വിശ്വാസ തിരുസംഘത്തിന്റെ മേധാവി കര്‍ദിനാള്‍ റാറ്റ്സിങ്ങര്‍

  ഓരോ നെല്‍മണിയിലും എഴുതപ്പെട്ടിട്ടുണ്ട് അത് ആര് ഭക്ഷിക്കണമെന്ന്. മനോഹരമായ ഈ വരികള്‍ എഴുതിയതാരാണ്? ആരു തന്നെയായാലും ജോസഫ് റാറ്റ്സിങ്ങറുടെ ജീവിതപാതയില്‍ സുവര്‍ണലിപികള്‍കൊണ്ടെഴുതിയ ഈ വാക്കുകള്‍ മാഞ്ഞുപോകാതെ തെളിഞ്ഞുകിടപ്പുണ്ട്. പ്രാര്‍ഥനയുടെയും വിശ്വാസസംരക്ഷണത്തിന്റെയും ശക്തമായ പാതയില്‍ ഏകാന്തപഥികനായി നടന്നു നീങ്ങുന്ന ഈ ദൈവശാസ്ത്രകാരന്റെ കാലടികള്‍ക്കു മുന്നില്‍ മേലുദ്ധരിച്ച കവിതയുടെ ഉള്ളടക്കം ഏവര്‍ക്കും വായിക്കാം. അനുവാദത്തിനു കാത്തുനില്‍ക്കാതെ തീരംതേടിയടുക്കുന്ന

Read More

മ്യൂണിക്കിലെ കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിങ്ങര്‍

ജീവിതം ഹൃദ്യവും സമ്പന്നവും അനുഭവവേദ്യവുമാകുന്നത് അതിന്റെ നിര്‍വിഘ്‌നമായ പ്രയാണം കൊണ്ടുമാത്രമല്ല, അതിന്റെ ഏടുകളിലൂടെ സ്വര്‍ണം അഗ്നിയിലെന്നപോലെ ശുദ്ധീകരിക്കപ്പെടുന്നതുകൊണ്ടുകൂടിയാണ്. നാസി പട്ടാള ക്യാമ്പില്‍ അനുഭവിച്ച കഷ്ടപ്പാടുകളും ഹിറ്റ്‌ലറുടെ മൃഗീയ ഭരണത്തെത്തുടര്‍ന്ന് നരകതുല്യമായിത്തീര്‍ന്ന ജര്‍മനിയിലുണ്ടായ സാമ്പത്തിക സാംസ്‌കാരിക ജീര്‍ണതകളും കുറച്ചൊന്നുമല്ല ചെറുപ്പക്കാരനായ ജോസഫ് റാറ്റ്‌സിങ്ങറുടെ മനസില്‍ മുറിവുകളുണ്ടാക്കിയത്. എന്നാല്‍ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും സമൃദ്ധമായി എപ്പോഴും ലഭിച്ചുകൊണ്ടിരുന്ന ദൈവകൃപയും

Read More

ക്രിസ്മസ് പ്രത്യാശയുടെ ആഘോഷം- ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

അകലങ്ങള്‍ കുറയുന്നതിന്റെ ആഘോഷമാണ് ക്രിസ്മസ്. ക്രിസ്തുവില്‍ ദൈവവും മനുഷ്യനും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള അകലം പറഞ്ഞ് പറഞ്ഞ് ഇല്ലാതാകുന്നു. ‘ഇമ്മാനുവല്‍’ എന്ന പേരിന്റെ അര്‍ത്ഥം തന്നെ ദൈവം നമ്മോടു കൂടെ എന്നാണല്ലോ. മഹാമാരിയുടെ ഈ കൂരിരുട്ട് കാലത്ത് കൂടെയുള്ള ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മ തന്നെ പ്രത്യാശയുടെ ആഘോഷമായി മാറുന്നു! സാങ്കേതിക വിദ്യകളുടെ വികാസം മൂലം ലോകം

Read More

മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, സ്വഭാവവൈശിഷ്ഠ്യം ഉള്ള രാഷ്ട്രീയക്കാരാവുക: സൂസപാക്യം മെത്രാപോലീത്ത

  തിരുവനന്തപുരം അതിരൂപതയിൽ നിന്നും ഈ അടുത്ത നാളുകളിൽ നടന്ന ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും വിജയിച്ച 83 ജനപ്രതിനിധികൾക്ക് നൽകിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായത്തിലും പെട്ട ജനങ്ങൾക്കുവേണ്ടി സ്വഭാവവൈശിഷ്ഠ്യത്തോടുകൂടി രാഷ്ട്രീയപ്രവർത്തനം നടത്തിയാൽ വീണ്ടും വീണ്ടും വിജയം നേടാം എന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും സഭാനേതൃത്വമെന്ന നിലയിൽ അധികാരികളോട് സമുദായത്തിൻറെ

Read More

വീണ്ടും പിറക്കാനൊരു കാലം

തിരുപ്പിറവിക്കൊപ്പം പിറന്നവരും പിറക്കാതെ പോയവരുമുണ്ട്. ക്രിസ്തുവിന്റെ പിറവിയോട്ഉള്ള നാലുതരം കാഴ്ചപ്പാടുകള്‍ സുവിശേഷങ്ങളില്‍ കാണാം. കൗതുകക്കാഴ്ചകള്‍ പോലെ ഈ കാഴ്ചപ്പാടുകളെ ഒന്ന് അടുത്തുകാണുക. സത്യത്തോടുള്ള നാല് സമീപനങ്ങള്‍ കൂടിയാണിവ. 1. അന്വേഷണം 2. അസ്വസ്ഥത 3. നിസംഗത 4. നിരുപാധിക സ്നേഹം 1. അന്വേഷണം ജ്ഞാനികള്‍ നക്ഷത്രം കാട്ടിയ വഴികളിലൂടെ സത്യം തേടി നടന്നു. അവര്‍ പുറപ്പെട്ടത്

Read More