സമാധാനമേകുന്ന ദൈവകൃപ

വരുവാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള ആദ്യപ്രവചനം നടത്തിയ ഏശയ്യ പ്രവാചകന് രക്ഷകനെക്കുറിച്ച് നാലു കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. രക്ഷകന് വിസ്മയനീയനായ ഉപദേഷ്ടാവായിരിക്കും, ശക്തനായ ദൈവമായിരിക്കും, നിത്യനായ പിതാവായിരിക്കും, സമാധാനത്തിന്റെ രാജാവായിരിക്കും (ഏശയ്യ 9:6). ദൈവം വാഗ്ദാനം ചെയ്ത രക്ഷകന് സമയത്തിന്റെ പൂര്‍ണതയില്‍ മനുഷ്യാവതാരം ചെയ്തപ്പോള്‍ ഈ സദ്വാര്ത്ത അവിടെ ഉണ്ടായിരുന്ന ആട്ടിടയന്മാര്ക്ക് കൈമാറിയ ദൈവത്തിന്റെ ദൂതന് പറഞ്ഞത് രണ്ടു കാര്യങ്ങളാണ്: രക്ഷകന് എല്ലാവര്ക്കും വേണ്ടിയുള്ള വാഗ്ദാനമാണ് (ലൂക്ക 2:11), അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ നിറഞ്ഞവര്‍ക്ക് സമാധാനം (ലൂക്ക 2:14).
രക്ഷകനെക്കുറിച്ച് ഏശയ്യ പറഞ്ഞ നാലു കാര്യങ്ങളില്‍ നാലാമത്തെ കാര്യം ഇവിടെ ദൈവദൂതന് ആവര്‍ത്തിക്കുമ്പോള്‍ രക്ഷകന് എല്ലാവര്‍ക്കുമുള്ള വാഗ്ദാനമാണ് എന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായി രക്ഷകന് നല്കുന്ന സമാധാനം ദൈവകൃപ നിറഞ്ഞവര്‍ക്ക് മാത്രമുള്ളതാണെന്ന വസ്തുത ഇവിടെ ധ്യാനവിഷയമാകുന്നു.
ഏശയ്യ പ്രവാചകന്റെ പുസ്തകം 66-ാം അധ്യായം 2-ാം വാക്യത്തില്‍ വചനം ഇപ്രകാരം പറയുന്നു. ‘ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാന്‍ കടാക്ഷിക്കുക’ ദൈവത്തിന്റെ ഈ കടാക്ഷമാണ് ദൈവകൃപ. അവിടുത്തെ ഹിതത്തോടുള്ള ചേര്ന്നുനില്പ്. അതിനായി നമ്മള് ആത്മാവില്‍ എളിമയും അനുതാപവും വചനത്തിന്റെ നിറവും ഉള്ളവരാകണമെന്ന് ഇവിടെ വ്യക്തമാണ്.
ലൂക്ക 1:28ല്‍ ദൈവദൂതന് മറിയത്തെ നോക്കി; ”ദൈവകൃപ നിറഞ്ഞവളെ സ്വസ്തി” എന്ന അഭിവാദനം ചെയ്തത് ദൈവത്തിന്റെ ഈ കടാക്ഷം അവള്‍ക്ക് ഉണ്ടായിരുന്നതുകൊണ്ടാണ്. 1 കോറി 15:10ല്‍ വിശുദ്ധ പൗലോസ് അപ്പസ്തോലന് ദൈവം തനിക്ക് നല്കിയ സമാധാനത്തെയും സംരക്ഷണത്തെയും ഓര്‍ത്തുകൊണ്ട് പറയുന്നുണ്ട്: ”ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവത്തിന്റെ കൃപയിലാണ്.” അതിനാല്‍ സ്നേഹമുള്ളവരെ, രക്ഷകന്റെ മനുഷ്യാവതാര രഹസ്യം അനുസ്മരിക്കപ്പെടുന്ന ഈ ആഗമനകാലഘട്ടത്തില് അവന് നല്കുന്ന സമാധാനവും രക്ഷയും സ്വന്തമാക്കത്തക്കരീതിയില് നമുക്ക് ദൈവഹിതത്തോട് ചേര്‍ന്നുനിന്ന് ദൈവകൃപയുള്ളവരായി രൂപാന്തരപ്പെടാം. അതിനായി 1 പത്രോസ് 5:6ല്‍ പറയുന്നതുപോലെ ”ദൈവത്തിന്റെ ശക്തമായ കരത്തിന് കീഴില്‍ നമുക്ക് താഴ്മയോടെ നില്ക്കാം”. അങ്ങനെ യേശുവിന്റെ രണ്ടാം വരവില്‍ അവന്റെ വലതുഭാഗത്തു നിന്ന് സ്വര്‍ഗീയ സമാധാനത്തിലേക്ക് പ്രവേശിക്കാം.
Related
Related Articles
രോഗത്തെ സര്‍ഗാത്മകതയുടെ പ്രചോദന ലഹരിയാക്കി മാറ്റിയ ഴാങ്ങ് ഡൊമിനിക് ബോബി
ലോക്ഡ് ഇന്‍ സിന്‍ഡ്രോം അങ്ങനെയുമൊന്നുണ്ട്. കണ്പോളകള് മാത്രം ചിമ്മുവാനല്ലാതെ ശരീരത്തിന്റെ തനതായ യാതൊരു ചേഷ്ടകളും നിര്‍വഹിക്കാന്‍ പറ്റാതെ മരവിച്ചു കിടക്കുന്ന അവസ്ഥ. മസ്തിഷ്കത്തിലെ സെറിബ്രോ മെഡുല്ലോ
ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന് അപ്പടി വേണം
കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത പ്രഹരമേറ്റു നടുവൊടിഞ്ഞ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിന് വിശേഷിച്ച് എന്തെങ്കിലും പദ്ധതിയോ ഉത്തേജക പാക്കേജോ
പള്ളിക്കൊപ്പം പള്ളിക്കൂടം സമസ്യകള്‍ ചുരുളഴിയുന്നു
പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന വിപ്ലവാത്മകവും ക്രിയാത്മകവുമായ കല്പന പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇടവകകളില്‍ മാത്രമല്ല എല്ലാകരകളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ബര്‍ണര്‍ദീന്‍ മെത്രാപ്പോലീത്ത വൈദികര്‍ക്ക്