Archive
Back to homepageകേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം: തെക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട്
കൊച്ചി:തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെയോടെ അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ബുധനാഴ്ചയോടെ ശ്രീലങ്ക വഴി കന്യാകുമാരി തീരത്തിലൂടെ തമിഴ്നാട്ടില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നും, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് പ്രവചനം. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം തീവ്രമായി മാറുന്നതോടെ തമിഴ്നാട്ടില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 1
Read Moreകർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കെസിബിസി.
കൊച്ചി:രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കേരള കാത്തോലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) ജാഗ്രത കമ്മീഷൻ. കർഷക സൗഹൃദ നിലപാടുകളും നയങ്ങളും കൈക്കൊള്ളാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം എന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. രാജ്യത്ത് കാത്തിപ്പടർന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തിന്റെ വെളിച്ചത്തിലാണ് ആവശ്യം ഉന്നയിച്ചത്. രാഷ്ട്രത്തിന്റെ നട്ടെല്ലായ
Read Moreബെനഡിക്റ്റ് പാപ്പാ: കഷ്ടപ്പാടുകളുടെ ചെറുപ്പകാലം
കൊളുത്തിവച്ച വിളക്കുപോലെ പ്രകാശിതമാണ് എപ്പോഴും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ജീവിതരേഖ. 1927 ഏപ്രില്‍ 16-ാം തീയതിയായിരുന്നു ജോസഫ് റാറ്റ്സിങ്ങറുടെ ജനനം. ഉയിര്‍പ്പുതിരുനാളിന്റെ തലേ ദിവസമായ ഒരു ദു:ഖ വെള്ളിയാഴ്ച. പിതാവ് ജോസഫ് റാറ്റ്സിങ്ങര്‍ സീനിയര്‍ പൊലീസുദ്യോഗസ്ഥന്. മാതാവ് മരിയ ഹോട്ടലിലെ പാചകക്കാരി. മ്യൂണിക്കിന്റെ തെക്കുഭാഗത്തുള്ള മാര്ക്ക്ടെല് അംളന് എന്ന മനോഹരമായ കൊച്ചുഗ്രാമം. നഗരത്തിന്റെ വിട്ടുമാറാത്ത അട്ടഹാസങ്ങളും
Read Moreശ്രദ്ധേയമായ ബഹുമതി നേടി കത്തോലിക്കാ വൈദീകന്
പാളയംകോട്ട: ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ പാളയംകോട്ടയിലുള്ള കത്തോലിക്ക വൈദികനായ ഫാ. ഇഗ്നാസിമുത്തു. 12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും സ്വന്തമായുള്ള ഈ ജസ്യൂട്ട് വൈദികന് നൂറിലധികം വിദ്യാര്‍ഥികള്‍ക്കു ഡോക്ടറല്‍ ഗവേഷണത്തിനു ഗൈഡായും പ്രവര്‍ത്തിച്ചു. ജീവശാസ്ത്രഗവേഷണ മേഖലയില്‍ ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ശാസ്ത്രജ്ഞര്‍ തയാറാക്കിയ പ്രബന്ധങ്ങള്‍ പരിശോധിച്ചശേഷമാണു യുഎസിലെ
Read Moreസെയിന്റ്സ് ഫാന്‍സ് അസോസിയേഷന്; ജീവിത വിശുദ്ധിക്കായി അല്മായ ഭക്തസംഘടന
കൊല്ലം: കൊല്ലം രൂപതയിലെ അല്മായ ഭക്തസംഘടനയായ സെയിന്റ്സ് ഫാന്‍സ് അസോസിയേഷന് രൂപതാതലത്തില്‍ ഔദ്യോഗിക ഭക്തസംഘടനയായി ഉയര്‍ത്തിയതിന്റെ ഒന്നാം വാര്‍ഷികം 2020 നവംബര്‍ 30ന് ആഘോഷിക്കുന്നു. അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് എന്ന തിരുവചനം (1 തെസലോനിക്കാ 4: 7) ഹൃദയത്തില്‍ സംഗ്രഹിച്ച് ഒരു പറ്റം യുവജനങ്ങള്‍ കൊല്ലം രൂപതയിലെ മുക്കാട് ഇടവകയില്‍ 2009 നവംബറില്‍
Read More