“എന്താണ് എന്‍റെ ദൈവം”… ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ

“എന്താണ് എന്‍റെ ദൈവം”… ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ

ഫാ. മിഥിന്‍ കാളിപ്പറമ്പില്‍

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ

First Reading: Deuteronomy 6,2-6

Second Reading: Hebrews 7:23-28

Gospel: Mark 12:28-34

വിചിന്തനം:- സ്നേഹം മാത്രം (മർക്കോ 12:28 – 34)

ഈശോയെ വാക്കില്‍ കുടുക്കാനുറച്ച് പുനരുത്ഥാനത്തെക്കുറിച്ച് സദ്ദുക്കായര്‍ ഒരു കിടുചോദ്യമെറിയുന്നു. അതിനൊരു കിടുക്കാച്ചി ഉത്തരം പറഞ്ഞ് ഈശോ അവരെ നിശബ്ദരാക്കുന്നു. ഈശോയുടെ മറുപടി കൊള്ളുന്നത് ഈ സംവാദം കണ്ടു നില്‍ക്കുന്ന നിയമജ്ഞര്‍ക്കു കൂടിയാണ്. കാരണം ഈശോ വാക്കില്‍ തോല്‍പ്പിക്കാനാവാത്ത ഒരു വ്യക്തിയായി മാറുന്നത് അവര്‍ക്ക് സഹിക്കാനാവുന്നില്ല. അതിനാല്‍ അതിലൊരു നിയമജ്ഞന്‍ മുന്നോട്ടു വന്ന് നിയമത്തിലെ പ്രധാനമായ കല്‍പന ഏതാണെന്ന് ചോദിക്കുന്നതും ഈശോ അതിന് നല്‍കുന്ന മറുപടിയുമാണ് ഇന്നത്തെ സുവിശേഷ ഭാഗം.

നിയമാവര്‍ത്തന പുസ്തകത്തില്‍ നിന്നുള്ള വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഈശോ അതിനു മറുപടി നല്‍കുന്നത്. “…. നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണ ആത്മാവോടും, പൂര്‍ണ മനസോടും, പൂര്‍ണ ശക്തിയോടും കൂടെ സ്നേഹിക്കുക. രണ്ടാമത്തെ കല്‍പന : നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല.” ഈ ഭൂമിയില്‍ ജീവിച്ചു മുന്നേറാന്‍ സ്നേഹമെന്ന ചാലക ശക്തി കൂടിയേ തീരൂ. നാം എന്തിനെയെങ്കിലും അറിയാതെയാണെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ട്. അതിനെ ആശ്രയിച്ചാണ് ദൈവത്തോടുള്ള എന്‍റെ സ്നേഹബന്ധവും നിലനില്‍ക്കുന്നത്. എന്നുവച്ചാല്‍ ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് പൊതുവെ എല്ലാവരും പറയുമെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലായെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാം.

ഒരു കഥയിങ്ങനെയാണ്. ഒരിക്കല്‍ ഒരാളോട് ഇപ്രകാരം ചോദിച്ചു. നീ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ആരെയാണ്? മറുപടി വന്നു. എന്നെത്തന്നെ. അതിനുശേഷം ആരെയാണ് എന്ന് വീണ്ടും ചോദ്യം. “അതു തീരുന്നേ ഇല്ലല്ലോ” എന്ന് മറുപടി. ഏതാണ്ട് ഇപ്രകാരമാണ് കുറേ പേരുടെ അവസ്ഥ. അവരത് അറിയുന്നില്ല എന്നേ ഉള്ളൂ. എന്തു കാര്യം ചെയ്യുമ്പോഴും സ്വന്തം കാര്യം സുരക്ഷിതമാക്കിയിരിക്കും. ത്യാഗത്തിന്‍റെ ഒരു കണികപോലും അവരുടെ ജീവിതത്തിലുണ്ടാവില്ല. അവര്‍ ചെയ്യുന്ന ഏതു പ്രവൃത്തിയിലും സ്വാര്‍ത്ഥത കലര്‍ന്നിരിക്കും. ഇത്തരക്കാര്‍ക്ക് അവരവര്‍ തന്നെയാണ് ദൈവം. സ്നേഹത്തിന്‍റെ അളവുകോലില്‍ ഏറ്റവും താഴെയാണ് ഇവരുടെ സ്ഥാനം.

അടുത്തത് ദൈവത്തെക്കാള്‍ ഉപരി വ്യക്തികളെയും വ്യക്തിബന്ധങ്ങളെയും സ്നേഹിക്കുന്നവരെ പരിശോധിക്കാം. ഒരിക്കല്‍ വി. പാദ്രെപിയോയുടെ അടുത്ത് 4 വര്‍ഷം മുമ്പ് ഭര്‍ത്താവു മരിച്ചതുമൂലം പള്ളിയില്‍ കയറാത്ത ഒരു സ്ത്രീ കുമ്പസാരിക്കുവാന്‍ വന്നു. വിശുദ്ധന്‍ അവളോടു ചോദിച്ചു. നിന്‍റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതുകൊണ്ട് ദൈവത്തെയും നീ നഷ്ടപ്പെടുത്തണമായിരുന്നോ. ആ സ്ത്രീ ദൈവത്തെക്കാളുപരി തന്‍റെ ഭര്‍ത്താവിനെയാണ് സ്നേഹിച്ചത്. ഏതാണ്ട് നമ്മുടെയും അവസ്ഥ ഇതു തന്നെയാണ്. നാം പോലും അറിയാതെ ഭര്‍ത്താവിനെയോ, ഭാര്യയെയോ, അപ്പനെയോ, അമ്മയെയോ, മക്കളെയോ, സുഹൃത്തുക്കളെയോ ഒക്കെ ദൈവമാക്കി വച്ചിരിക്കുകയാണ്. അവര്‍ക്കെന്തെങ്കിലും പറ്റിയാല്‍ തീരും നമ്മുടെ ദൈവസ്നേഹം. പിന്നെ പരാതി പ്രളയമാണ് ദൈവത്തോട്. ഈ പറയുന്ന ബന്ധങ്ങളൊക്കെ തന്നതും ജീവിതം തന്നതും ദൈവമാണെന്ന തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ആരെയാണ് ഒന്നാമതായി സ്നേഹിക്കേണ്ടത് ദൈവത്തെയോ ദൈവം ഭൂമിയില്‍ തന്ന ഈ ദാനങ്ങളെയോ? എല്ലാം ഞാന്‍ ആഗ്രഹിക്കുന്നതു പോലെ നടക്കാത്തതുകൊണ്ട് ദൈവത്തോട് പിടിവാശി കാണിച്ച് അവിടുന്നില്‍ നിന്നകന്നു പോകുവാന്‍ ഞാന്‍ ദൈവമാണോ? ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് തന്‍റെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും.

