Breaking News

350 വനിതാ സംരംഭകര്‍ക്ക് 1.18 കോടി വായ്പാ സഹായം

350 വനിതാ സംരംഭകര്‍ക്ക് 1.18 കോടി വായ്പാ സഹായം

കോട്ടപ്പുറം: രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്നും അനുവദിച്ച വായ്പാ വിതരണം കിഡ്‌സ് ക്യാമ്പസില്‍ നടത്തി. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു. തൃശൂര്‍ കെഎസ്ബിസിഡിസി ജനറല്‍ മാനേജര്‍ ആര്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പിന്നണിഗായിക നേഹ വേണുഗോപാല്‍ വിശിഷ്ടാതിഥിയായിരുന്നു. കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ സ്വാഗതം ആശംസിച്ചു. മീരാസ് കിച്ചന്‍ പ്രൊപ്രൈറ്റര്‍ മനോജ്, കിഡ്‌സ് അസി. ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കൊച്ചിക്കാട്ട്, ഫാ. സിബിന്‍ കല്ലറയ്ക്കല്‍, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി തോമസ് എന്നിവര്‍ സംസാരിച്ചു. 31 സ്വയം സഹായ സംഘങ്ങളിലായി 350 സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ ചെയ്യുന്നതിനായി ഒരു കോടി പതിനെട്ട് ലക്ഷം രൂപയാണ് വിതരണം ചെയ്തത്.


Related Articles

അങ്കമാലി അസീസി കപ്പേളയിൽ വെടിക്കെട്ട് അപകടം

അങ്കമാലി∙ കറുകുറ്റിക്കു സമീപം പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെട്ടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു. കറുകറ്റി മുല്ലപ്പറമ്പൻ സാജുവിന്റെ മകൻ സൈമൺ (20) ആണു മരിച്ചത്. നാലുപേർക്കു പൊള്ളലേറ്റു. രാത്രി എട്ടരയോടെയാണ് സംഭവം.

ഫാ മൈക്കിൾ തലക്കെട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു

ബഹുമാനപ്പെട്ട മൈക്കിൾ തലക്കെട്ടിയച്ചൻ രാവിലെ 9.50 ന് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഖേദത്തോടെ അറിയിക്കുന്നു. അനേകം കുടുംബങ്ങൾക്ക് ഒരു കൊച്ചു ഭവനം നിർമ്മിക്കുന്നതിന് ഉപകരണമായിരുന്ന പ്രിയ

ചാന്‍സലറെ കരുവാക്കുന്ന രാഷ്ട്രീയതന്ത്രങ്ങള്‍

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അതിരുവിട്ട രാഷ്ട്രീയ ഇടപെടലുകളില്‍ എത്രത്തോളം സഹികെട്ടാവണം താന്‍ ചാന്‍സലര്‍ പദവി ഒഴിയാം, മുഖ്യന്ത്രിതന്നെ അതു കൈയാളിക്കൊള്ളൂ എന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*