Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
2020ല്‍ ശ്വസിക്കാന്‍ ശുദ്ധവായു തപ്പി നടക്കേണ്ടിവരുമോ?

പൊടിയും പുകയും നിറഞ്ഞ് ശ്വാസംമുട്ടുന്ന ഡല്‍ഹിയുടെ ചിത്രം മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. 2019ല്‍ ഡല്‍ഹി നിവാസികള്‍ നിരവധി രോഗപീഢകള്‍ക്കാണ് അടിമപ്പെട്ടത്. ഈ വിപത്ത് സാവധാനം കൊച്ചി നഗരത്തെയും ബാധിക്കുകയാണെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. ലോകത്തുള്ള 92 ശതമാനം ജനങ്ങളും അശുദ്ധവായു ശ്വസിക്കുന്നവരാണെന്നാണ് പുതിയ പഠനഫലം. ദാരുണമായ ഈ പ്രതിഭാസം ആഗോളമായി അഞ്ചു ലക്ഷം കോടി ഡോളറിന്റെ ധനബാധ്യതയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് ഉണ്ടാക്കുന്നത്.
ഭീതിദമായി വര്‍ധിച്ചുവരുന്ന ഓസോണ്‍ മലിനീകരണത്തിന്റെ പ്രത്യാഘാതമായി, 2030 ആകുന്നതോടെ കൃഷി ഉത്പാദനം 26 ശതമാനമായി കുറയും. വായുമലിനീകരണം മൂലം ഭൂമുഖത്ത് പ്രതിവര്‍ഷം ഏഴു ദശലക്ഷം പേരാണ് മരണപ്പെടുന്നത്. ഇതില്‍ നാലു ദശലക്ഷം പേരും ഏഷ്യാ-പസഫിക് പ്രദേശങ്ങളിലുള്ളവരാണെന്നതാണ് പ്രത്യേകത.
ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള പത്തു നഗരങ്ങളില്‍ ഏഴും ഇന്ത്യയിലാണെന്ന പഠനറിപ്പോര്‍ട്ട് നമ്മെ ഭയപ്പെടുത്തുന്നു. വരുംകാലങ്ങളില്‍ ജീവശ്വാസത്തിനായി ഇന്ത്യക്കാര്‍ എത്രമാത്രം ബുദ്ധിമുട്ടേണ്ടിവരുമെന്നതാണ് മുന്നറിയിപ്പ്.
ലോകനഗരങ്ങളിലെ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം ശാസ്ത്രീയമായി വിലയിരുത്തി ഐക്യു എയര്‍വിഷ്വലും ഗ്രീന്‍പീസും ചേര്‍ന്നു തയ്യാറാക്കിയ പ്രസ്താവനയിലാണ് ഇന്ത്യന്‍ നഗരങ്ങളെക്കുറിച്ച് ഏറെ ഭയപ്പാട് ഉളവാക്കുന്ന ഈ വെളിപ്പെടുത്തല്‍. വായുനിലവാര സൂചിക (എക്യുഐ), ശ്വാസകോശത്തെ ബാധിക്കുന്ന പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വായുമലിനീകരണ നിലവാരം സ്ഥിരീകരിക്കുന്നത്. തലസ്ഥാനനഗരിയായ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള ഗുരുഗ്രാമാണ് വായുമലിനീകരണത്തില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്ത്. വായുമലിനീകരണം ഏറ്റവും വഷളായിട്ടുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ബംഗ്ലാദേശും പാക്കിസ്ഥാനും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നു.
ഒരുകാലത്ത് അന്തരീക്ഷമലിനീകരണം ഏറ്റവും ഗുരുതരമായിരുന്ന ചൈന സ്ഥിതി ഏറെ മെച്ചപ്പെടുത്തി ഇപ്പോള്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ഭൂമുഖത്ത് ഏറ്റവും മെച്ചപ്പെട്ട ശുദ്ധവായു ലഭിക്കുന്ന രാജ്യം ഐസ്ലാന്‍ഡാണ്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളിലെ 99 ശതമാനം നഗരങ്ങളും അത്യന്തം മലിനീകൃതമാണ്. 73 രാജ്യങ്ങളിലെ മൂവായിരത്തോളം ഭൗമസങ്കേതങ്ങളില് നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ സ്ഥിരപ്പെടുത്തിയത്.
