മൂലമ്പള്ളി പിഴല പാലത്തിനുവേണ്ടി കളക്ടറേറ്റ് മാർച്ച്

മൂലമ്പള്ളി പിഴല  പാലത്തിനുവേണ്ടി കളക്ടറേറ്റ് മാർച്ച്

എറണാകുളം:പിഴല ദ്വീപുനിവാസികളുടെ മൗലികാവകാശമായ മൂലമ്പിള്ളി-പിഴല പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ‘പിഴല കരമുട്ടിക്കല്‍ സമര’ സമിതി സമിതിയുടെ നേതൃത്വത്തിൽ പിഴല മൂലമ്പള്ളി നിവാസികൾ കലക്ടറുടെ ക്യാമ്പ് ഓഫീസ് വളഞ്ഞു. പിഴലയുടെ ഈ ദുരിതങ്ങള്‍ക്കു കാരണം 55 വര്‍ഷക്കാലം ഭരിച്ച സര്‍ക്കാരുകളുടെ വീഴ്ചയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്നത് പിഴലയില്‍ മാത്രമല്ല ഇന്ത്യയിലാകമാനം നടക്കുന്ന മൗലികാവകാശ ലംഘനമാണ്. ഡാമുകള്‍ കെട്ടിപ്പെടുക്കാന്‍ കാണിക്കുന്ന വ്യഗ്രത പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ഭരണകൂടങ്ങള്‍ കാണിക്കണം എന്ന് സമരസമിതി ഓര്‍മപ്പെടുത്തി.
പിഴലയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന അധികാരികളുടെ സമീപനം പ്രതിഷേധാര്‍ഹമാണ
മൂലംമ്പിള്ളി – പിഴല പാലം ഇന്ന് പിഴലക്ക് സഞ്ചരിക്കാനുള്ള മാര്‍ഗം മാത്രമല്ല ജീവന്‍ നിലനിര്‍ത്താനുള്ള ഒരു മാര്‍ഗം കൂടിയാണ്. അത് തടയാന്‍ ശ്രമിക്കുന്ന അധികാരികളുടെ സമീപനം തുടര്‍ന്നാല്‍ പിഴല ശക്തമായി എതിര്‍ക്കുമെന്ന് ഓര്‍മപ്പെടുത്തി. ആബാലവൃദ്ധം ജനങ്ങൾ സമരത്തിൽ പങ്കെടുത്ത ആവശ്യങ്ങൾ അറിയിക്കാനായി മുന്നോട്ടുവന്നു. സമരത്തിൻറെ ആവശ്യങ്ങൾ അധികാരികൾ അവഗണിച്ചാലും കടുത്ത സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി അറിയിച്ചു.


Tags assigned to this article:
MoolampillyPizalaStrike

https://youtu.be/qO0OYo5Syjc

Related Articles

ലത്തീന്‍ സഭയുടെ പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്‍

ഡോ. ബൈജു ജൂലിയാന്‍, എപ്പിസ്‌കോപ്പല്‍ വികാര്‍, കൊല്ലം രൂപത                  കേരളത്തിലെ കുലശേഖര സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി ഉയര്ന്നുവന്ന രാജ്യമാണ് വേണാട്

കടലില്‍ മുങ്ങിത്താണവര്‍ക്ക് രക്ഷകനായി ദേവാങ്ക്

തൃപ്രയാര്‍: കടലില്‍ വള്ളം മറിഞ്ഞ് കാണാതാവരെ രക്ഷിച്ച് പത്തൊമ്പതുകാരനായ ദേവാങ്ക്. പുലര്‍ച്ചെ വള്ളം മറിഞ്ഞ് കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിയാതെ തിരച്ചില്‍ നടത്തിയിരുന്നവരുടെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചപ്പോഴാണ്

സംവരണവിഷയം സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ചുള്ളത് മാത്രമാണോ?

ഡോ. ഗാസ്പര്‍ സന്യാസി സംവരണത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍ ഭരണഘടന നിര്‍മാണകാലം മുതല്‍ തന്നെ സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ മതിയെന്ന് വാദിക്കുന്നവരുണ്ടായിരുന്നല്ലോ. സാമ്പത്തികസംവരണത്തിനുള്ള ജയ് വിളികള്‍ അന്തരീക്ഷത്തെ പലവിധേനേ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*