എഫ്. ഡി. എം സന്യാസസഭയുടെ വിശദീകരണം

ഡോട്ടേഴ്‌സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്‌സി (FDM Daughters of Our Lady of Mercy) എന്ന ഞങ്ങളുടെ സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റര്‍ എല്‍സീന (സുധ കെ.വി) കഴിഞ്ഞ ദിവസം തന്റെ ജീവനുമേല്‍ ഭീഷണിയുണ്ട് എന്ന പേരില്‍ ഇറക്കിയ ഒരു വീഡിയോയെക്കുറിച്ച് സിസ്റ്റര്‍ എല്‍സീന അംഗമായ എഫ്. ഡി. എം സന്യാസസഭയുടെ വിശദീകരണം:

Read More

ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍: ലോകമനഃസാക്ഷി ഉണരണം കെസിബിസി

കൊച്ചി: നൈജീരിയയില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച് ദിവ്യബലിയില്‍ പങ്കുകൊണ്ടിരുന്നവരെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) പ്രതിഷേധിച്ചു. ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൂട്ടക്കൊല ചെയ്യുന്നത് തുടരുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്തു കൊല്ലുന്നത് ലോകം വലിയ നടുക്കത്തോടെയാണ് കണ്ടത്. കഴിഞ്ഞ മാസങ്ങളിലായി ഒട്ടേറെപ്പേര്‍ വിവിധ ഇടങ്ങളില്‍

Read More

വര്‍ഗീയ ധ്രുവീകരണത്തെ കേരളം പ്രതിരോധിക്കണം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കൊച്ചി: കേരളസമൂഹം ഇന്നത്തെ സാഹചര്യത്തില്‍ ഗൗരവമായ പ്രതിസന്ധി നേരിടുകയാണെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. അല്മായ കമ്മീഷന്‍ സംഘടിപ്പിച്ച നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപകടകരമായ വിധം വര്‍ഗീയ ധ്രുവീകരണത്തിന് ചില ശക്തികള്‍ ശ്രമിക്കുകയാണ്. കേരളത്തിന്റെ സമ്പന്നമായ മതസൗഹാര്‍ദ്ദവും സമാധാനാന്തരീക്ഷവും ശിഥിലമാകുന്നത്

Read More

സിഎസ്എസ് ചെയര്‍മാന്‍ പി. എ ജോസഫ് സ്റ്റാന്‍ലിയെ ആദരിച്ചു

കൊച്ചി: ക്രിസ്ത്യന്‍ സര്‍വ്വീസ് സൊസൈറ്റി (സിഎസ്എസ്) സ്ഥാപകനും ചെയര്‍മാനുമായ പി. എ ജോസഫ് സ്റ്റാന്‍ലിയെ കെആര്‍എല്‍സിസി പ്രസിഡന്റും കൊച്ചി രൂപത മെത്രാനുമായ ബിഷപ് ഡോ. ജോസഫ് കരിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഒരു സ്വതന്ത്ര കത്തോലിക്ക അല്മായ സംഘടനയായി സിഎസ്എസ് 1997 ഒക്‌ടോബര്‍ 20ന് പശ്ചിമ കൊച്ചിയിലെ നസ്രത്തില്‍ രൂപം നല്‍കി. അതിന്റെ സാരഥ്യം ഏറ്റെടുത്തുകൊണ്ട് സംസ്ഥാന

Read More

വിവാദങ്ങളിൽ ആടിയുലഞ്ഞ പുരസ്‌കാര പ്രഖ്യാപനം

കുറച്ചുകാലമായി അപസ്വരങ്ങളൊഴിഞ്ഞതായിരുന്നു സംസ്ഥാന സിനിമാ പുരസ്‌കാര നിര്‍ണയം. ഇത്തവണ പൂര്‍വാധികം ശക്തിയോടെ വിവാദം കത്തിക്കാളി. കേരളം ഒരു ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായതുകൊണ്ട് രാഷ്ട്രീയക്കാരും വിവാദത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ ശ്രമിച്ചു. നേരത്തെ പരിണതപ്രജ്ഞരായ സംവിധായകരാണ് അവാര്‍ഡുകള്‍ ലഭിക്കാത്തതിലും ലഭിച്ചത് പോരാത്തതിലും പഴിപറഞ്ഞിരുന്നതും പരസ്പരം പോര്‍വിളി നടത്തിയിരുന്നതും. അവരില്‍ പലരും ഇപ്പോള്‍ സിനിമാരംഗത്ത് സജീവമല്ല എന്നത് അവാര്‍ഡു കമ്മിറ്റികള്‍ക്ക് വലിയൊരാശ്വാസമായിരിക്കും.

Read More