ്ത്തില്‍ കൊച്ചി നഗരവും എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പോളിംഗും മിന്നല്‍പ്രളയത്തിലാണ്ടുപോയി. കാല്‍നൂറ്റാണ്ടിനിടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ രാജ്യത്തുണ്ടായ ഏറ്റവും കനത്ത പേമാരി ഔദ്യോഗികമായി പെയ്‌തൊഴിഞ്ഞത് കഴിഞ്ഞ 16-ാം തീയതിയാണ്. നാലു മാസത്തെ പ്രധാന മണ്‍സൂണ്‍ മഴ 1961നുശേഷം ഇത്രയും വൈകി വിടവാങ്ങിയിട്ടില്ല. സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥ

Read More

‘ഭൂമി നമ്മുടെ അമ്മ’ ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകം

വത്തിക്കാന്‍ സിറ്റി: നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിന് ഭൂമിയോടും അതിലെ മനുഷ്യരോടും ജീവജാലങ്ങളോടുമുള്ള സമീപനത്തില്‍ ആഴമായ മറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകം ‘ഭൂമി നമ്മുടെ അമ്മ’ (നോസ്ത്ര മാദ്രെ ടെറാ) വത്തിക്കാന്‍ മുദ്രണാലയം 24ന് പുറത്തിറക്കും. ഇറ്റാലിയന്‍ ഭാഷയിലെ ഗ്രന്ഥത്തിന് ആമുഖം കുറിച്ചിരിക്കുന്നത് കിഴക്കിന്റെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോ പ്രഥമനാണ്. കാലാവസ്ഥാ വ്യതിയാനവും

Read More