ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന് ഹൈക്കോടതി

കൊച്ചി: ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന നിര്‍ദേശവുമായി ഹൈക്കോടതി. പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിര്‍ദേശം. തുക സൂക്ഷിക്കാന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും, പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു. സ്വകാര്യ എന്‍ജിഒകളും ട്രസ്റ്റുകളും വലിയ തോതില്‍ ഫണ്ടും റിലീഫ് മെറ്റീരിയലുകളും ശേഖരിക്കുന്നുണ്ടെന്നും അര്‍ഹതപ്പെട്ടവരിലേക്ക് ഇവ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം ദുരിതാശ്വാസനിധിയില്‍ ലഭിച്ച പണം വേറെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയക്കെടുതി മൂലമുണ്ടായ നാശനഷ്ടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുക എളുപ്പമല്ലെന്നും സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.
Related
Related Articles
ടോം ക്രൂയിസ് കൊറോണ രഹിത ഗ്രാമം നിര്‍മിക്കുന്നു
മിഷന് ഇംപോസിബിള്‍ സിനിമയുടെ ഏഴാം ഭാഗം ചിത്രീകരിക്കുന്നതിനായി ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കായി കൊറോണ വൈറസ് രഹിത ഗ്രാമം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയീസ്. ഇത്തരമൊരു സ്ഥലമുണ്ടായാല്‍
ഇന്ത്യയില്‍ ഇന്ധനം നിറഞ്ഞുകവിയുന്നു
കൊച്ചി: കൊറോണവൈറസ് വ്യാപനം മൂലം രാജ്യത്തെ ഇന്ധനകലവറകള്‍ നിറഞ്ഞു കവിയുന്നു. രാജ്യമെമ്പാടുമുള്ള 66,000 പെട്രോള്‍ പമ്പുകളിലും സ്റ്റോക്ക് പരമാവധിയാണ്. ലോകത്തെ മൂന്നാമത്തെ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. 85
പുനർ നിർമാണത്തിന്റെ സമയത്ത് വിഭാഗീയത ദുഃഖകരം: ഡോ. ജോസഫ് മാര്‍ തോമാ മെത്രാപ്പോലീത്ത
പത്തനാപുരം: സഭാ ഐക്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് കേരളത്തില്‍ കൂടുതല്‍ വ്യക്തത കൈവരുന്ന കാലഘട്ടമാണിതെങ്കിലും സമൂഹത്തില്‍ വിഭാഗീയത കൊടികുത്തി വാഴുന്ന സാഹചര്യമാണുള്ളതെന്ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാമേലധ്യക്ഷന് ഡോ. ജോസഫ്