300 മത്സ്യത്തൊഴിലാളികളെ കോട്ടപ്പുറം രൂപത ആദരിച്ചു

300 മത്സ്യത്തൊഴിലാളികളെ കോട്ടപ്പുറം രൂപത ആദരിച്ചു

കോട്ടപ്പുറം: എറണാകുളം-തൃശൂര്‍ ജില്ലയില്‍പ്പെട്ട കോട്ടപ്പുറം രൂപതയുടെ പരിധിയിലുള്ള സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ യോഗം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവരെ ശക്തരാക്കുന്നതിനും വേണ്ടി ബോധവല്‍ക്കരണക്ലാസ് നടത്തി. ജലപ്രളയത്തിന്റെ അവസരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കോട്ടപ്പുറം രൂപതാ പ്രദേശങ്ങളിലുള്ള 300ഓളം തൊഴിലാളികള്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനായി കേരളമത്സ്യത്തൊഴിലാളി ഫോറം രൂപികരിച്ചു. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അധ്യക്ഷനായിരുന്നു. കൊല്ലം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. അല്‍ഫോണ്‍സ്, കിഡ്‌സ് അസി. ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട്, ജോസഫ് ജൂഡ്, മത്സ്യത്തൊഴിലാളി ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി യേശുദാസ് കുഞ്ഞച്ചന്‍, ജെയ്‌സണ്‍, ജോയ് എന്നിവര്‍ സംസാരിച്ചു.


Related Articles

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന നിയമഭേദഗതി പിന്‍വലിക്കണം-കെആര്‍എല്‍സിസി

  നെയ്യാറ്റിന്‍കര: പൗരത്വം നിശ്ചയിക്കുന്ന കാര്യത്തില്‍ മതം ഘടകമായിട്ടുള്ള നിയമഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംസ്ഥാനത്തെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള

ഹൃദയപൂര്‍വം പെരുമാറുമ്പോള്‍

നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും മികവുറ്റവരാണെന്ന് അറിയുമ്പോള്‍ നമ്മള്‍ സന്തുഷ്ടരും സംതൃപ്തരും ഉയര്‍ന്നതോതിലുള്ള അത്മവിശ്വാസം അനുഭവിക്കുന്നവരുമായിത്തീരുന്നു. എന്താണിതിനു കാരണം? ഭാഗ്യവശാല്‍ നാം ചെയ്യുന്നതെന്താണോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*