Breaking News

24 കോടി രൂപയുടെ കുടിശിക 108 ആംബുലന്‍സ് സര്‍വീസ് നിര്‍ത്തുമെന്ന് കമ്പനി

24 കോടി രൂപയുടെ കുടിശിക 108 ആംബുലന്‍സ് സര്‍വീസ് നിര്‍ത്തുമെന്ന് കമ്പനി

 

തിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍വീസ് പ്രതിസന്ധിയില്‍. ഏപ്രില്‍ 25 ശനിയാഴ്ച മുതല്‍ ആംബുലന്‍സ് സര്‍വീസ് അവസാനിപ്പിക്കുമെന്ന് കരാര്‍ എടുത്തിരിക്കുന്ന കമ്പനി. 108 ആംബുലന്‍സിന്റെ മേല്‍നോട്ട ചുമതലയുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍നിന്ന് ആകെ 24 കോടി രൂപയുടെ കുടിശിക ലഭിക്കാനുണ്ടെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ജിവികെ ഇഎംആര്‍ഐ കമ്പനി അറിയിച്ചു. ഏപ്രില്‍ 24നുള്ളില്‍ കുടിശിക നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ 25 മുതല്‍ ആംബുലന്‍സ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് കമ്പനി അധികൃതര്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കിയ കത്തില്‍ അറിയിച്ചു.
കുടിശിക ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ധനച്ചെലവ്, ശമ്പളം തുടങ്ങിയവ കൊടുക്കാനാകാത്ത സ്ഥിതിയാണെന്ന് കമ്പനി അധികൃതര്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കിയ കത്തില്‍ അറിയിച്ചു. ലോണെടുത്ത് വാങ്ങിയ ആംബുലന്‍സുകള്‍ പലതും ജപ്തി ഭീഷണിയിലാണെന്നും കമ്പനി പറയുന്നു. കൊവിഡ് സര്‍വീസിലുളള 144 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ സര്‍വീസ് നടത്തുന്ന 315 ആംബുലന്‍സുകള്‍ ഇതോടെ സര്‍വീസ് നിര്‍ത്തുന്ന സാഹചര്യമുണ്ടായേക്കും


Tags assigned to this article:
108 ambulancejeevanaadam

Related Articles

മൂന്നു മക്കളുടെ അമ്മയുള്‍പ്പെടെ വിശുദ്ധിയുടെ പടവില്‍ മൂന്നുപേര്‍

വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ നടപടികളുടെ ഭാഗമായി ദൈവദാസികളായ രണ്ട് ഇറ്റാലിയന്‍ അല്മായ വനിതകളുടെയും ഒരു ഇറ്റാലിയന്‍ ഫ്രാന്‍സിസ്‌കന്‍ കണ്‍വെന്‍ച്വല്‍ സന്ന്യാസിയുടെയും ധീരാത്മക പുണ്യങ്ങളെ അംഗീകരിച്ചുകൊണ്ട് വിശുദ്ധരുടെ നാമകരണത്തിനായുള്ള

കൊവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ഇന്ത്യയുടെ ‘കര്‍ക്കശവും സമയബന്ധിതവുമായ നടപടികളെ’ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു

തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവം: ഇന്ന് പാപപരിഹാരദിനമായി ആചരിക്കും

കൊച്ചി: അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി കവര്‍ന്ന് മാലിന്യ ചതുപ്പില്‍ നിക്ഷേപിച്ച ഹീനപ്രവ്യത്തിയില്‍ കൊച്ചി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*