2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍

ഓവര്‍കമര്‍
വിശ്വാസമടിസ്ഥാനപ്പെടുത്തി കെന്‍ഡ്രിക് സഹോദരങ്ങളായ അലക്‌സും സ്റ്റീഫനും ചേര്‍ന്ന് ഒരുക്കിയ ഓവര്‍കമര്‍ 2019 ആഗസ്റ്റ് 29ന് അമേരിക്കയില്‍ റിലീസ് ചെയ്യും. ഫയര്‍പ്രൂഫ്, കറേജിയസ് വാര്‍റൂം തുടങ്ങിയ ഹിറ്റ്‌സിനിമകളൊരുക്കിയവരാണ് അലക്‌സ് കെന്‍ഡ്രികും സ്റ്റീഫന്‍ കെന്‍ഡ്രികും. അലക്‌സ് സംവിധായകനും സ്റ്റീഫന്‍ നിര്‍മാതാവുമാണ്. പ്രധാന വേഷങ്ങളില്‍ സ്ത്രീകളാണ് അഭിനയിക്കുന്നതെന്ന പ്രത്യേകതയുണ്ട്. പ്രിസ്‌കെല്ല ഷിററും ഷാറി റിഗ്ബിയും മുഖ്യവേഷത്തിലെത്തുന്നു. സോണി പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റാണ് വിതരണക്കാര്‍.
കോടതിവിധിയുടെ കാണാപ്പുറങ്ങള്‍
1966ലെ അമേരിക്കന്‍ സുപ്രീംകോടതിയുടെ ഒരു വിധിയുടെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ചിത്രമാണ് റോയ്. വി. വെയ്ഡ്. ഗര്‍ഭം അലസിപ്പിക്കുന്നതിനെതിരെയുള്ള രാജ്യത്തിന്റെ നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന കോടതി വിധിയോടെ ലക്ഷക്കണക്കിന് ജീവനുകളാണ് കുരുതികൊടുക്കപ്പെട്ടതെന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളും മാധ്യമങ്ങളും നുണകള്‍ പ്രചരിപ്പിക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സിനിമ ആരോപിക്കുന്നു.
കാത്തി അലിനും നടന്‍ നിക്ക് ലോയ്ബും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡിലെ പ്രശസ്തരായ ജോണ്‍ വോയ്റ്റ്, റോബര്‍ട്ട് ഡാവി, കോര്‍ബിന്‍ ബെഴ്‌സണ്‍ എന്നിവര്‍ വേഷമിടുന്നു.
ദി ഐലന്‍ഡ്‌സ്
2019 ഏപ്രിലില്‍ റീലീസിനൊരുങ്ങുന്ന ചരിത്രാടിസ്ഥാനമുള്ള ചിത്രമാണ് ദ ഐലന്‍ഡ്‌സ്. ഹവായ് ദ്വീപിലെ രാജ്ഞിയായിരുന്ന കപിയോലാനി യേശുവിന്റെ മഹത്വം ദര്‍ശിച്ച് വിശ്വാസം സ്വീകരിക്കുകയും ഹവായ് ദ്വീപസമൂഹം മുഴുവന്‍ ക്രൈസ്തവവിശ്വാസത്തിലേക്ക് നയിക്കപ്പെടുകയും ചെയ്തതിന്റെ ചരിത്രമാണ് സിനിമ രേഖപ്പെടുത്തുന്നത്. ഏതു ലോകനേതാക്കളേയുംകാള്‍ ധീരയായിരുന്നു കപിയോലാനി എന്നാണ് സിനിമ സാക്ഷ്യപ്പെടുത്തുന്നത്.
1821ല്‍ ഹവായ് ദ്വീപുകളിലെത്തിയ മിഷണിമാരുടെ പ്രവര്‍ത്തനങ്ങളാണ് സിനിമയ്ക്ക് ആധാരം. ടിം ചെ സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖമായ ടെറിയ ഷാന്തി നായികവേഷത്തിലെത്തുന്നു. അക്കാദമി പുരസ്‌കാര ജേത്രി മിര സോര്‍വിനോയും ജോണ്‍ സാവേജും താരനിരയിലുണ്ട്.
ബ്രേക്ക്ത്രൂ
പ്രാര്‍ഥനയുടെ ശക്തി തിരിച്ചറിയുന്ന അമ്മയുടെയും മകന്റെയും കഥയാണ് ബ്രേക്ക്ത്രൂ പറയുന്നത്. മിറക്കിള്‍സ് ഫ്രം ഹെവന്‍ എന്ന ഹിറ്റ് സിനിമയിലൂടെ പ്രശസ്തനായ ഡോവണ്‍ ഫ്രാങ്കിലിനാണ് സംവിധാനം. ജോയ്‌സ് സ്മിത്തിന്റെ ബെസ്റ്റ്‌സെല്ലര്‍ പുസ്തകമായ ദ ഇംപോസിബിളിനെ അടിസ്ഥാനപ്പെടുത്തിയാണ് ബ്രേക്ക്ത്രൂ നിര്‍മിച്ചിരിക്കുന്നത്. ക്രിസി മെറ്റ്‌സ്, ടോഫര്‍ ഗ്രേസ് എന്നിവര്‍ പ്രധാനവേഷങ്ങളിലഭിനയിക്കുന്നു.ഓവര്‍കമര്‍
