വാക്കത്തോണ്‍ നവംബര്‍ ഒന്നിന്

കൊച്ചി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമകൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൂട്ടനടത്തത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ ഒന്നിന് രാവിലെ ഏഴുമണിക്ക് ബിഒടി പാലത്തിന്റെ കിഴക്കേ കവാടത്തില്‍ നിന്നാരംഭിച്ച് പഴയ ഹാര്‍ബര്‍ പാലം വഴി തോപ്പുംപടിയില്‍ സമാപിക്കുന്ന ‘ആരോഗ്യത്തിലേക്കൊരു നടത്തം’ എന്ന സന്ദേശം

Read More

ചിരിച്ചുകൊണ്ടും കൊല്ലും JOKER

ഓസ്‌ട്രേലിയന്‍ വംശജനായ ഹോളിവുഡ് നടന്‍ ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ കഥാപാത്രമാണ് ഡാര്‍ക്ക്‌നൈറ്റിലെ (ബാറ്റ്മാന്‍ സിനിമ) ജോക്കര്‍. അധികമാരും അറിയപ്പെടാതിരുന്ന ഹീത്ത് ലെഡ്ജര്‍ ബാറ്റ്മാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നു. ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ജോക്കറിനെ അവതരിപ്പിച്ചതിലൂടെ ലെഡ്ജറെ തേടിയെത്തിയിരുന്നു. പക്ഷേ അതൊന്നും സ്വീകരിക്കാനോ ലോകം തനിക്കുമുന്നില്‍ ആദരവോടെ നില്‍ക്കുന്നതു കാണാനോ ഉള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.

Read More

കൊഴിഞ്ഞാമ്പാറയില്‍ പതിനായിരങ്ങളുടെ റാലിയും പൊതുയോഗവും

സുല്‍ത്താന്‍പേട്ട്: ആര്‍ബിസി കനാല്‍ സമരസമിതി നേതാവ് ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച രാഷ്ട്രീയനേതൃത്വത്തിനെതിരെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) കൊഴിഞ്ഞാമ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും

Read More

കൊളസ്‌ട്രോളും പാവം മുട്ടയും പിന്നെ തീരാത്ത സംശയങ്ങളും

  ഒരിക്കലും ഒടുങ്ങാത്ത ദുരൂഹതകളും സംശയങ്ങളും ആളുകള്‍ക്കിടയിലുണ്ട്. എന്തൊക്കെ വിശദീകരണങ്ങള്‍ കൊടുക്കുവാന്‍ ശ്രമിച്ചാലും അവ അപരിഹാര്യമായ നിഗൂഢതയായി അവശേഷിക്കുന്നു. മരണത്തെ മറികടക്കാന്‍ തത്രപ്പെടുന്ന മനുഷ്യന്റെ മാറാസ്വപ്‌നങ്ങള്‍ക്ക് നിത്യഭീഷണിയാകുകയാണ് കൊളസ്‌ട്രോള്‍ എന്ന സംജ്ഞ. കേള്‍ക്കുമ്പോഴേ പലര്‍ക്കും ഭയമാണ്. മനുഷ്യശരീരത്തിന്റെ അവിഭാജ്യഘടകമായ ഈ പദാര്‍ഥം പിന്നെയതിന്റെ അന്തകനായി പരിണമിക്കുന്ന കഥ ഏറെ സങ്കീര്‍ണമാണ്. കൊളസ്‌ട്രോളിന്റെ ഗതിവിഗതികളെ ആസ്പദമാക്കി ഞാന്‍

Read More

സന്ന്യസ്തര്‍ സമൂഹത്തെ പ്രകാശിപ്പിക്കുന്ന ധാര്‍മികശക്തി – ജസ്റ്റിസ് എബ്രഹാം മാത്യു

എറണാകുളം: സമൂഹത്തില്‍നന്മയുടെ പ്രകാശം പരത്തുന്ന ധാര്‍മികശക്തിയാണു സന്ന്യാസവും സന്ന്യസ്തരുമെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. സന്ന്യാസത്തിനുനേരെ ഉയരുന്ന വെല്ലുവിളികളെയും അവഹേളനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസിയുടെയും കേരള കത്തോലിക്കാ സമര്‍പ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ (മറിയം ത്രേസ്യ നഗര്‍) സംഘടിപ്പിച്ച സന്ന്യസ്ത സമര്‍പ്പിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More