Breaking News

അമുദന്റെ ജീവിതപാഠങ്ങള്‍

ഒരു കാര്യം പതിവിലും സുന്ദരമാവുമ്പോള്‍ ‘നല്ലത്’ എന്ന് വിളിക്കാം. എന്നാല്‍ ഒരുപടികൂടി കടന്ന് അത് അതിസുന്ദരമാവുമ്പോള്‍ ‘ഹൃദ്യം’ എന്ന വാക്കാണ് കൂടുതല്‍ ഉചിതം. ചിലസിനിമകള്‍ അങ്ങനെയാണ് കണ്ണിന് ആസ്വാദ്യത നല്‍കുന്നതിന്റെ കൂടെ ഹൃദയത്തെക്കൂടി സ്പര്‍ശിച്ച് കടന്നുപോകാന്‍ കൂട്ടാക്കാതെ എവിടെയൊക്കെയോ തങ്ങി തടഞ്ഞുനില്‍ക്കും. ‘പേരന്‍പ്’ അത്തരത്തില്‍ ഒരു ഹാങ് ഓവര്‍ സിനിമയാണ്. അമുദനും പാപ്പായും വിജിയും മീരയും സൃഷ്ടിക്കുന്ന ലോകത്ത് നിന്ന് ഇറങ്ങിപ്പോരാന്‍ ഒരല്പം ബുദ്ധിമുട്ടേണ്ടിവരും. നല്ല സിനിമകള്‍ റിലീസ് ആവാന്‍ കാത്തിരിക്കാറുണ്ടെങ്കിലും പേരന്‍പ് പോലെ വേറെ ഒരു ചലച്ചിത്രത്തിനുവേണ്ടിയും ഈ അടുത്ത കാലത്ത് കാത്തിരുന്നിട്ടില്ല. തങ്കമീനുകള്‍ എന്ന ചിത്രത്തില്‍ കണ്ട ബ്രില്യന്‍സും മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ സാന്നിദ്ധ്യവും തന്നെ കാരണം. കണ്ടുപതിഞ്ഞ ക്ലീഷേകള്‍ക്കിടയിലും നല്ല ചലച്ചിത്രങ്ങള്‍ പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ഈ ചിത്രവും.
അമുദനും പാപ്പായും അവരുടെ ജീവിതത്തിലെ പന്ത്രണ്ട് അധ്യായങ്ങളും എന്ന് ചുരുക്കി ചിത്രത്തെ വിശേഷിപ്പിക്കാം. അമുദന്‍ എന്ന പിതാവിന്റെയും പാപ്പാ എന്ന സവാസ്റ്റിക് സെറിബ്രല്‍ പാള്‍സി രോഗ ബാധിതയുമായ കൗമാരക്കാരിയുടെയും ജീവിതത്തിലെ 12 അധ്യായങ്ങള്‍. വെറുപ്പില്‍ തുടങ്ങി അനുകമ്പയില്‍ അവസാനിക്കുന്ന 12 സുന്ദര അധ്യായങ്ങള്‍. ഒരു പിതാവിന്റെ ട്രാന്‍സ്‌ഫോര്‍മേഷനും പൂര്‍ണ്ണമായി പ്രകടിപ്പിക്കാനാവാത്ത കൗമാരക്കാരിയുടെ പരുവപ്പെടലും അത്ഭുതവും നിഗൂഢതയും എല്ലാം കടന്ന് അനുകമ്പയില്‍ എത്തിനില്‍ക്കുന്നു. നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളെക്കാളുപരി കൂടെ ആയിരിക്കുന്ന വ്യക്തികളാണ് മാറ്റങ്ങള്‍ക്ക് അടിസ്ഥാനം എന്ന തിരിച്ചറിവാണ് അമുദന്‍ നേടുന്നത്. മകള്‍ക്ക് സന്തോഷം ഉണ്ടാകാന്‍ എന്ത് ചെയ്യണം എന്ന് ആശയക്കുഴപ്പത്തിലായ അച്ഛനില്‍ നിന്നും സന്തോഷം നല്‍കാന്‍ സാധ്യതയുള്ള വ്യക്തികളെ കണ്ടെത്തിക്കുകയാണ് അമുദന്‍ അതിലൂടെ മകളുടെ മാത്രമല്ല തന്റെ ജീവിത അവസ്ഥകളാണ് മാറ്റിയെടുക്കുന്നത്. കിം കിഡുക്കിന്റെ ടുൃശിഴ, ടൗാാലൃ, എമഹഹ ണശിലേൃ മിറ ടുൃശിഴനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള അവതരണ ശൈലിയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. യുവന്‍ശങ്കര്‍രാജയുടെ സംഗീതവും ചിത്രത്തിന്റെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നുണ്ട്. അത്ഭുതപ്പെടുത്തുന്ന തേനി ഈശ്വറിന്റെ ഛായാഗ്രഹണമാണ് മറ്റൊരു സവിശേഷത. നദിക്കരയിലെ ഒറ്റപ്പെട്ട വീടും നഗരത്തിലെ തിരക്കും സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു. അപ്പന്റെയും മകളുടെയും ജീവിതത്തിലേക്ക് വിജിയുടെ കടുന്നുവരവോടെ രണ്ടുപേരുടെയും ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുന്നുണ്ട്. തന്റെ സ്‌നേഹത്തോടൊപ്പം ഒരു സ്ത്രീ സാന്നിധ്യം എത്രമാത്രം തന്റെ മകള്‍ ആഗ്രഹിക്കുന്നുവെന്ന് അമുദന്‍ തിരിച്ചറിയുന്നു. വിജിയുടെ നിസാഹായത മൂലം പാപ്പയെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ അമുദനും അമുദന്റെ നിസഹായതയില്‍ മീരയും കടന്നുവരുന്നത് നിസാഹയതക്കുമപ്പുറം പ്രതീക്ഷക്ക് ഇനിയും സാധ്യതയുണ്ടെന്ന പുത്തനറിവ്‌പ്രേക്ഷകനിലേക്കെത്തിക്കുന്നുണ്ട്. ഇത് പാപ്പായുടെ മാത്രം ജീവിതകഥയല്ല, അമുദന്റെ കൂടിയാണ്. ആ പിതാവ് കടന്നുപോകുന്ന സങ്കീര്‍ണതകളുടെയാണ്. അനുഭവങ്ങളിലൂടെ നേടിയെടുക്കുന്ന പുതിയ ജീവിതപാഠങ്ങളുടെ കഥയാണ്. തികച്ചും വൈകാരികമായ ദൃശ്യാനുഭവമാണ് ചലച്ചിത്രം നല്‍കുന്നത്. സങ്കടത്തിനുമപ്പുറം മനസ്സും നിറയുന്ന ഒരു പ്രതീതി സിനിമ നല്‍കുന്നു. സിനിമ കണ്ടിറങ്ങുമ്പോള്‍ കണ്ണ് നിറഞ്ഞിരിക്കും എന്ന് തീര്‍ച്ചയാണ്. പക്ഷേ അത് സങ്കടത്തിനുമപ്പുറം മനസ്സ് നിറഞ്ഞ അവസ്ഥ നല്‍കുന്ന നനവാകും എന്നു തീര്‍ച്ച.
വാല്‍ക്കഷണം: ചലമേൃല എന്ന വാക്കിന് പ്രകൃതിയോടൊപ്പം സ്വഭാവം എന്ന അര്‍ത്ഥം കൂടി ഉണ്ടെന്ന് തിരിച്ചറിവ് അമുദന്റെ ജീവിത അധ്യായങ്ങള്‍ക്ക് കൂടുതല്‍ ആഴം നല്‍കുന്നു.