പഞ്ചാബ്, ഹരിയാന അതിര്‍ത്തികളിലെ കൃഷിയിടങ്ങളില്‍ നിന്നുള്ള പുകയും മാലിന്യങ്ങളും മഞ്ഞും തിങ്ങിനിറഞ്ഞ് ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം ഗുരുതരാവസ്ഥയിലെത്തി. പോരാത്തതിന് ഉള്ക്കൊള്ളാവുന്നതിലധികമായി വാഹനങ്ങളില്‍നിന്നു ബഹിര്‍ഗമിക്കുന്ന വാതകങ്ങള്‍ കൂടിയാകുമ്പോള്‍ ഡല്‍ഹി ജീവിതം അപകടാവസ്ഥയുടെ ലക്ഷ്മണരേഖ കടക്കുന്നു. ഇതിനെല്ലാം ഉപരിയാണ് ദീപാവലി ആഘോഷങ്ങളിലും മറ്റും പൊട്ടിച്ചുകൂട്ടുന്ന പടക്കവും. ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലെയും അന്തരീക്ഷവായുവിന്റെ നിലവാരം മരണദണ്ഡനത്തിനു സമമാണെന്ന് വിദഗ്ധര്‍ പ്രസ്താവിക്കുന്നു. നൂറിനു താഴെയായിരിക്കേണ്ട വായുനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) കഴിഞ്ഞ ശീതകാലത്ത് 400 കവിഞ്ഞിരുന്നു. 20-30 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ മലിനവായുവാണ് ഒരു നവജാതശിശു ശ്വസിക്കുന്നത്.
ഇനി കേരളത്തിലേക്കു കടന്നാല്‍ എന്താണ് സ്ഥിതി? ഏറെ വൃക്ഷങ്ങളും പുഴകളും തോടുകളുമൊക്കെയുള്ള നമ്മുടെ കൊച്ചുകേരളം പരിസ്ഥിതി മലിനീകരണത്തിന്റെ കാര്യത്തില്‍ എവിടെ നില്ക്കുന്നു? ഇവിടത്തെ ജലസ്രോതസുകളില്‍ 27 ശതമാനവും അശുദ്ധമായി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പമ്പയും പെരിയാറും കരമനയാറും മീനച്ചിലാറും അഴുക്കു നിറഞ്ഞൊഴുകുന്നു. മാലിന്യനിര്‍മാര്‍ജനത്തിലും റോഡുകളും ഓടകളും വെടിപ്പായി സൂക്ഷിക്കുന്നതിലും നാം പൂര്‍ണമായി പരാജയപ്പെടുന്നു. വാഹനപ്പെരുപ്പത്തിലും ഇറുകിയ റോഡുകളിലെ ചിട്ടയില്ലാത്ത ട്രാഫിക്കും കുമിഞ്ഞുകൂടുന്ന പുകപടലവും കൊച്ചി നഗരവാസികളെ ഇപ്പോഴേ ശ്വാസംമുട്ടിച്ചു തുടങ്ങി.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം അഭിമുഖീകരിക്കുന്ന മഹാവിപത്തായിട്ടാണ് പ്ലാസ്റ്റിക് മാലിന്യങ്ങളെ കണക്കാക്കുന്നത്.
(തുടരും)
Related
Related Articles
ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് അപലപനീയം: കെസിബിസി
എറണാകുളം: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് തികച്ചും അപലപനീയമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗികവക്താവുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.
KLCA കൊച്ചി രൂപതാ അർദ്ധ വാർഷിക ജനറൽ കൗൺസിൽ
KLCA കൊച്ചി രൂപതാ അർദ്ധ വാർഷിക ജനറൽ കൗൺസിൽ തോപ്പുംപടി കാത്തലിക് സെന്ററിൽ KLCA സംസ്ഥാന പ്രസിഡൻറ് ആന്റണി നെറോണ ഉത്ഘാടനം ചെയ്തു. രൂപതാ സമിതിയുടെ കഴിഞ്ഞ
പാപ്പാ സന്ദര്‍ശന ലോഗോയ്ക്ക് മലയാളി സ്പര്‍ശം
ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനം ഫെബ്രുവരി അഞ്ചിന് പൂര്‍ത്തിയായപ്പോള്‍ അത് വത്തിക്കാനും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും കത്തോലിക്ക സഭയും ഇസ്ലാംമതവും തമ്മിലുള്ള ബന്ധത്തിലും ഊഷ്മളതയുടെ ഇഴയടുപ്പത്തിന്റെ