കൊവിഡിനുശേഷം പുതിയ നിയമം: അനാഥാലയങ്ങളും കുഞ്ഞുങ്ങളും പ്രതിസന്ധിയില്‍ 0

എറണാകുളം: ലോക്ഡൗണിനോടനുബന്ധിച്ച് വീടുകളിലേക്കു മടങ്ങേണ്ടി വന്ന അനാഥാലയങ്ങളിലെ കുട്ടികള്‍ തിരിച്ചെത്താനാവാതെ ദുരിതത്തില്‍. ഓണ്‍ലൈന്‍ പഠനവും മറ്റ് സൗകര്യങ്ങളും മുടങ്ങുംവിധം കുട്ടികളെ വലയ്ക്കുന്നത് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെസിബിസി) ജസ്റ്റിസ് പീസ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷന്‍ വ്യക്തമാക്കി. കുട്ടികള്‍ അനാഥ മന്ദിരങ്ങളിലേക്കു തിരിച്ചുവരണമെങ്കില്‍ അതാതു ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍(സിഡബ്ലിയുസി)

Read More

ഇന്ധനവില വര്‍ധന: കേന്ദ്രസര്‍ക്കാറിന്റേത് കടുത്ത ജനദ്രോഹം: കെആര്‍എല്‍സിസി

എറണാകുളം: ദിനംപ്രതി പെട്രോള്‍ വിലവര്‍ധനവിന് അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി കടുത്ത ജനദ്രോഹമാണെന്ന് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കൊവിഡ് മഹാമാരിയില്‍ രാജ്യം വിറങ്ങലിച്ചുനില്ക്കുമ്പോള്‍ ജനങ്ങള്‍ക്ക് സമാശ്വാസം നല്‌കേണ്ട സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിലൂടെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയാണ്. ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിക്കുന്ന നടപടികളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. വൈദ്യുതി

Read More

ഇന്നും മലയാളത്തിന്റെ ഇഷ്ടഗായകന്‍
ജോളി എബ്രാഹം

ഫാ. വില്യം നെല്ലിക്കല്‍ ”താലത്തില്‍ വെള്ളമെടുത്തു…” എന്ന ഗാനവുമായി തുടക്കമിട്ട ജോളി എബ്രാഹത്തിന്റെ ഭക്തിഗാനങ്ങള്‍ ഇന്നും ജനഹൃദയങ്ങളെ ആകര്‍ഷിക്കുന്നു. ഒളിമങ്ങാത്ത സംഗീതയാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം.തനിമയാര്‍ന്ന ശബ്ദവും വ്യക്തിത്വവുംകൊണ്ട് ഇന്നും തെന്നിന്ത്യയില്‍ തെളിഞ്ഞുനില്ക്കുന്ന ഗായകനാണ് ജോളി എബ്രാഹം. സിനിമാഗാനങ്ങളെക്കാള്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ക്രിസ്തീയ ഭക്തിഗാന രംഗത്ത് ജോളിയുടെ സംഭാവന അതുല്യമാണ്. സപ്തതി എത്തിനില്ക്കുമ്പോഴും തന്റെ

Read More

സൈനികരുടെ വീരമൃത്യു; ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുശോചിച്ചു

പുനലൂര്‍: ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.അതിര്‍ത്തിയിലെ പ്രശ്‌നത്തിന് എത്രയും വേഗത്തില്‍ പരിഹാരം ഉണ്ടാകട്ടെയെന്നും പരിക്കേറ്റ സൈനികര്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Read More

വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിച്ച് ഷെയറിംഗ് ലൈബ്രറി

കോട്ടപ്പുറം: ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വീടുകളില്‍ കുടുങ്ങിയ കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് നേതൃത്വം നല്കിയ പുത്തന്‍വേലിക്കര റസിഡന്‍സ് സമിതിക്ക് അഭിനന്ദനപ്രവാഹം. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍ വായന ഏറെ പ്രയോജനകരമായെന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. സമിതി പ്രസിഡന്റ് പി.ജെ. തോമസിന്റെ നേതൃത്വത്തില്‍ 15ഓളം റസിഡന്‍സ് അസോസിയേഷനുകലില്‍ ‘ഷെയറിംഗ്’ ലൈബ്രറി ആരംഭിച്ചാണ് കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരികെ

Read More