പുല്ലൂറ്റ് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും നൊമ്പരത്തോടെ വിട
മതസൗഹാർദ്ദത്തിന് യും സാഹോദര്യത്തെയും ഉത്തമ മാതൃക പ്രകടിപ്പിച്ചുകൊണ്ട് കൊടുങ്ങല്ലൂർ IRW ക്യാംബിൽ നിന്ന് ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകുന്ന സമയം. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ലുള്ള ദുരിതാശ്വാസ ക്യാമ്പിൽ ഒരാഴ്ചയായി ഇവർ ഒരേ മനസ്സോടുകൂടി ഒരുമിച്ച് പാർക്കുകയായിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോകാനായി അവർ ഒരുങ്ങുകയായിരുന്നു. പലർക്കും വേർപിരിയുന്നത് ഹൃദയം നൊമ്പരമായി ചിലർ കണ്ണീർവാർത്തു കരഞ്ഞു, ആശ്വസിപ്പിച്ചു, വീണ്ടും കാണാം എന്നും സാഹോദര്യവും സ്നേഹവും നഷ്ടപ്പെടുത്തരുതെന്നും, പരസ്പരം ഉപദേശിച്ചു, എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്ന് ആശ്വസിപ്പിച്ചു, കൂട്ടത്തിൽ മുതിർന്നവർ യുവാക്കളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. കണ്ണീരോടെ കൂടെ ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് അവർ ഭവനങ്ങളിലേക്ക് മടങ്ങി.
Related
Related Articles
ഇനിയെന്നാണാവോ സ്വതന്ത്രമായി ഇടപഴകാനാവുക?
ഫാ. പയസ് പഴേരിക്കല്‍ എന്റെ കൊച്ചുയാത്രകളുടെ അനുഭവ വിവരണം ഏതാനും പേര്‍ക്ക് കൗതുകകരമായി അനുഭവപ്പെട്ടെന്ന് എഡിറ്റര്‍ പറഞ്ഞത് എന്നെ സന്തോഷിപ്പിച്ചെങ്കിലും പിന്നെപ്പിന്നെ ലേശം
300 മത്സ്യത്തൊഴിലാളികളെ കോട്ടപ്പുറം രൂപത ആദരിച്ചു
കോട്ടപ്പുറം: എറണാകുളം-തൃശൂര്‍ ജില്ലയില്‍പ്പെട്ട കോട്ടപ്പുറം രൂപതയുടെ പരിധിയിലുള്ള സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ യോഗം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവരെ ശക്തരാക്കുന്നതിനും വേണ്ടി ബോധവല്ക്കരണക്ലാസ് നടത്തി. ജലപ്രളയത്തിന്റെ അവസരത്തില്‍