30ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസഭവനങ്ങൾ ഒരുക്കി കോട്ടപ്പുറം കിഡ്‌സ്

30ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസഭവനങ്ങൾ  ഒരുക്കി കോട്ടപ്പുറം കിഡ്‌സ്

കോട്ടപ്പുറം: കൊടുങ്ങല്ലൂര്‍ മഹാപ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിരാലംബരായ 30ഓളം കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ഭവനം ഒരുക്കി കോട്ടപ്പുറം രൂപതയുടെ സാമുഹ്യ സേവനവിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്).
പട്ടയം ഇല്ലാത്ത ഭൂമിയില്‍ ആകെ ഉണ്ടായിരുന്ന ഒരു ചെറിയ കൂര നഷ്ടപ്പെട്ട് ഏകയായി കഴിയുന്ന ചക്കമാട്ടില്‍ ലത, പ്രളയത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഭാര്യയും 4 വയസ്സും 6 മാസവും പ്രായമുള്ള മക്കളും പിതാവുമായി മഴവെള്ള സംഭരണിയില്‍ കഴിച്ചുകൂട്ടിയ കൈതത്തറ ആന്റണി എന്നിവരടക്കമുള്ള ഏറ്റവും ദുരിതമനുഭവിക്കുന്ന 30ഓളം കുടുംബങ്ങള്‍ക്കാണ് കിഡ്‌സ് താല്‍ക്കാലിക ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്. അറുപതിനായിരം രൂപയാണ് ഒരോ താല്‍ക്കാലിക ഭവനങ്ങള്‍ക്കും ചിലവ് വരുന്നത്. 150ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഷീറ്റ്‌കൊണ്ട് നിര്‍മ്മിച്ച ഷെഡ് ആണ് ഒരുക്കുന്നത്. താല്‍ക്കാലിക ഭവനങ്ങള്‍ക്ക് പകരം സ്ഥിരം ഭവനങ്ങള്‍ നിര്‍മിക്കുവാനുള്ള പദ്ധതിയും കിഡ്‌സ് ആസൂത്രണം ചെയ്യുന്നു. നിലവിലെ താല്‍ക്കാലിക ഭവനം അടുക്കളയായി മാറ്റിയെടുക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ നിര്‍വഹിച്ചു. അസി. ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട്, സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ അസി. വികാരി ഫാ. ജെയിംസ് അറക്കത്തറ, കൗണ്‍സിലര്‍ വി. എം ജോണി, സാമുഹ്യപ്രവര്‍ത്തകനായ ഷഹിന്‍ കെ. മൊയ്തീന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


Related Articles

‘അധികാരത്തില്‍ പങ്കാളിത്തം തന്നേ തീരൂ’

കോട്ടപ്പുറം: നെയ്യാറ്റിന്‍കരയില്‍ കെഎല്‍സിഎയും കൊല്ലത്ത് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും (കെആര്‍എല്‍സിസി) സംഘടിപ്പിച്ച ലത്തീന്‍ സമുദായ സംഗമങ്ങള്‍ക്കു പിറകേ കോട്ടപ്പുറം രൂപത ഡിസംബര്‍ 15ന് പറവൂര്‍

കെഎല്‍സിഎ വരാപ്പുഴ അതിരൂപത ജനറല്‍ കൗണ്‍സില്‍

എറണാകുളം: വരാപ്പുഴ അതിരൂപത കെഎല്‍സിഎ ജനറല്‍ കൗണ്‍സില്‍ യോഗം കെആര്‍എല്‍സിസി വൈസ ്പ്രസിഡന്റ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് സി.ജെ. പോള്‍ അധ്യക്ഷത വഹിച്ചു.

കൊടുംനാശത്തിന്റെ മഹാപ്രളയത്തില്‍

പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങളുടെ പെരുമഴക്കാലത്ത് പ്രകാശം പരത്തുന്ന മനുഷ്യക്കൂട്ടായ്മയുടെ ചില നേര്‍ക്കാഴ്ചകള്‍ നമ്മെ തരളഹൃദയരാക്കുന്നു. പരസ്‌നേഹം, സാഹോദര്യം, ദയ, കാരുണ്യം, ഔദാര്യം, കരുതല്‍, ത്യാഗം, ധീരത, പൗരബോധം തുടങ്ങി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*