40 രൂപയ്ക്ക് പെട്രോൾ നൽകി KLCA , KLCWA പ്രതിഷേധം

പെട്രോൾ , ഡീസൽ, പാചക വാതകം എന്നിവയുടെ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികൾക്കെതിരെയും , കാലഹരണപ്പെട്ട മുല്ലപ്പെരിയാർ ഡാം ഡീ-കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും മാനാട്ടുപറമ്പ് KLCA , KLCWA യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിക്ഷേത ധർണ്ണ , KLCA വരാപ്പുഴ അതിരൂപത ഫോറം കൺവീനർ ബേസിൽ മുക്കത്ത് , മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയങ്കണത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു. KLCA പ്രസിഡന്റ് സ്റ്റീഫൻ തേവരക്കാട്, സെക്രട്ടറി നവീൻ പീയൂസ്, ബിജോയ് പാടത്തു പറമ്പിൽ , കേന്ദ്ര സമിതി ലീഡർ വിശാൽ മാത്യൂസ്, സജി കുരിശുങ്കൽ, ഫിലിപ്പ് കൊമരപ്പിള്ളി, വൈപ്പിൻ മേഖല സെക്രട്ടറി ബേബിച്ചൻ കല്ലറക്കൽ ,റവ. സിസ്റ്റർ സെലിൻ എന്നിവർ നേതൃത്വം നൽകിയ പ്രസ്തുത ധർണ്ണയിൽ ഫാ. നോർ ബിൻ പഴമ്പിളളി , റവ. ഡീക്കൻ ജോയ്സ് , രൂപതാ സെക്രട്ടറി പ്രവീൺ സോണി സോസ എന്നിവർ സംസ്സാരിച്ചു. തുടർന്ന് 16 കുടുബയൂണിറ്റ് ലീഡർമാരുടെ ഇരുചക്ര വാഹനങ്ങളിൽ 40 രൂപയ്ക്ക് 1 ലിറ്റർ പെട്രോൾ നിറച്ച് പ്രതിഷേധം അറിയിച്ചു.
Related
Related Articles
ധനവാന്മാര് ഭാഗ്യവാന്മാര്, എന്തുകൊണ്ടെന്നാല്‍…
ഒരിക്കല്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ പ്രാര്‍ഥനയില്‍ ദൈവം സംപ്രീതനായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഒരു വരം നല്‍കാനായി അവിടുന്ന് എന്നെ
കൊടുംനാശത്തിന്റെ മഹാപ്രളയത്തില്‍
പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങളുടെ പെരുമഴക്കാലത്ത് പ്രകാശം പരത്തുന്ന മനുഷ്യക്കൂട്ടായ്മയുടെ ചില നേര്‍ക്കാഴ്ചകള്‍ നമ്മെ തരളഹൃദയരാക്കുന്നു. പരസ്നേഹം, സാഹോദര്യം, ദയ, കാരുണ്യം, ഔദാര്യം, കരുതല്‍, ത്യാഗം, ധീരത, പൗരബോധം തുടങ്ങി
എല്ലാവര്ക്കും എല്ലാമായി അനുപമനായ ഒരാള്‍
എല്ലാവര്ക്കും എല്ലാമായിത്തീര്‍ന്ന ഒരാള്‍ക്ക് സാര്‍വത്രിക സ്വീകാര്യത കൈവരിക തീര്‍ത്തും സ്വാഭാവികം. ജാതി, മതഭേദങ്ങളെപ്പോലും ഉല്ലംഖിച്ച ആ സ്വീകാര്യതയായിരുന്നു പുണ്യശ്ലോകനായ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ മഹിതജീവിതത്തിന്റെ മുഖമുദ്രകളിലൊന്ന്. ജീവിതകാലത്ത്