വിശ്വാസമടിസ്ഥാനപ്പെടുത്തി കെന്‍ഡ്രിക് സഹോദരങ്ങളായ അലക്‌സും സ്റ്റീഫനും ചേര്‍ന്ന് ഒരുക്കിയ ഓവര്‍കമര്‍ 2019 ആഗസ്റ്റ് 29ന് അമേരിക്കയില്‍ റിലീസ് ചെയ്യും. ഫയര്‍പ്രൂഫ്, കറേജിയസ് വാര്‍റൂം തുടങ്ങിയ ഹിറ്റ്‌സിനിമകളൊരുക്കിയവരാണ് അലക്‌സ് കെന്‍ഡ്രികും സ്റ്റീഫന്‍ കെന്‍ഡ്രികും. അലക്‌സ് സംവിധായകനും സ്റ്റീഫന്‍ നിര്‍മാതാവുമാണ്. പ്രധാന വേഷങ്ങളില്‍ സ്ത്രീകളാണ് അഭിനയിക്കുന്നതെന്ന പ്രത്യേകതയുണ്ട്. പ്രിസ്‌കെല്ല ഷിററും ഷാറി റിഗ്ബിയും മുഖ്യവേഷത്തിലെത്തുന്നു. സോണി പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റാണ് വിതരണക്കാര്‍.
കോടതിവിധിയുടെ കാണാപ്പുറങ്ങള്‍
1966ലെ അമേരിക്കന്‍ സുപ്രീംകോടതിയുടെ ഒരു വിധിയുടെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ചിത്രമാണ് റോയ്. വി. വെയ്ഡ്. ഗര്‍ഭം അലസിപ്പിക്കുന്നതിനെതിരെയുള്ള രാജ്യത്തിന്റെ നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന കോടതി വിധിയോടെ ലക്ഷക്കണക്കിന് ജീവനുകളാണ് കുരുതികൊടുക്കപ്പെട്ടതെന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളും മാധ്യമങ്ങളും നുണകള്‍ പ്രചരിപ്പിക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സിനിമ ആരോപിക്കുന്നു.
കാത്തി അലിനും നടന്‍ നിക്ക് ലോയ്ബും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡിലെ പ്രശസ്തരായ ജോണ്‍ വോയ്റ്റ്, റോബര്‍ട്ട് ഡാവി, കോര്‍ബിന്‍ ബെഴ്‌സണ്‍ എന്നിവര്‍ വേഷമിടുന്നു.
ദി ഐലന്‍ഡ്‌സ്
2019 ഏപ്രിലില്‍ റീലീസിനൊരുങ്ങുന്ന ചരിത്രാടിസ്ഥാനമുള്ള ചിത്രമാണ് ദ ഐലന്‍ഡ്‌സ്. ഹവായ് ദ്വീപിലെ രാജ്ഞിയായിരുന്ന കപിയോലാനി യേശുവിന്റെ മഹത്വം ദര്‍ശിച്ച് വിശ്വാസം സ്വീകരിക്കുകയും ഹവായ് ദ്വീപസമൂഹം മുഴുവന്‍ ക്രൈസ്തവവിശ്വാസത്തിലേക്ക് നയിക്കപ്പെടുകയും ചെയ്തതിന്റെ ചരിത്രമാണ് സിനിമ രേഖപ്പെടുത്തുന്നത്. ഏതു ലോകനേതാക്കളേയുംകാള്‍ ധീരയായിരുന്നു കപിയോലാനി എന്നാണ് സിനിമ സാക്ഷ്യപ്പെടുത്തുന്നത്.
1821ല്‍ ഹവായ് ദ്വീപുകളിലെത്തിയ മിഷണിമാരുടെ പ്രവര്‍ത്തനങ്ങളാണ് സിനിമയ്ക്ക് ആധാരം. ടിം ചെ സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖമായ ടെറിയ ഷാന്തി നായികവേഷത്തിലെത്തുന്നു. അക്കാദമി പുരസ്‌കാര ജേത്രി മിര സോര്‍വിനോയും ജോണ്‍ സാവേജും താരനിരയിലുണ്ട്.
ബ്രേക്ക്ത്രൂ
പ്രാര്‍ഥനയുടെ ശക്തി തിരിച്ചറിയുന്ന അമ്മയുടെയും മകന്റെയും കഥയാണ് ബ്രേക്ക്ത്രൂ പറയുന്നത്. മിറക്കിള്‍സ് ഫ്രം ഹെവന്‍ എന്ന ഹിറ്റ് സിനിമയിലൂടെ പ്രശസ്തനായ ഡോവണ്‍ ഫ്രാങ്കിലിനാണ് സംവിധാനം. ജോയ്‌സ് സ്മിത്തിന്റെ ബെസ്റ്റ്‌സെല്ലര്‍ പുസ്തകമായ ദ ഇംപോസിബിളിനെ അടിസ്ഥാനപ്പെടുത്തിയാണ് ബ്രേക്ക്ത്രൂ നിര്‍മിച്ചിരിക്കുന്നത്. ക്രിസി മെറ്റ്‌സ്, ടോഫര്‍ ഗ്രേസ് എന്നിവര്‍ പ്രധാനവേഷങ്ങളിലഭിനയിക്കുന്നു.

