2021 മാര്‍ച്ച് 6, 7 തീയതികളില്‍ കെആര്‍എല്‍സിസി 36-ാം ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍

2021 മാര്‍ച്ച് 6, 7 തീയതികളില്‍ കെആര്‍എല്‍സിസി 36-ാം ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍

                                                                 കൊവിഡനന്തര സാമൂഹ്യനിര്‍മിതി

കൊച്ചി: കെആര്‍എല്‍സിസി 36-ാം ജനറല്‍ അസംബ്ലി 2021 മാര്‍ച്ച് 6, 7 തീയതികളില്‍ ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ചേരും. കൊവിഡനന്തര സാമൂഹ്യനിര്‍മിതി എന്നതാണ് ഇത്തവണത്തെ മുഖ്യവിഷയം. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് ഉദ്ഘാടനസമ്മേളനം.

കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ അധ്യക്ഷനായിരിക്കും. പ്രഫ. മാര്‍ട്ടിന്‍ പാട്രിക് മുഖ്യപ്രഭാഷണം നടത്തും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ സ്വാഗതമാശംസിക്കും.
തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മോഡറേറ്ററായിരിക്കും. കെആര്‍എല്‍സിസി മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ്, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 2.30ന് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍- പഠനം എന്ന ചര്‍ച്ചയില്‍ ജോയി ഗോതുരുത്ത് മോഡറേറ്ററായിരിക്കും. കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് വിഷയം അവതരിപ്പിക്കും. ‘കടല്‍’ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ് സാങ്കേതികവശങ്ങളും പ്രഫ. ഡോ. ബിജു വിന്‍സെന്റ് ചോദ്യാവലിയും വിശദീകരിക്കും.

4.15 ന് രൂപതാതല യോഗവും തുടര്‍ന്ന് ഓപ്പണ്‍ ഫോറവും. 6 ന് ഫാമിലി കമ്മീഷന്‍ – കുടുംബവര്‍ഷ കര്‍മപദ്ധതി അവതരണം. തുടര്‍ന്ന് ലേബര്‍ കമ്മീഷന്‍ – നിര്‍മാണത്തൊഴിലാളി സഹകരണസംഘ രൂപീകരണം. 6.30ന് രാഷ്ട്രീയപ്രമേയം.  മാര്‍ച്ച് 7ന് രാവിലെ 10ന് ബിസിനസ് സെഷന്‍. ലാറ്റിന്‍ മാട്രിമോണിയല്‍ ഉദ്ഘാടനം. തുടര്‍ന്ന് 35-ാമത് ജനറല്‍ അസംബ്ലി റിപ്പോര്‍ട്ട് കെആര്‍എല്‍സിസി സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ടും, പ്രവര്‍ത്തനറിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും, സാമ്പത്തിക റിപ്പോര്‍ട്ട് കെആര്‍എല്‍സിസി ട്രഷറര്‍ ആന്റണി നൊറോണയും രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് ഷാജി ജോര്‍ജും അവതരിപ്പിക്കും.

11ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. 12ന് സമാപനസമ്മേളനം. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ, മതബോധന പ്രസംഗമത്സര വിജയികള്‍ക്ക് സമ്മാനദാനം. 1.30ന് പത്രസമ്മേളനം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

സിആര്‍ഇസഡ് വിജ്ഞാപനം – സര്‍ക്കാര്‍ നീക്കം പുനപരിശോധിക്കണം – കെആര്‍എല്‍സിസി

എറണാകുളം: തീരപരിപാലനനിയമത്തില്‍ യഥാസമയത്തുള്ള നടപടികള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ പുതിയ പ്രതിസന്ധി രൂപപ്പെടുത്തിയതില്‍ കെആര്‍എല്‍സിസി രാഷ്ട്രീയകാര്യസമിതി ഉത്കണ്ഠ രേഖപ്പെടുത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മുമ്പില്‍ തീരദേശവാസികളുടെ ഭവനനിര്‍മാണത്തിന് തടസമാകുന്ന സിആര്‍ഇസഡ്

ഈ വാരത്തിലെ മതബോധന ക്ളാസുകൾ

Lesson 2 Module 2 ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന ക്ളാസുകൾ KRLCBC മതബോധന കമ്മിഷൻ ഗുഡ്നസ് ടി വി യിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ

ദാസനാകുന്ന ദൈവം: ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

  ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ First Reading: Isaiah 53:10-11 Responsorial Psalm: Ps 33:4-5,18-19,20,22 Second Reading: Hebrews 4:14-16 Gospel Reading: Mark 10:35-45 (or 10:42-45)   വിചിന്തനം:-

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*