അനാഥന്റെ ധ്യാനം കുട്ടികൾക്ക് ജീവൻ രക്ഷയായി 

അനാഥന്റെ ധ്യാനം കുട്ടികൾക്ക് ജീവൻ രക്ഷയായി 

 തായ്‌ലാന്‍ഡ് സ്വദേശി 25കാരന്‍ ഏക്‌പോല്‍ ചാങ്‌വോങ് രണ്ടുവട്ടമാണു മരണത്തെ തോല്പിച്ചത്. 2003ലും പിന്നെ ദാ ഇപ്പോഴും. തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളോടൊപ്പം ഉണ്ടായിരുന്ന ഫുട്‌ബോള്‍ പരിശീലകനാണു ചാങ് വോങ്. വടക്കന്‍ തായ്‌ലാന്‍ഡാണു ചാങ്‌വോങിന്റെ ജന്മദേശം. 2003ല്‍ സാംക്രമികരോഗം പ്രദേശത്ത് പടര്‍ന്നു പിടിച്ചപ്പോള്‍ ചാങ്‌വോങിന്റെ മാതാപിതാക്കളും സഹോദരനും മരിച്ചു. പക്ഷേ, അന്ന് എന്തുകൊണ്ടോ മരണത്തിനു ചാങ്‌വോങിനെ പുല്‍കാനായില്ല. 2003ല്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനു ശേഷം ചാങ്‌വോങിനെ ബന്ധുക്കളാണു വളര്‍ത്തിയത്.
മാതാപിതാക്കളും സഹോദരനും വിട്ടുപിരിഞ്ഞു പോയതോടെ ജീവിതത്തില്‍ നിരാശയും ഏകാന്തതയും ചാങ്‌വോങിനെ വേട്ടയാടുകയും ചെയ്തിരുന്നു. ഏകാന്തതയില്‍നിന്നും മോചനം നേടാന്‍ ബന്ധുക്കള്‍ 12-ാം വയസില്‍ ഒരു ബുദ്ധ ആശ്രമത്തില്‍ ചാങ്‌വോങിനെ ചേര്‍ക്കാന്‍ തീരുമാനിച്ചു. അവിടെ അവന്‍ പത്ത് വര്‍ഷം താമസിച്ചു. ഇക്കാലത്ത് ധ്യാനം പഠിച്ചെടുക്കുകയും ചെയ്തു.
2015ല്‍ ചിയാങ് റി പ്രവിശ്യയില്‍ മയ് സായി പ്രാസിതാര്‍ത്ത് സ്‌കൂളില്‍ വൈല്‍ഡ് ബോര്‍സ് അഥവാ ങീീ ജമ എന്നൊരു ഫുട്‌ബോള്‍ ടീം രൂപീകരിച്ചിരുന്നു. പ്രദേശത്തുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ദരിദ്ര കുടുംബത്തില്‍പ്പെട്ട കുട്ടികളെ ഉള്‍പ്പെടുത്തിയായിരുന്നു ടീം രൂപീകരിച്ചത്. അണ്ടര്‍ 13, അണ്ടര്‍ 16, അണ്ടര്‍ 19 സ്‌ക്വാഡുകളെയാണ് ഈ ടീം സജ്ജമാക്കിയിരുന്നത്. പ്രാദേശിക ടൂര്‍ണമെന്റുകള്‍ കളിക്കുകയെന്നതായിരുന്നു ലക്ഷ്യം. തായ്‌ലാന്‍ഡിലെ ഗുഹയിലകപ്പെട്ട 12 കുട്ടികളും ഈ ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നവരായിരുന്നു. ചാങ്‌വോങ് ഈ ടീമിന്റെ പരിശീലകന്റെ സഹായിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കുട്ടികളെ അവന് ഭയങ്കര ഇഷ്ടമായിരുന്നു. കാരണം അവന്റെ മാതാപിതാക്കളെ അവന് ചെറുപ്രായത്തില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു’ ഫുട്‌ബോള്‍ പരിശീലകയായ ശ്രീവിചായ് പറയുന്നു. അവന്‍ ഇത്രയും കാലം കഴിഞ്ഞിരുന്ന ആശ്രമത്തിലെ ജീവിതം അവനെ പഠിപ്പിച്ചിരിക്കുന്നത് എപ്പോഴും ശാരീരികമായും, ആത്മീയമായും ആരോഗ്യത്തോടെയിരിക്കുവാനാണ് അവര്‍ പറഞ്ഞു.
ശരിയാണ്, പത്തു ദിവസം ഗുഹയില്‍ സൂര്യപ്രകാശവും, ഭക്ഷണവും, വെള്ളവുമില്ലാതെ കഴിഞ്ഞപ്പോഴും ജീവന്‍ നിലനിര്‍ത്താന്‍ ചാങ്‌വോങിനും കൂടെയുണ്ടായിരുന്ന 12 കുട്ടികള്‍ക്കും സാധിച്ചത് ആശ്രമത്തില്‍നിന്നും ചാങ്‌വോങ് അഭ്യസിച്ച ധ്യാനത്തിന്റെ കഴിവ് കൊണ്ടാണ്.
