പുനലൂര്‍ രൂപതതല സിനഡിന് ഭക്തിനിര്‍ഭരമായ തുടക്കം

പുനലൂര്‍: ആഗോള കത്തോലിക്കാ തിരുസഭയില്‍ ആരംഭിച്ച സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന പുനലൂര്‍ രൂപതതല സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു. ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കൊല്ലം രൂപത മുന്‍മെത്രാന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യസന്ദേശം നല്കി. റവ. ഡോ. ക്രിസ്റ്റി ജോസഫ് സിനഡ് ലോഗോയുടെ വിവരണം നല്കി.

Read More

കൂട്ടായ്മയിലും പങ്കാളിത്ത മനോഭാവത്തോടും കൂടെ ദൗത്യം നിര്‍വഹിക്കണം-ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

  കോഴിക്കോട്: ആഗോള കത്തോലിക്കാ സഭയില്‍ 2021 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന രൂപതാതല സിനഡിന് കോഴിക്കോട് രൂപതയില്‍ തുടക്കമായി. രൂപതാതല സിനഡിന്റെ ഉദ്ഘാടനം ദേവമാതാ കത്തിഡ്രലില്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിര്‍വഹിച്ചു. സിനഡ് പതാക ഉയര്‍ത്തുകയും ബൈബിള്‍ പ്രതിഷ്ഠ നടത്തുകയും ചെയ്തു. തുടര്‍ന്ന് ദിവ്യബലി

Read More

വിശപ്പ് എന്ന വൈറസ്

”ദാരിദ്ര്യമെന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ” എന്ന വരികള്‍ കേരളസമൂഹത്തില്‍ ഈ കൊവിഡ് കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. 1990കള്‍ക്കു മുമ്പുള്ള കേരളമാണ് ദാരിദ്ര്യം അതിന്റെ പൂര്‍ണതോതില്‍ അനുഭവിച്ചിട്ടുള്ളത്. 40 വയസിന് താഴെയുള്ളവര്‍ പട്ടിണിയുടെ അത്രയും വലിയ ഭീകരരൂപത്തെ കണ്ടിട്ടുണ്ടാവില്ല. കേരളമോഡലിനെ പുകഴ്ത്തിയവരും ഇപ്പോഴും അതിനെ ശക്തമായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്നവരും പട്ടിണിയെ ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ”ഒരു മുറി അരിയില്ല,”

Read More

ജീവിതവിജയത്തിന്റെ പാത തെളിക്കുമ്പോള്‍

കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന ഒരു അധ്യാപകസുഹൃത്ത് എനിക്കുണ്ട്. അദ്ദേഹം തന്റെ ജോലിയെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ ഇങ്ങനെ പറയുകയുണ്ടായി: നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അവ കേള്‍ക്കാന്‍ യുവാക്കള്‍ക്ക് വലിയ താല്പര്യമില്ല, പലപ്പോഴും വിരസതയോടെയാണ് അവര്‍ അത് കേട്ടിരിക്കുന്നതുതന്നെ! എങ്ങനെ കുറെ പണമുണ്ടാക്കാനാവും എന്നാണവരുടെ പ്രധാന ചിന്ത. ഒരുപക്ഷേ, മുതിര്‍ന്നവര്‍ പണത്തിന്റെ പിന്നാലെ പരക്കംപായുന്നതു

Read More

തീവ്രവാദി ആക്രമണത്തിൽ ബ്രിട്ടീഷ് പാർലമെൻറ് അംഗത്തിന് ദാരുണാന്ത്യം

കത്തോലിക്ക വിശ്വാസിയും ബ്രിട്ടീഷ് പാര്‍ലമെൻ്റംഗവും കൺസര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസാണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ തീവ്രവാദവിരുദ്ധസേന അന്വേഷണം തുടങ്ങി. ഇന്നലെ, ഒക്ടോബർ പതിനഞ്ചാം തീയതി വെള്ളിയാഴ്ചയാണ് ഇസ്ലാമിക തീവ്രവാദിയുടെ അപ്രതീക്ഷിത കഠാര ആക്രമണത്തില്‍ ഡേവിഡ് അമെസ് മരണപ്പെടുന്നത്. 1983മുതൽ പാർലമെന്റ് അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. 69 വയസുകാരനായ അദ്ദേഹം കൺസർവേറ്റീവ് പാർട്ടി അംഗമായിരുന്നു. ശക്തമായ പ്രോലൈഫ്

Read More