ഒന്നിച്ചുള്ള യാത്രയുടെ സിനഡല്‍ പാതയില്‍

മനുഷ്യരെ അവരുടെ ജീവിതാവസ്ഥയില്‍ കണ്ടുമുട്ടുക, ഹൃദയംകൊണ്ട് അവരെ കേള്‍ക്കുക, തങ്ങളുടെ ദൗത്യമെന്തെന്നു വിവേചിച്ചറിയാന്‍ അവരെ സഹായിക്കുക – യേശു ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടു നടത്തിയ ശുശ്രൂഷയെ അനുസ്മരിച്ചാണ് ഫ്രാന്‍സിസ് പാപ്പാ രണ്ടുവര്‍ഷം നീളുന്ന സിനഡല്‍ യാത്രയ്ക്കു വത്തിക്കാനില്‍ തുടക്കം കുറിച്ചത്. ”അപരന്റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഹൃദയങ്ങള്‍ സൗണ്ട്പ്രൂഫ് ആക്കരുത്; നിങ്ങളുടെ നിശ്ചയങ്ങളുടെ പ്രതിരോധക്കോട്ടതീര്‍ത്ത് ഉള്‍വലിയരുത്:” ഒരുമിച്ചു യാത്രചെയ്യുന്ന

Read More

നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം

  കൊച്ചി രൂപതയിലെ അരൂര്‍ ഇടവക യുടെ സബ്‌സ്റ്റേഷനായ മരിയൂര്‍ സെന്റ് മേരീസ് പള്ളിയിലേക്ക് കഴിഞ്ഞ ഏപ്രില്‍ അവസാന ആഴ്ചയില്‍ സ്ഥലംമാറിവന്നപ്പോള്‍ ഈ പ്രദേശത്ത് കൊവിഡ് രോഗവ്യാപനം വളരെ കൂടുതലായിരുന്നു. ആ ദിവസങ്ങളില്‍ അനുദിനദിവ്യബലിയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കുചേരാന്‍ കൊവിഡ് മാനദണ്ഡപ്രകാരം വളരെ കുറച്ചുപേര്‍ക്കു മാത്രമേ സാധിച്ചിരുന്നുള്ളൂ. ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഈ പ്രദേശം കണ്ടെയ്ന്‍മെന്റ്

Read More

സുനഹദോസും സഭയുടെ സുനഹദോസാത്മകതയും 

ആത്മവിമര്‍ശനാത്മകമായ രണ്ടു ചോദ്യങ്ങളിലൂടെയാണ് ഫ്രാന്‍സിസ് പാപ്പ ഈ മാസം പത്താം തീയതി (10/10/2021) സഭയുടെ സുനഹദോസാത്മകതയെ (Synodality)  കുറിച്ചു സുനഹദോസിനു മുന്നൊരുക്കമായുള്ള പരിശുദ്ധ കുര്‍ബാനയിലെ വചനപ്രഘോഷണം അവസാനിപ്പിക്കുന്നത്; ‘ഈ സുനഹദോസിന്റെ പാത തുറക്കുമ്പോള്‍ നമ്മള്‍ മാര്‍പാപ്പ, മെത്രാന്മാര്‍, പുരോഹിതന്മാര്‍, സന്യസ്തര്‍, അല്മായര്‍ എന്ന ക്രൈസ്തവസമൂഹം ദൈവത്തിന്റെ ശൈലി ഉള്‍ക്കൊണ്ട് ചരിത്രത്തിലൂടെ സഞ്ചരിക്കുകയും മാനവികത പങ്കുവയ്ക്കുകയും ചെയ്യുന്നവരാണോ?

Read More

ഒടിടി V/s കൊട്ടക

ദശാബ്ദങ്ങളായി സിനിമാപ്രദര്‍ശനവേദികളുടെ ഒറ്റവാക്കായിരുന്നു തിയേറ്റര്‍. നമ്മുടെ നാട്ടിലാകട്ടെ ക്ഷേത്രകലകള്‍ പോലും തിയേറ്ററുകളുടെ (ഓഡിറ്റോറിയം) ചട്ടക്കൂട്ടിലേക്കു മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. നാടകത്തിനും സിനിമയ്ക്കും മറ്റു ദൃശ്യവിനോദപരിപാടികള്‍ക്കും അവയുടെ ആവിര്‍ഭാവകാലം മുതല്‍ ധാരാളം കാഴ്ചക്കാരുണ്ടായിരുന്നു. മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ സിനിമയ്ക്കു പോകുകയെന്നാല്‍ കുടുംബസമേതം ഒന്നു പുറത്തേക്കിറങ്ങാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്. കാലത്തിന്റെ മാറ്റവും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും സ്ട്രീമിംഗ് ആപ്പുകളുടെയും വൈപുല്യത്തിനിടയാക്കി.

Read More

ആത്മധൈര്യം വീണ്ടെടുക്കുന്നതെങ്ങനെ?

എങ്ങനെയാണ് നമ്മില്‍ തന്നെയുള്ള ധൈര്യവും ഉറപ്പും നമ്മില്‍ നിന്ന് ചോര്‍ന്നുപോകുന്നത്? ചെറുപ്രായം മുതല്‍ കേട്ടുപോരുന്ന വിമര്‍ശനങ്ങളും തിരുത്തലുകളും ഒരു കാരണമായേക്കാം. ഓരോ വ്യക്തിയും ജീവിതം തുടങ്ങുന്നത് ഞാന്‍ ശരിയല്ല എന്ന തരത്തിലുള്ള ജീവിത നിലപാടിലൂടെയായിരിക്കും. പലരും ഇതേ തരത്തിലുള്ള നിഷേധാത്മകമായ ചിന്തകളില്‍ നിന്നു മോചിതരായിരിക്കുകയില്ല. ചെറുതും വലുതുമായ തിരിച്ചടികള്‍ സംഭവിക്കുമ്പോഴെല്ലാം താന്‍ ശരിയല്ല എന്ന ആദിയിലെ

Read More