ജൂണ്‍ 23 മുതല്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഗുഹയ്ക്കുള്ളില്‍ ഒറ്റപ്പെട്ട നിലയില്‍ കഴിയുകയായിരുന്നു 12 കുട്ടികളും ചാങ്‌വോങും. ജൂലൈ മൂന്നാം തീയതിയാണ് രണ്ട് രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്കുള്ളില്‍ 13 പേരെ കണ്ടെത്തിയത്. പിന്നീട് ഇവര്‍ ഭക്ഷണവും, മരുന്നും, മറ്റ് അവശ്യസാധനങ്ങളും എത്തിച്ചു കൊടുക്കുകയായിരുന്നു. ഈ പത്തു ദിവസം ഭക്ഷണവും, വെള്ളവും ലഭിക്കാതിരുന്നിട്ടും ഇവര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല എന്നത് ഏവരെയും് അത്ഭുതപ്പെടുത്തിയിരുന്നു. ഒരു നേരത്തെ ഭക്ഷണം ലഭിച്ചില്ലെങ്കില്‍ വല്ലാതെ അസ്വസ്ഥരാകുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അവിടെയാണ് ഈ 13 അംഗസംഘത്തെ ലോകം നമിക്കുന്നത്. ‘എനിക്ക് ഉറപ്പാണ് ഗുഹയിലകപ്പെട്ട 10 ദിവസവും ചാങ്‌വോങ് കൂടെയുള്ള 12 കുട്ടികളെയും ശുഭാപ്തി വിശ്വാസത്തോടെ, ശാന്തതയോടെ കഴിയാന്‍ ശീലിപ്പിച്ചിട്ടുണ്ടാവുമെന്ന് ‘ ശ്രീവിചായ് ചൂണ്ടിക്കാട്ടി.
താം ലുവാങ് എന്ന ഗുഹയിലാണ് 12 കുട്ടികളും ചാങ്‌വോങും അകപ്പെട്ടത്. ഈ ഗുഹയുടെ 6 മൈലുകള്‍ക്ക് അപ്പുറമാണ് ഇവര്‍ പഠിക്കുന്ന സ്‌കൂളും, ഫുട്‌ബോള്‍ പരിശീലിക്കുന്ന വൈല്‍ഡ് ബോര്‍ അക്കാദമിയും സ്ഥിതി ചെയ്യുന്നത്. കുട്ടികളെ ഗുഹാമുഖത്തേയ്ക്ക് കൊണ്ടു പോയതിനും അതിനുള്ളിലേക്ക് പ്രവേശിച്ചതിനുമൊക്കെ താനാണ് ഉത്തരവാദിയെന്നു കഴിഞ്ഞ ദിവസം ചാങ്‌വോങ് പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു. എല്ലാ കുഴപ്പങ്ങളുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു ചാങ്‌വോങ്.
ബെര്‍ത്ത് ഡേ പാര്‍ട്ടി ആഘോഷിച്ചത് ഗുഹയില്‍
ഗുഹയിലകപ്പെട്ട 12 കുട്ടികളും തായ്‌ലാന്‍ഡിലെ പ്രാദേശിക ക്ലബ്ബായ വൈല്‍ഡ് ബോര്‍സിലെ ഫുട്‌ബോള്‍ കളിക്കാരായിരുന്നു. ഇവര്‍ ജൂണ്‍ 23 നാണു ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിച്ചത്. കുട്ടികളിലൊരാളുടെ ജന്മദിനമായിരുന്നു അന്ന്. പിറന്നാള്‍ ആഘോഷിക്കാനായി സംഘാംഗങ്ങളെല്ലാവരും തീരുമാനിച്ചു. സ്‌നാക്‌സും, വെള്ളവും കരുതുകയും ചെയ്തിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍ക്കൊടുവില്‍ മഴ ശക്തമായി പെയ്യുകയും വെള്ളം ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. അതോടെ ഗുഹയ്ക്കുള്ളിലേക്ക് കടക്കാന്‍ ഇവര്‍ ബാദ്ധ്യസ്ഥരുമായി. ഇതാകട്ടെ വലിയൊരു കുടുക്കിലേക്കാണ് അവരെ കൊണ്ട് പോയതും. ഗുഹയ്ക്കുള്ളില്‍ എളുപ്പം പ്രവേശിച്ചെങ്കിലും തിരികെ ഇറങ്ങാന്‍ കഴിയാതായി.
ഒരു വ്യക്തി പൂര്‍ണമായും ഒറ്റപ്പെടാന്‍ സാധ്യതയുള്ള അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒന്നാണ് തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹ. ഇവിടെയാണ് 12 കുട്ടികളും ഒരു മുതിര്‍ന്നയാളും പത്ത് ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ കഴിച്ചു കൂട്ടിയത്. ഈ ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ജിപിഎസും, വൈ-ഫൈയുമൊന്നും ലഭ്യമാകില്ല. ഗുഹകളെ നിരീക്ഷിക്കുന്നത് വിനോദമാക്കിയവര്‍ പറയുന്നത്, ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ് ഈ ഗുഹയെന്നാണ്. 1980-കളില്‍ ഈ ഗുഹയെ കുറിച്ച് ഒരു ഫ്രഞ്ച് സംഘം സര്‍വേ നടത്തിയിരുന്നു. എന്നാല്‍ അതിന്റെ ആഴങ്ങളിലുള്ള നിഗൂഢതയെ കുറിച്ച് അന്വേഷിക്കാന്‍ സംഘം തയാറായില്ല.


