Archive
Back to homepageറിൻസി ഇനി ചെറിയാച്ചനോടൊപ്പം സ്വർഗത്തിൽ…
ഏഴു വർഷം മുമ്പ് ഫാ. ചെറിയാൻ നേരേവീട്ടിൽ സ്വന്തം കിഡ്നി നല്കി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന റിൻസി സിറിൾ കട്ടായത്ത് (25) അച്ചനു പിന്നാലേ സ്വർഗത്തിലേക്കു യാത്രയായി. കാൻസർ ബാധിതയായിരുന്നു. ശവസംസ്കാര ശുശ്രൂഷകൾ ഇന്ന് 3.30ന് കഴുത്തുമുട്ട് സാന്തോം ദേവാലയത്തിൽ… *തോപ്പുംപടി ഇടവകക്കാരനായ ശ്രീ. CD തോമസിൻ്റെ കുറിപ്പ്:* രണ്ടു പേർ… ഡിസംബറിനൊപ്പം അവളും യാത്രയായി. കളിക്കൂട്ടുകാരനായിരുന്ന
Read Moreവിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾ ആശങ്കാജനകം: കെസിബിസി
കൊച്ചി: ക്രൈസ്തവർക്ക് സമാധാനമായി ജീവിക്കാൻ കഴിയാത്ത വിധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിരുദ്ധത പടരുന്നത് ആശങ്കാജനകമാണ്. തീവ്ര വർഗ്ഗീയ സംഘടനകളുടെ വിദ്വേഷ പ്രചരണങ്ങളും ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നു. കഴിഞ്ഞ ചില ദിവസങ്ങൾക്കിടയിൽ മാത്രം മധ്യപ്രദേശ്, ഉത്തരപ്രദേശ്, ഹരിയാന, ഗുജറാത്ത്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ക്രൈസ്തവർക്കെതിരെയുള്ള വിവിധ അക്രമ സംഭവങ്ങൾ റിപ്പോർട്ട്
Read Moreതിരുക്കുടുംബത്തിന്റെ തിരുനാൾ
വിചിന്തനം:- വിശുദ്ധിയുടെ കൽപ്പടവ് (ലൂക്കാ 2: 41-52) വീടാണ് ഏറ്റവും ദുർബലമായ ഇടമെന്ന് പലപ്രാവശ്യവും ഓർക്കാറുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഏറ്റവും വിശുദ്ധമായ ഇടം. കൃത്യതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഏതുനിമിഷവും തകർന്നു പോകാവുന്ന ഒരു പളുങ്കുപാത്രമാണ് ദാമ്പത്യവും അതിലധിഷ്ഠിതമായ കുടുംബജീവിതവും. സ്നേഹം അതിന്റെ വിശുദ്ധിയുടെ ആദ്യ ചുവടുകൾ ചവിട്ടി കയറുന്നത് കുടുംബമെന്ന കൽപ്പടവുകളിലൂടെയാണ്. അതിനൊരു തീർത്ഥയാത്രയുടെ
Read Moreക്രിസ്തുമസ്
ആഗമനകാലത്തിലെ കാത്തിരിപ്പ് കഴിഞ്ഞ് ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഗതമായിരിക്കുകയാണ്. ക്രിസ്തുമസിന്റെ എല്ലാവിധ ആശംസകളും ഏവര്‍ക്കും സ്നേഹപൂര്‍വ്വം നേരുകയാണ്. ഇന്നത്തെ സുവിശേഷത്തില്‍ നാം വായിച്ചു കേള്‍ക്കുക അബ്രഹാം വരെ ചെന്നു നില്ക്കുന്ന ഈശോയുടെ പൂര്വ്വപിതാക്കന്മാരുടെ പരമ്പരയെക്കുറിച്ചും അവിടുത്തെ ജനനത്തെക്കുറിച്ചുമാണ്. ഈശോയുടെ ജനനവും ആരംഭവും മാനുഷിക ദൃഷ്ടിയില് ജോസഫില്‍ നിന്നാണ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ തുടക്കം എവിടെയാണ്. അവന് തുടക്കമുണ്ടോ.
Read Moreചരിത്രത്തിന്റെ ദിശമാറ്റിയ പുൽത്തൊട്ടിൽ
പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രം ദിശമാറി ഒഴുകിയ ദിനമാണ് ക്രിസ്തുമസ്. ഇത്രയും നാളും ചെറുതിൽ നിന്നും വലുതിലേക്കുള്ള വളർച്ചയായിരുന്നു ചരിത്രം. ഇല്ലാത്തവൻ ഉള്ളവന്റെ കീഴിൽ ജീവിക്കുകയെന്നതായിരുന്നു അത്. ദുർബലൻ ശക്തനാൽ അടിച്ചമർത്തപ്പെടുന്നതായിരുന്നു അത്. പക്ഷേ, മാലാഖമാർ ആനന്ദഗീതം ആലപിച്ച ആ രാത്രിയിൽ ചരിത്രത്തിന്റെ ഒഴുക്ക് നിശ്ചലമാകുന്നു. ബേത്ലെഹെമിൽ ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു. പുതിയൊരു ചരിത്രം ആരംഭിക്കുന്നു.
Read More