ഞങ്ങള്‍ക്കു ശ്വാസംമുട്ടുന്നു

ചെല്ലാനം-ഫോര്‍ട്ടുകൊച്ചി തീരസംരക്ഷണത്തിനായി കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷനും കൊച്ചി, ആലപ്പുഴ രൂപതകളും ചേര്‍ന്ന് ഒരുക്കിയ ജനകീയരേഖയുടെ അവതരണത്തിനും പൊതുചര്‍ച്ചയ്ക്കുമായി സംഘടിപ്പിച്ച വെബിനാറില്‍ കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ ഉദ്ഘാടന പ്രസംഗം. ചെല്ലാനം നിവാസികള്‍, അല്പം വിപുലപ്പെടുത്തി പറഞ്ഞാല്‍, ഫോര്‍ട്ടുകൊച്ചി മുതല്‍ തെക്കേ ചെല്ലാനം

Read More

നാലു തലമുറകള്‍ വരെ ശിക്ഷയോ?

ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി ചോദ്യം: പൂര്‍വികര്‍ വഴി നാലു തലമുറകള്‍ വരെ ശാപമുണ്ടാകുമെന്ന് പഴയനിയമത്തില്‍ പലയിടത്തും കാണുന്നു. എന്നാല്‍ പുതിയനിയമത്തില്‍ അതേപ്പറ്റി പരാമര്‍ശമില്ല. ഈ ബൈബിള്‍വാക്യങ്ങളുടെ അര്‍ഥമെന്ത്? അങ്ങനെയല്ലെങ്കില്‍ എന്തുകൊണ്ടാണ് ചില കുടുംബങ്ങളില്‍ പാരമ്പര്യമായി ഭ്രാന്ത്, വന്ധ്യത, ആത്മഹത്യ തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാകുന്നത്? തോമസ് പള്ളിപ്പറമ്പില്‍ ഉത്തരം: പുറപ്പാട് 20,5-6;

Read More

അപൂര്‍ണതയിലെ പൂര്‍ണത

ഉടഞ്ഞുപോയ പാത്രങ്ങളിലും, തൂകിപ്പോയ ചായക്കൂട്ടുകളിലും, പിന്നിപ്പോയ വസ്ത്രങ്ങളിലും, വിള്ളല്‍ വീണ ചുമരുകളിലും, ചുക്കിച്ചുളിഞ്ഞ കവിള്‍ത്തടങ്ങളിലും, ഇരുണ്ടുപോയ നിറങ്ങളിലും സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കുമോ? അപൂര്‍ണതയിലും പൂര്‍ണത ദര്‍ശിക്കാനാകുമെന്നാണ് ജപ്പാനിലെ ആത്മീയദാര്‍ശനികര്‍ പറയുന്നത്. വാബി-സാബി, ഫിലോസഫിയനുസരിച്ച് ലാളിത്യത്തിലും നൈമിഷികതയിലും സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കും. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിലും സാധാരണ മനുഷ്യരിലും നന്മ ദര്‍ശിക്കുവാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. ഈ

Read More

നീതിക്കായി ഇപ്പോഴും വിശക്കുന്നുണ്ട്

വീട്ടുമുറ്റത്ത് കടല്‍വെള്ളം കയറിയെന്ന് വീട്ടിലേയ്ക്ക് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു. ക്യാമ്പുകളിലേക്കു പോയാല്‍ കൊറോണ പകരുമോ എന്നു ഭയം. ചെല്ലാനത്തിന്റെ അതിര്‍ത്തികള്‍ അടഞ്ഞപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമമാകാന്‍ തുടങ്ങിയെന്ന് പറഞ്ഞു. അപ്പോഴും അമ്മയുടെ ഉത്കണ്ഠ എന്നെപ്പറ്റിയായിരുന്നു. ഇവിടെ തിരുവനന്തപുരത്ത് കൊവിഡ് അനുദിനം വര്‍ദ്ധിക്കുന്നതിന്റെ കണക്ക് വാര്‍ത്താചാനലുകാര്‍ വിളിച്ചുപറയുന്നതു കേട്ട് ആധിയാണെന്നു പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങള്‍ ഇവിടെ ശ്രദ്ധയോടെയാണ് കഴിയുന്നതെന്നു പറയുമ്പോഴും

Read More

ദലിത് ക്രൈസ്തവ അവകാശപോരാട്ടങ്ങള്‍

സ്വന്തം രാജ്യത്ത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കു വേണ്ടി, തുല്യനീതിക്കു വേണ്ടി പോരാടുന്ന ദലിത് ക്രൈസ്തവരുടെ സമരചരിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോളമാണ്. ഒരുപക്ഷേ മനുഷ്യാവകാശത്തിനു വേണ്ടി ഇത്രയും ദീര്‍ഘനാള്‍ പോരാടുന്ന ഒരു ജനസമൂഹം ലോകത്ത് ഇന്ത്യയില്‍ മാത്രമായിരിക്കും. ഇന്ത്യന്‍ ഭരണഘടന 25(1) വകുപ്പ് പ്രകാരം മതസ്വാതന്ത്ര്യവും, 15(1), 16(1) വകുപ്പ് പ്രകാരം മനസ്സാക്ഷി സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. പട്ടികജാതി

Read More