സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്താന്‍ അപേക്ഷ നല്‍കിയത് 10600 ഓളം ബസുകള്‍

കൊച്ചി:പൊതുഗതാഗതത്തിന്റെ ഭാഗമായ എല്ലാ സ്വകാര്യബസുകളും സര്‍വീസ് താത്കാലികമായി നിര്‍ത്താനുള്ള നീക്കത്തില്‍. സംസ്ഥാനത്തെ 10,600 സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ജി ഫോം മോട്ടോർവഹന വകുപ്പിന് അപേക്ഷ നല്‍കിയിട്ടുള്ളത്. ഒരുവര്‍ഷത്തേക്കുള്ള അപേക്ഷയാണ് നല്‍കിയിരിക്കുന്നത് അടച്ചിടലില്‍ നിര്‍ത്തിയിടേണ്ടിവന്ന ബസുകള്‍ പുറത്തിറക്കണമെങ്കില്‍ ഓരോന്നിനും രണ്ടുലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് പ്രൈവറ്റ് ബസ് ഉടമകൾ പറയുന്നത് . പലതിന്റെയും ബോഡി പൊളിഞ്ഞുതുടങ്ങി. ടയറുകള്‍

Read More

കേരളത്തില്‍ ഇന്ന് കൊവിഡ് രോഗികളില്ല

*രാജ്യത്ത് ഇന്ന് 73 മരണം; ഏഷ്യയിലെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഒന്‍പതുപേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ നാലുപേരുടെ വീതവും എറണാകുളം ജില്ലയില്‍നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 392 പേരാണ് ഇതുവരെ കൊവിഡില്‍നിന്നും

Read More

അതിഥി തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍. ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ട്രെയിന്‍ ഇന്ന് രാത്രിയോടെ പുറപ്പെടും. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോകുന്നത്. പെരുമ്പാവൂര്‍, ആലുവ മേഖലകളിലെ ഒഡീഷ തൊഴിലാളികളെയാണ് ഇന്ന് കൊണ്ടുപോകുക. ഇതിനായുള്ള പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാല്‍ മറ്റെവിടെയും സ്റ്റോപ്പ് ഉണ്ടാകില്ല.

Read More

കേരളത്തില്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി

വലിയ ബോട്ടുകള്‍ക്ക് നാലാം തിയതി മുതല്‍ മത്സ്യബന്ധനത്തിന് പോകാം തിരുവനന്തപുരം: കേരളത്തിലെ വള്ളങ്ങള്‍ക്കും യന്ത്രവത്കൃത ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന് അനുമതി. തൊഴിലാളികളുടെ എണ്ണം പത്തില്‍കൂടാന്‍ പാടില്ല. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം പാലിക്കണം.രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും ബോട്ടുകള്‍ക്ക് അനുമതി ലഭിക്കുക. രണ്ടുഘട്ടങ്ങളിലായിട്ടാണ് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനുളള അനുമതി നല്‍കിയിട്ടുള്ളത്. ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്താനുള്ള

Read More

എറണാകുളവും കൊവിഡ് മുക്തമാകുന്നു

കൊച്ചി: എറണാകുളം ജില്ല കൊവിഡ് രോഗമുക്തമാകുന്നു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ്-19 ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവായതോടെയാണ് ഇദ്ദേഹത്തിന്റെ രോഗം ഭേദമായതായി സ്ഥിരീകരിച്ചത്. കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി

Read More