Related Articles

നിത്യജീവൻ അവകാശമാക്കാൻ… ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ

  First Reading: Wisdom 7:7-11 Responsorial Psalm: Ps 90:12-13,14-15,16-17 Second Reading: Hebrews 4:12-13 Gospel Reading: Mark 10:17-30 (or 10:17-27)   ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ വിചിന്തനം:-

രാഷ്ട്രീയ ധാര്‍മികതയിലെ സ്മൃതിഭ്രംശങ്ങള്‍

ആറുമാസം കൂടി കാലാവധിയുള്ള കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും രാജ്യത്തെ പരമോന്നത ഓഡിറ്ററായ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലും മുഖ്യമന്ത്രിക്കു ചുറ്റും വട്ടമിട്ടുപറക്കുന്നു

എട്ടാം ക്ലാസുകാരന്‍ പഠിപ്പിച്ച കൃപയുടെ പാഠം

വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ്, തികച്ചും അവിചാരിതമായി ആ എട്ടാം ക്ലാസുകാരന്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത.് കാല്‍മുട്ട് വരെയുള്ള ട്രൗസറും തൊപ്പിയും-അതായിരുന്നു വേഷം. തുടര്‍ന്നുള്ള ദിവസങ്ങളിലെ ദിവ്യബലിയിലും ആ മകനെ മുന്‍നിരയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*