Archive
Back to homepageJeevanaadam 2022 July 21_Thursday
Jeevanaadam 2022 July 21 Thursday Click to join Jeevanaadam Whatsapp Group ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Read Moreസഭയിലെ വല്യേട്ടന്‍ഭാവം ഉപേക്ഷിക്കണം- ബിഷപ് ഡോ. ജോസഫ് കരിയില്‍
ലത്തീന്‍ കത്തോലിക്കാ ചരിത്രത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠ റൂബി ജൂബിലി സമ്മേളനത്തില്‍ കെആര്‍എല്‍സിബിസി അധ്യക്ഷന്‍ കോട്ടയം: കേരളസഭയില്‍ ഇന്നും ബ്രാഹ്മണ്യത്തിന്റെ വരേണ്യചിന്തയും മേല്‍ക്കോയ്മയും നിലനില്‍ക്കുന്നുണ്ടെന്നും അധീശശക്തികളുടെ വ്യാജനിര്‍മിതികള്‍ക്കെതിരേ കീഴാളര്‍ തങ്ങളുടെ ചരിത്രം വീണ്ടെടുക്കേണ്ടതുണ്ടെന്നും കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അനുസ്മരിച്ചു.
Read Moreതേറാത്ത് വീട്ടില്‍ സന്തോഷത്തിന്റെ ഫുള്‍ പ്ലസ്
ജോസഫ് പി. വര്‍ഗീസ് ആലപ്പുഴ: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ഫലമറിഞ്ഞതോടെ തെക്കേ ചെല്ലാനത്തെ തേറാത്ത് ഫ്രാന്‍സിസിന്റെ (ബെന്നി) കുടുംബം ഇരട്ടിമധുരത്തിന്റെ ആഹ്ളാദത്തിലാണ്. ഫ്രാന്‍സിസിന്റെ മകന് ബോണി ഫ്രാന്‍സിസ് അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി എച്ച്എസ്എസില്‍ നിന്നു പ്ലസ് ടുവിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍, മകള്‍ ഗ്രീറ്റി മരിയ പള്ളിത്തോട്
Read Moreക്രിസ്തുവിന്റെ മണമുള്ള പന്ത്രണ്ട്
ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രമേയമാക്കി ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെയും ചരിത്ര സിനിമകളാണ്. ക്രിസ്തുവിനെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നും സമകാലിക വിഷയങ്ങളിലേക്ക് പറിച്ചുനട്ട സിനിമകളും ഉണ്ടായിട്ടുണ്ട്. 1973ല്‍ നോര്‍മന്‍ ജെവിസെന്‍ സംവിധാനം ചെയ്ത ജീസസ്ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ അതില്‍ ഒന്നാണ്. കുരിശുമരണത്തിന്റെ തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ ക്രിസ്തുവും യൂദാസും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് കഥ. അതേ വര്‍ഷംതന്നെ ഇറങ്ങിയ
Read Moreസ്വയം വിഗ്രഹങ്ങളാകുന്ന ഭരണാധികാരികളും മുറിവുകള്‍ പേറുന്ന ജനങ്ങളും
ഈജിപ്തിലെ മഹാമാരികള്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ട എല്ലാ സാമ്രാജ്യങ്ങളുടെയും സാധാരണ അവസ്ഥയാണ്. അങ്ങനെയുള്ള ഭരണകൂടങ്ങളില്‍ ജലം ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കില്ല. മണ്ണ് ഫലഭൂയിഷ്ഠമാകില്ല. ജീര്‍ണത എല്ലാ തലങ്ങളിലേക്കും പടര്‍ന്നുകയറും. തവളകളും കൊതുകുകളും ഈച്ചകളും പെരുകും. മൃഗങ്ങള്‍ ചത്തുപൊങ്ങും. പൊടിപടലങ്ങളുടെ ഇടയിലൂടെ തുളച്ചുകയറാന്‍ കഴിയാതെ സൂര്യന് നിസഹായനായി നില്ക്കും. ഇരുള് എല്ലായിടത്തും പരക്കും. അവസാനം ആദ്യജാതര്‍ മരണത്തിനു മുന്നില്‍ കീഴടങ്ങും.
Read More