Tags assigned to this article:
mammoottyperanbu

Related Articles

ബിനോയ് കോടിയേരി വീണ്ടും കുരുക്കില്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വീണ്ടും വിവാദക്കുരുക്കില്‍. നേരത്തെ പണമിടപാടു സംബന്ധിച്ച് ദുബായിലുണ്ടായ കേസിലാണ് ബിനോയ് പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പീഡനകേസിലാണ് അദ്ദേഹം

ജീവനാദം പൊതുമണ്ഡലത്തില്‍ ഒരു ജനസമൂഹത്തിന്റെ അനിഷേധ്യ ജിഹ്വ – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ജീവനാദം നവവത്സരപതിപ്പ് 2021 പുറത്തിറക്കി. വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ജീവനാദം എപ്പിസ്‌കോപ്പല്‍ കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രശസ്ത സംഗീതജ്ഞന്‍

റീറ്റ ജോര്‍ജ് രചിച്ച ‘ആരുമറിയാതെ പെയ്ത മഴ’ പ്രകാശനം ചെയ്തു

എറണാകുളം: റീറ്റ ജോര്‍ജ് രചിച്ച ‘ആരുമറിയാതെ പെയ്ത മഴ’ എന്ന പന്ത്രണ്ട് ചെറുകഥകളുടെ സമാഹാരം പ്രകാശനം ചെയ്തു. അംബികാപുരം സന്ദേശനിലയത്തില്‍ ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരിയാണ് പ്രകാശനകര്‍മ്മം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*