Breaking News

204 ഡോക്ടര്‍മാരെക്കൂടി ആരോഗ്യകേന്ദ്രങ്ങളില്‍ നിയമിച്ചു

204 ഡോക്ടര്‍മാരെക്കൂടി ആരോഗ്യകേന്ദ്രങ്ങളില്‍ നിയമിച്ചു

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലേക്ക് 204 ഡോക്ടര്‍മാരെ അധികമായി നിയമിച്ചു. ഗ്രാമപഞ്ചായത്തുകളുടെ തനതു ഫണ്ടില്‍നിന്ന് ശമ്പളം നല്‍കിയാണ് നിയമനം.  പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് പുറമേയാണിത്.
പഞ്ചായത്ത് പരിധിയിലുള്ള 3396 ഡോക്ടര്‍മാര്‍, 5851 നേഴ്സുമാര്‍, 4086 പാരാമെഡിക്കല്‍ ജീവനക്കാര്‍, 280 ലാബ് ടെക്നീഷ്യന്മാര്‍, 3410 മെഡിക്കല്‍ വിദ്യാര്‍ഥികള്‍, 7730 പാലിയേറ്റിവ് കെയര്‍പ്രവര്‍ത്തകര്‍ എന്നിവരുടെ റിസര്‍വ് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. കൊവിഡ്-19 ഹോട്ട്സ്പോട്ട് ആകാന്‍ സാധ്യതയുള്ള 67പഞ്ചായത്തില്‍ അത്യാവശ്യ സാഹചര്യം നേരിടുന്നതിന് ഫസ്റ്റ്‌ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ക്ക് കെട്ടിടങ്ങളും കണ്ടെത്തി. നിലവിലുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ക്കും ഐസൊലേഷന്‍ സെന്ററുകള്‍ക്കും പുറമെ  2378 കെട്ടിടമാണ് സജ്ജമാക്കിയത്. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് 1383 കെട്ടിടവുമുണ്ട്.  നിലവിലുള്ള ലേബര്‍ ക്യാമ്പുകള്‍ കൂടാതെ, അതിഥിത്തൊഴിലാളികള്‍ക്കായി 20 താല്‍ക്കാലിക ക്യാമ്പ് ആരംഭിച്ചു.
ഗ്രാമപഞ്ചായത്തുകളുടെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും സ്ഥിതിവിവരങ്ങള്‍  ലഭ്യമാക്കുന്നതും പഞ്ചായത്ത് ഡയറക്ടറേറ്റിലും ജില്ലാ ഓഫീസുകളിലും വാര്‍ റൂമുകളാണ്. 941 ഗ്രാമപഞ്ചായത്തിലായി 1031 സമൂഹഅടുക്കള സജ്ജമാക്കി. പ്രതിദിനം ശരാശരി 141430 എന്ന കണക്കില്‍ 24,04,310 ഭക്ഷണപൊതി ആവശ്യക്കാര്‍ക്ക് എത്തിച്ചു. 21,71,726 എണ്ണം സൗജന്യമായാണ് വിതരണം ചെയ്തത്. ഭൂരിഭാഗം അടുക്കളകള്‍ക്കും  അവശ്യവസ്തുക്കള്‍ സന്നദ്ധ സഹായമായാണ് സമാഹരിക്കുന്നത്. ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷണം നല്‍കുന്നതിന് 134 ജനകീയ ഹോട്ടലുകളും ഗ്രാമപ്രദേശങ്ങളില്‍മാത്രം പ്രവര്‍ത്തനം ആരംഭിച്ചു. 20 രൂപയ്ക്കാണ് ഊണ് . ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ രൂപീകരിച്ച 48,817 അടിയന്തര പ്രതികരണ ടീം അംഗങ്ങളാണ് ഭക്ഷണപ്പൊതികളും മരുന്നും അവശ്യസാധനങ്ങളും ജനങ്ങള്‍ക്ക്  എത്തിക്കുന്നത്. നിരീക്ഷണത്തിനായി 15,898 വാര്‍ഡുതല നിരീക്ഷണകമ്മിറ്റികളെയും നിയോഗിച്ചു. 15,962 വാര്‍ഡുതല ഹെല്‍ത്ത് കമ്മിറ്റിയും 15962 ആരോഗ്യ ജാഗ്രതാസമിതിയും പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നു.


Tags assigned to this article:
appointedcoviddoctorsjeeva newsjeevanaadamkerala

Related Articles

കായിക താരങ്ങള്‍ക്ക് പരിശീന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു: ശിലാസ്ഥാപനം കൊല്ലം രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി നിര്‍വഹിച്ചു

കൊല്ലം: കൊല്ലം രൂപതയുടെ ബിഷപ്പ് ജോസഫ് സപ്തതി നഗറില്‍ കൊല്ലത്തെ ക്രിക്കറ്റ്- ഫുട്ബാള്‍ പ്രതിഭകളായ കുട്ടികള്‍ക്ക് കളിക്കാനും പരിശീലനം നേടാനുമായി സെവന്‍സ് ഫുട്‌ബോള്‍, ക്രിക്കറ്റ് മൈതാനങ്ങളും പരിശീലന

തിരുഹൃദയവര്‍ഷാഘോഷങ്ങള്‍ക്ക് സമാപനം

വിജയപുരം: വിജയപുരം രൂപതയുടെ പ്രഥമ മെത്രാന്‍ ബൊനവെന്തൂരാ അരാന ഒസിഡി രൂപതയെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2018 മാര്‍ച്ച് 28 ന് തുടക്കം കുറിച്ച

വയോജനങ്ങള്‍ വഴിയാധാരമാകുമ്പോള്‍

ഒരു പ്രമുഖ ദിനപത്രത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത: മൂത്തമകന്റെ വീട്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വൃദ്ധയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് മോചിപ്പിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*