2021 സമ്മാനമായി ജീവനാദം നവവത്സര പതിപ്പ്

ജീവനാദത്തിന്റെ പതിനഞ്ചാംവാര്‍ഷീകത്തിന്റെ ഭാഗമായി നവവല്‍സരപ്പതിപ്പ് 2021 പുറത്തിറക്കി. ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാസന മന്തിരത്തില് നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സംഗീത സംവിധായകൻ ജെറി അമല്ദേവിന് ആദ്യ പ്രതി കൈമാറി.
കെആര്‍എല്‍സിബിസിയുടെയും കെആര്എല്സിയുടെയും പ്രസിഡന്റും കൊച്ചി രൂപതയുടെ മെത്രാനുമായ ഡോ.ജോസഫ് കരിയില്‍ ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവനാദം മാനേജിംഗ് എഡിറ്റര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ സ്വാഗതം ആശംസിച്ചു.
മനോരമയുടെ വളര്‍ച്ചയെക്കാള്‍ വലുതാണ് ഇന്നത്തെ ജീവനാദത്തിന്റെ വളര്‍ച്ച എന്നും വളരെ വിജയകരമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകാനും ഗുണത്തിലും മേന്മയിലും നിലനില്ക്കാനും ജീവനാദത്തിന് കഴിയട്ടെ എന്നും ഡോ.ജോസഫ് കരിയില്‍ പിതാവ് ആദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
സിനിമ സംഗീതലോകത്ത് നാലു പതിറ്റാണ്ടു പൂര്‍ത്തിയാക്കുന്ന ശ്രീ. ജെറി അമല്‍ദേവിനെയും, മനോരമ ദിനപത്രത്തിന്റെ ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള ചീഫ് എഡിറ്റേഴ്സ് പുരസ്കാരം ലഭിച്ച ജിജോ ജോണ്‍ പുത്തേഴത്തിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.
250 പേജില്‍ പുറത്തിറക്കിയിരിക്കുന്ന നവവത്സരപ്പതിപ്പില് ബെന്യാമിൻ, ഫാ.ബോബി ജോസ് കപ്പുച്ചിന്‍, ജെറി അമല്‍ ദേവ്, ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, സച്ചിദാനന്ദന്, എസ്. ജോസഫ്, സെബാസ്റ്റ്യന്‍, പവിത്രന് തീക്കുനി, സാവിത്രി രാജീവന്, മുഞ്ഞിനാട് പത്മകുമാര്‍, സുനില്‍ ജോസ്, സുനില്‍ സി.ഇ, മീര രാജലക്ഷ്മി, ശ്രീകുമാര്‍ മുഖത്തല, ജോസഫ് മരിയന്‍, ജോര്‍ജ് ജോസഫ് കെ, രാധികാ സി നായര്‍, ബി. മുരളി,ജി ആര് ഇന്ദുഗോപന് എന്നിങ്ങനെ നിരവധി പ്രശസ്തരായ എഴുത്തുകാരുടെ രചനകള്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. 100 രൂപയാണ് വാര്ഷീകപ്പതിപ്പിന്റെ വില. ഫോണ്‍: 04842361616.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഓച്ചന്തുരുന്ത് കുരിശിങ്കലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ പേരില്‍ റോഡ്
എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കലില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ
ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്; എട്ട് പേര് രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് പോസിറ്റീവ്
വധശിക്ഷ നിരോധിക്കണമെന്ന് ഫ്രാൻസിസ് പാപ്പ: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ മാറ്റം വരുത്തി
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ വധശിക്ഷയെക്കുറിച്ചുള്ള പഠനങ്ങളിൽ മാറ്റം വരുത്തി ഫ്രാൻസിസ് പാപ്പ. 2267ാം ഖണ്ഡികയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ചില പ്രത്യേക സാഹചര്യങ്ങളിൽ വധശിക്ഷ കത്തോലിക്കാസഭയിൽ അനുവദനീയമായിരുന്നു