ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ0

കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു . ഈ കഴിഞ്ഞദിവസം ഉത്തർപ്രേദേശിൽ ജാൻസിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത് . രണ്ടു സന്യാസിനികളും അവരോടൊപ്പം രണ്ടു സന്യാസാർത്ഥികളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം ആളുകൾ

Read More

വിജയപുരം രൂപതയിൽ കുടുംബ വർഷം ഉദ്ഘാടനം നടത്തി

പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച്‌ 19 തീയതി മുതൽ 2022 ജൂൺ 26 വരെ കുടുംബ വർഷമായി ആചരിക്കുന്നു. വിമലഗിരി കത്തീഡ്രൽ ദൈവാലയത്തിൽ വച്ചു മാർച്ച്‌ 19 ന് രാവിലെ 6.30ന് അഭിവന്ദ്യ പിതാവ് ദിവ്യബലി അർപ്പിച്ച് രൂപതാതല ഉദ്ഘാടനം നടത്തി.

Read More

കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി

കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും, സ്ഥാപനങ്ങളിലും ഇടയലേഖനം വായിച്ചു.മദ്യസംസ്കാരത്തെ പ്രോൽസാഹിപ്പിക്കുന്ന വരെ തിരിച്ചറിയാനും ബാലറ്റിലൂടെ ഭരണത്തിൽ നിന്ന് അകറ്റി നിറുത്താനും സാധിക്കണമെന്നും ഇടയലേഖനത്തിലൂടെ ( സർക്കുലർ) കെ സി ബി സി മദ്യവിരുദ്ധ കമ്മീഷൻ ആഹ്വാനം ചെയ്തു..  

Read More

വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച

എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ ഇടവകാംഗവും തുടര്‍ന്ന് 2000 ജനുവരി ഒന്നു മുതല്‍ വരാപ്പുഴയില്‍ നിന്ന് സ്വതന്ത്രമായ തുണ്ടത്തുംകടവ് ഇന്‍ഫന്റ് ജീസസ് ഇടവകക്കാരനുമായി മാറിയ എനിക്ക് അത് അത്യന്തം ആനന്ദം നല്‍കിയ വാര്‍ത്തയായി. വരാപ്പുഴയുടെ പ്രാധാന്യം തിരിച്ചറിയുന്തോറും ഇവിടെ

Read More

നവമാധ്യമങ്ങളിൽ  നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്

  നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി മാറണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്. വിവിധ തലങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന രൂപതാംഗങ്ങൾക്കായി മീഡിയ കമ്മീഷൻ ഒരുക്കിയ കൂടിവരവിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വാർത്തകൾ അറിയാൻ വേണ്ടി

Read More