റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി

എറണാകുളം: റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറയെ കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെആര്‍എല്‍സിബിസി) അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയും കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയുമായി കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ നിയമിച്ചു. കോട്ടപ്പുറം രൂപത അംഗമാണ് റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ. കെആര്‍എല്‍സിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി, വടക്കന്‍ പറവൂര്‍

Read More

മൂലമ്പിള്ളി പുനരധിവാസം മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണെന്നും അതാര്‍ക്കും നിഷേധിക്കപ്പെടരുതെന്നും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വ്യക്തമാക്കി. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂര്‍ണ്ണമായി നടപ്പാക്കാത്ത വിഷയത്തില്‍ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിച്ച കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 വര്‍ഷമായിട്ടും മൂലമ്പിള്ളി പാക്കേജ് പൂര്‍ണമായും നടപ്പിലാക്കാന്‍ ആവാത്തത് എന്തുകൊണ്ട് എന്ന വസ്തുതകള്‍

Read More

നിയമവിരുദ്ധ മത്സ്യബന്ധനം തടയണം -കേരള മത്സ്യമേഖലാ സംരക്ഷണ സമിതി

കൊച്ചി: ട്രോളിംഗ് നിരോധനം മൂലം കേരളത്തിലെ മത്സ്യബന്ധന മേഖല വറുതിയില്‍ ആയിരിക്കേ ഇതരസംസ്ഥാന ഫൈബര്‍ വള്ളങ്ങള്‍ നിരോധിത വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് തടയണമെന്ന് കേരള മത്സ്യമേഖല സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അന്യസംസ്ഥാന കൊട്ടവഞ്ചിക്കാര്‍ ഉള്‍നാടന്‍ മേഖലകളില്‍ മത്സ്യബന്ധനം നടത്തുന്നതും നിയമവിരുദ്ധമാണ്. ഫൈബര്‍ വള്ളങ്ങളുടെ മത്സ്യബന്ധനം ട്രോളിംഗ് കാലയളവിനുശേഷം ലഭിക്കേണ്ട മത്സ്യസമ്പത്തിനെ

Read More

Jeevanaadam 2022 June 23_Thursday Weekly

    Jeevanaadam 2022 June 23 Thursday Weekly   Click to join Jeevanaadam Whatsapp Group ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Read More

‘വിശുദ്ധ ദേവസഹായം: ഭാരതസഭയുടെ സഹനദീപം’രണ്ടാം പതിപ്പ് പുറത്തിറങ്ങി

എറണാകുളം: ജീവനാദം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘വിശുദ്ധ ദേവസഹായം: ഭാരതസഭയുടെ സഹനദീപം’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. 2022 ഏപ്രില്‍ 27ന് ബിഷപ് ഡോ. അലക്സ് വടക്കുംതല, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലിന് നല്‍കിയാണ് ആദ്യ പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പുസ്തകം വിറ്റുതീര്‍ന്നിരുന്നു. തുടര്‍ന്നാണ് രണ്ടാം പതിപ്പ് പുറത്തിറക്കിയത്.

Read More