ന്യൂനപക്ഷ അവകാശമോ പിന്നാക്കവിഭാഗ അവകാശമോ ഏതാണ് കൂടുതല്‍ ഗുണപ്രദം?

  പേര് കേള്‍ക്കാന്‍ സുഖം ന്യൂനപക്ഷാവകാശം എന്നുതന്നെ. പിന്നാക്ക അവകാശത്തില്‍ പേരില്‍തന്നെ പിന്നാക്കാവസ്ഥ ഉണ്ടല്ലോ എന്നതാവും ഒരു വൈമനസ്യം. പതിറ്റാണ്ടുകളായി അവസരം ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ പേരിനെങ്കിലും കയറിപ്പറ്റാന്‍ ലത്തീന്‍ സമൂഹത്തില്‍ ഉള്ളവര്‍ക്ക് സാധിച്ചത് കേരളത്തിലെ പൊതു ഉദ്യോഗ നിയമനങ്ങളില്‍ ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) വിഭാഗത്തില്‍ ഉള്‍പ്പെട്ട് നിലവില്‍ ലഭിക്കുന്ന നാലു ശതമാനം സംവരണത്തിന്റെ ഭാഗമായാണ്

Read More

ന്യൂനപക്ഷ സമത്വം പിന്നാക്കക്കാര്‍ക്ക് തിരിച്ചടിയാകരുത്

  സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പാക്കിവന്ന പദ്ധതികളില്‍ ചിലതെങ്കിലും സമഗ്രമായി പൊളിച്ചെഴുതേണ്ടത് അനിവാര്യമാക്കുന്നതാണ് വിദ്യാഭ്യാസ മെറിറ്റ് സ്‌കോളര്‍ഷിപ്വീതംവയ്ക്കുന്നതിലെ അനുപാതക്രമം തുല്യതയുടെ ഭരണഘടനാ തത്വത്തിനു വിരുദ്ധമാണെന്നു വിലയിരുത്തി മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കികൊണ്ടുള്ള കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധിതീര്‍പ്പ്.

Read More

ന്യൂനപക്ഷാവകാശങ്ങള്‍ കോടതി കയറുമ്പോള്‍

  അവകാശങ്ങളെക്കുറിച്ച് ഉന്നതമായ അവബോധം ഇന്നു സമൂഹത്തിനുണ്ട്. പാവ്ളോ ഫ്രെയ്റേയെപ്പോലുള്ളവര്‍ ഒരുകാലത്ത് അത്തരം അവബോധം ജനിപ്പിക്കാന്‍വേണ്ടി ബോധവല്‍ക്കരണ പരിപാടികളുമായി നടന്നിട്ടുണ്ട്. ഇന്ന് സാമൂഹകാവബോധവും അവകാശങ്ങളെക്കുറിച്ചുള്ള അറിവും സാമാന്യം എല്ലാവര്‍ക്കുമുണ്ട്. അവബോധം സിദ്ധിച്ചവര്‍ തീവ്രനടപടികളുമായി മുന്നോട്ടു പോയപ്പാള്‍ നേതാക്കള്‍ക്ക ്നിയന്ത്രണനടപടികള്‍ സ്വീകരിക്കേണ്ടിയും വന്നിട്ടുണ്ട്. ആത്മീയമേഖലയിലും ഇപ്പോള്‍ അവകാശസംഘര്‍ഷങ്ങള്‍ നിയന്ത്രിക്കേണ്ടിവരുന്നു. അവബോധങ്ങള്‍ മൗലികതയിലേക്കും ആക്രമണസ്വഭാവങ്ങളിലേക്കും വഴുതിവീഴുന്ന അവസ്ഥയും ഉണ്ട്.

Read More

ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിധി: ക്ഷേമപദ്ധതികള്‍ അസാധുവാക്കിയ നടപടി ഖേദകരമെന്ന് കെആര്‍എല്‍സിസി

  ജനാധിപത്യ ഭരണകൂടങ്ങള്‍ ആവശ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദുര്‍ബല ജനവിഭാഗങ്ങളുടെ ശക്തീകരണത്തിനായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ അസാധുവാക്കിയ കോടതി നടപടി ഖേദകരമെന്ന് കേരള ലത്തീന്‍ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) വ്യക്തമാക്കി. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമാകണമെന്ന കോടതി നിലപാട് സ്വാഗതാര്‍ഹവുമാണ്. ലത്തീന്‍ കത്തോലിക്കര്‍ക്കും, പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ലഭിച്ചു

Read More