Archive
Back to homepageകെആര്‍എല്‍സിസി മാധ്യമപുരസ്കാരം ജീവനാദം ചീഫ് എഡിറ്റര്‍ ജക്കോബിയ്ക്ക്
എറണാകുളം: കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) മാധ്യമ പുരസ്കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബിയ്ക്ക്. കേരള ലത്തീന്‍ കത്തോലിക്കാ മുഖപത്രമായ ജീവനാദത്തിന്റെ മുഖ്യപത്രാധിപരാണ്. വരാപ്പുഴ അതിരൂപതയിലെ ചേരാനല്ലൂര്‍ സെന്റ് ജെയിംസ് ഇടവകാംഗം. ഉപരിപഠനം ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും അലഹാബാദിലും. മലയാള മനോരമയില്‍ 22 വര്‍ഷം പത്രാധിപസമിതി അംഗം. ദീര്‍ഘകാലം റിപ്പോര്‍ട്ടറും, കോപ്പി എഡിറ്ററും എഡിറ്റോറിയല്‍
Read Moreദൈവം കൈപിടിച്ച് കടത്തിയ പീറ്റര്‍ സാജന്
? ചെറുപ്പം മുതലേ സിനിമ മനസിലുണ്ടോ. തുടക്കം എങ്ങനെയായിരുന്നു. സിനിമാ കമ്പം കുഞ്ഞുനാളിലേ തുടങ്ങി. കഥപറച്ചിലിലായിരുന്നു തുടക്കം. സ്കൂളില്‍ കൂട്ടുകാരോട് കഥകള്‍ പറയും. കഥ കേള്‍ക്കാന്‍ ആളുകൂടിയത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ? സിനിമയിലേക്കുള്ള പ്രചോദനം. – കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ സിനിമാനടന്മാരോട് ആരാധനായി. മമ്മൂക്കയായിരുന്നു ആരാധനയുടെ കേന്ദ്രബിന്ദു. മമ്മൂക്കയില്‍നിന്ന് സിനിമയോടായി ആരാധന മാറി. ആരാധന അന്യഭാഷകളിലേക്കും
Read Moreഅയോധ്യാകാണ്ഡത്തിനുശേഷം
തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് സ്ഥാനം നല്‍കാതെ അയോധ്യാ കേസിലെ പരമോന്നത കോടതി വിധി പരക്കെ സ്വാഗതം ചെയ്ത രണ്ടു ദിനങ്ങള്‍ക്കുശേഷം മാധ്യമങ്ങള്‍-കുറഞ്ഞത് ദേശീയ മാധ്യമങ്ങളെങ്കിലും- അച്ചടക്കത്തിന്റെ വല്മീകത്തില്‍നിന്ന് പുറത്തുകടന്നിരിക്കുന്നു. കോടതി വിധിയെ ശക്തമായി വിമര്‍ശിക്കാതെ വിധിന്യായത്തിലെ പൊരുത്തമില്ലായ്മയെക്കുറിച്ചാണ് പലരും എഴുതിയിരിക്കുന്നത്. സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ ജുഡീഷ്യറി നിസഹായമായിപ്പോയെന്ന് എഴുത്തുകാര്‍ക്ക് പലര്‍ക്കും തോന്നുന്നുണ്ട്. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന വാദം
Read Moreഅയോധ്യയുടെ നീതി ഇന്ത്യയുടെ സമാധാനം
യുദ്ധം പാടില്ലാത്ത ഇടം എന്നര്‍ഥമുള്ള അയോധ്യ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും രക്തപങ്കിലമായ വര്‍ഗീയ കലാപങ്ങളുടെയും രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും കൊടിയടയാളമായി മാറിയെങ്കില്‍, രാഷ്ട്രത്തിന്റെ ചരിത്രഭാഗധേയം മാറ്റികുറിക്കുന്ന നീതിന്യായ രാജ്യതന്ത്രജ്ഞതയുടെ സമാധാനസന്ധിയായി രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കഭൂമിയുടെ ഉടമാവകാശക്കേസിലെ സുപ്രീം കോടതിയുടെ തീര്‍പ്പിനെ ഇന്ത്യന്‍ ജനത ഉള്‍ക്കൊള്ളുന്നത് അദ്ഭുതകരമായ സംയമനത്തോടെയാണ്. എന്തെല്ലാം പ്രകോപനമുണ്ടായാലും പരമോന്നത നീതിപീഠത്തിന്റെ വിധിയെ മാനിക്കാനും നിയമവാഴ്ച
Read Moreഅയോധ്യാവിധിയുടെ വായനാ സാധ്യതകള്‍
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി പരമോന്നത കോടതി നല്കിയിരിക്കുന്നു. ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിന് തീര്‍പുണ്ടായതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഒരേസ്വരത്തിലുള്ള വിധി നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. എന്തിന്റെ പേരിലാണോ ഈ നാട്ടില്‍ ചോരപ്പുഴ ഒഴുകിയത്, എന്തിന്റെ പേരിലാണോ ഇവിടെ രാഷ്ട്രീയതേരോട്ടം നടന്നത്, അതിനെല്ലാം ഒടുവിലിതാ സമാധാനമുണ്ടായിരിക്കുന്നു. പക്ഷേ നിയമപരവും ഭരണഘടനാപരവുമായ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. അവയെപ്പറ്റി ചര്‍ച്ചകള്‍
Read More