വലിയ വിശ്വാസിയും പ്രത്യക്ഷത്തില്‍ ദൈവസ്നേഹം നിറഞ്ഞവരെന്നു കണ്ടാലും “ഈശോയിലാണെന്‍റെ വിശ്വാസം കീശയിലാണെന്‍റെ ആശ്വാസം” എന്ന് പറഞ്ഞതു പോലെയാണ് ചിലരുടെ അവസ്ഥ. പണ്ട് വി. അന്തോണീസിന്‍റെ കാലത്ത് ഒരു ധനവാന്‍റെ ഹൃദയം മരിച്ചു കഴിഞ്ഞപ്പോള്‍ കണ്ടെത്തിയത് അയാളുടെ പണപ്പെട്ടിയിലായിരുന്നു. ഇന്ന് നമ്മുടെയൊക്കെ ഹൃദയം വെട്ടിപ്പിളര്‍ന്നാല്‍ അതിനകത്ത് പണവും സ്വത്തും മാത്രമല്ല. മൊബൈല്‍, സോഷ്യല്‍ മീഡിയ, അങ്ങനെ ലോകത്തിന്‍റെ പല ചപ്പും ചവറും കാണും. “ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്” (1 Jn 2:15) എന്ന് വി. യോഹന്നാന്‍ പറഞ്ഞത് നാം മറന്നുപോകുന്നു. ഇതൊന്നും ഉപയോഗിക്കണ്ട എന്നല്ല. മറിച്ച് ദൈവത്തിന് ഒന്നാം സ്ഥാനം. ഒരാള്‍ പ്രണയിക്കുമ്പോള്‍ അയാളുടെ മനസു നിറയെ പ്രണയിക്കുന്ന വ്യക്തിയായിരിക്കും. അതുപോലെ ഈ ഭൂമിയിലായിരിക്കുമ്പോഴും ഇവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോഴും മനസ്സ് നിറയെ ദൈവമായിരിക്കണം. അവിടുത്തോടൊത്ത് സമയം ചിലവഴിക്കാന്‍ എന്‍റെ ഹൃദയം എപ്പോഴും തുടിക്കണം. എന്‍റെ ഓരോ പ്രവൃത്തിയും ദൈവസ്നേഹത്തെ പ്രതി ആയിരിക്കണം. അങ്ങനെയാകുമ്പോള്‍ എന്‍റെ ഉള്ളിലെ ദൈവസ്നേഹം അയല്‍ക്കാരനോടുള്ള സ്നേഹമായി വളരെപ്പെട്ടെന്ന് പരന്നൊഴുകും. ഇല്ലെങ്കില്‍ നമ്മുടെ ജീവിതവും പ്രവര്‍ത്തനവും വെറും “Show” പ്രഹസനമായി മാറും.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

ഫാ മൈക്കിൾ തലക്കെട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു

ബഹുമാനപ്പെട്ട മൈക്കിൾ തലക്കെട്ടിയച്ചൻ രാവിലെ 9.50 ന് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഖേദത്തോടെ അറിയിക്കുന്നു. അനേകം കുടുംബങ്ങൾക്ക് ഒരു കൊച്ചു ഭവനം നിർമ്മിക്കുന്നതിന് ഉപകരണമായിരുന്ന പ്രിയ

ഭാരതത്തില്‍ കര്‍മലീത്താ പ്രേഷിതശുശ്രൂഷയുടെ 400-ാം വാര്‍ഷികാഘോഷം ഗോവയില്‍

നിഷ്പാദുക കര്‍മലീത്താ സമൂഹം ഇന്ത്യയില്‍ പ്രേഷിതശുശ്രൂഷയുടെ 400-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഓള്‍ഡ് ഗോവയില്‍ 1619ല്‍ ആരംഭിച്ച ആദ്യ നൊവിഷ്യേറ്റില്‍ അംഗങ്ങളായിരുന്ന സമൂഹത്തിലെ ആദ്യ രക്തസാക്ഷികളായ രണ്ട് വാഴ്ത്തപ്പെട്ടവരെ

പാനമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്ത് ബാലരാമപുരത്തുകാരന്‍ എവുജിന്‍ ഇമ്മാനുവേല്‍

നെയ്യാറ്റിന്‍കര: മധ്യ അമേരിക്കയിലെ പാനമയില്‍ നടന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തില്‍ പങ്കെടുക്കാനുളള അപൂര്‍വ്വഭാഗ്യം ലഭിച്ച് ബാലരാമപുരം സ്വദേശിയും വിശുദ്ധ സെബസ്ത്യാനോസ് ഇടവകാഗവുമായ എവുജിന്‍ ഇമ്മാനുവല്‍. ഫ്രാന്‍സിസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*