2020 ലെ മുകുന്ദന് സി. മേനോന് അവാര്‍ഡിന് അര്‍ഹനായി ഫാ.സ്റ്റാന്‍ സ്വാമി

ന്യൂഡല്‍ഹി: മുകുന്ദന് സി അവാര്‍ഡിന് അര്‍ഹനായി ജെസ്യൂട്ട് വൈദീകനായ സ്റ്റാന്‍ സ്വാമി. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനായി സ്റ്റാന്‍സ്വാമി നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.
ഫാ.സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് തലോജ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുവേണ്ടിയും, കലാകാരന്മാര് , സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സംഭാവനകള്‍ക്ക് അംഗീകാരമെന്ന നിലയിലാണ് എല്ലാ വര്‍ഷവും മുകുന്ദന് സി. മേനോന് അവാര്‍ഡ് നല്‍കുന്നത്.
ദേശീയ മനുഷ്യാവകാശ സംഘടനയായ (എന്‍സിഎച്ച്ആര്‍ഒ) മുകുന്ദന് സി മേനോന്റെ സ്മരണാര്‍ത്ഥമാണ് അവാര്‍ഡ് നല്‍കുന്നത്.
മേനോന് 35 വര്‍ക്കാലം മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു. എന്എച്ച്ആര്ഒ യുടെ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു. 2006 അദ്ദേഹം മരിച്ചു. 25,00 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ആദിവാസി മേഖലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജെസ്യൂട്ട് വൈദീകര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ലോക്ഡൗണ്‍ മേയ് 3വരെ നീട്ടി, യാത്രാനിയന്ത്രണങ്ങളില്‍ ഇളവില്ല
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി. നാളെ മുതല്‍ ഒരാഴ്ച രാജ്യത്ത് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് അല്മായര് മുന്നിട്ടിറങ്ങണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
കോട്ടപ്പുറം: വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് കരുതലും കാവലുമായി അല്മായര് മുന്നിട്ടിറങ്ങണമെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ബോധിപ്പിച്ചു. സമുദായദിനാചരണത്തിന്റെ ഭാഗമായി കോട്ടപ്പുറം രൂപത കെഎല്‍സിഎയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തക
ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ റോഡ്
കോഴിക്കോട്: ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ ഒരു റോഡ് എന്ന സ്വപ്നം അവസാനം യഥാര്‍ഥ്യമായി. ജന്മംകൊണ്ട് ഇറ്റലിക്കാരനും ജീവിതംകൊണ്ട് ഇന്ത്യക്കാരനും കര്‍മംകൊണ്ട് കോഴിക്കോടുകാര്ക്കും പ്രിയപ്പെട്ടവനായ ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