Related Articles

ജോമ ചരിത്ര സെമിനാർ നാളെ (ഡിസംബർ 12,13,14) ആശീർഭവനിൽ

കൊച്ചി : ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററിയുടെയും കെആര്‍എല്‍സിബിസി ഹെറിട്ടേജ് കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ത്രിദിന പഠനശിബരം സംഘടിപ്പിക്കും. ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും:

ബിഷപ് പത്രോണി ശാന്തി ലഹരിചികിത്സാ പുനരധിവാസ കേന്ദ്രം നഗരമധ്യത്തിലേക്ക്

  കോഴിക്കോട്: 1992ല്‍ കേന്ദ്ര മന്ത്രാലയത്തിന്റെ സാമൂഹിക നീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത് വെള്ളിപറമ്പില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശാന്തി സംയോജിത ലഹരിചികിത്സാ പുനരധിവാസ

തെക്കന്‍ കുരിശുമലയിലെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി ഒന്നിന് സമാപിക്കും

വെള്ളറട: രാജ്യാന്തര തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ക്രിസ്മസ്-പുതുവത്സരഘോഷം 24 ന് ആരംഭിച്ചു. 2019 ജനുവരി ഒന്നിന് അവസാനിക്കും. 24 ന് വൈകുന്നേരം 6.00 ന് ആഘോഷങ്ങള്‍ തീര്‍ത്ഥാടനകേന്ദ്രം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*