അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം: ആണ്ടുവട്ടത്തിലെ നാലാം ഞായർ

 അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം: ആണ്ടുവട്ടത്തിലെ നാലാം ഞായർ

 

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

 അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം.

ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന  ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള വായന വായിച്ച ശേഷം നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറ്റിയിരിക്കുന്നുവെന്ന് ഉത്‌ഘോഷിക്കുന്ന യേശുവിനെയാണ് ഇന്നത്തെ സുവിശേഷത്തില്‍ ആദ്യഭാഗത്ത് നമുക്ക് കാണുവാന്‍ കഴിയുക. ഈശോയുടെ നാവില്‍ നിന്നും പുറപ്പെട്ട കൃപാവചസുകള്‍ കേട്ട് അവര്‍ അത്ഭുതപ്പെടുകയും എല്ലാവരും അവനെപ്പറ്റി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഏശയ്യായുടെ പ്രവചനം പൂര്‍ത്തീകരിക്കുവാന്‍ വന്നവന്‍ താന്‍ തന്നെയാണെന്ന ഈശോയുടെ സ്വയം സാക്ഷ്യപ്പെടുത്തലില്‍ നസ്രത്തുകാര്‍ക്ക് തെല്ലും വിശ്വാസം വരുന്നില്ല. അവരുടെ ചിന്താഗതി അനുസരിച്ച് ഈശോയെയും ഈശോയുടെ അപ്പനെയും അവര്‍ക്കറിയാം. അതുകൊണ്ട് ‘ ഇവന്‍ ജോസഫിന്റെ മകനല്ലെ’ എന്ന് അവര്‍ ചോദിക്കുന്നു. യേശുവിന്റെ യോഗ്യതയെ നസ്രത്തുകാര്‍ സംശയദൃഷ്ടിയോടെയാണ് നോക്കിക്കാണുന്നത്. ഇസ്രായേലിന്റെ ദേശീയ വിമോചനത്തിനു തുടക്കം കുറിക്കുവാന്‍ ഈശോ തീര്‍ത്തും അയോഗ്യനാണെന്നു അവര്‍ക്കു തോന്നി.

നസ്രത്തുകാര്‍ വിചാരിക്കുന്നതിനുമപ്പുറമാണ് ദൈവത്തിന്റെ ചിന്തകളും പ്രവൃത്തികളും എന്നും സൗഖ്യവും രക്ഷയും ഇസ്രായേല്‍ക്കാരെക്കാളധികമായി ഇസ്രായേല്‍ക്കാരായ പ്രവാചകന്‍ വഴി വിജാതീയര്‍ക്കു നല്‍കപ്പെട്ടിട്ടുണ്ടെന്നും ഓര്‍മിപ്പിക്കുവാന്‍ ഏലിയ പ്രവാചകന്റെ കാലത്തും ഏലീഷാ പ്രവാചകന്റെ കാലത്തും നടന്ന സംഭവങ്ങള്‍ ഈശോ അവരുടെ മുന്നില്‍ എടുത്തുകാട്ടുന്നുണ്ട്. പക്ഷേ അവര്‍ക്കു ഈശോയോടു കൂടുതല്‍ ദേഷ്യമാണ് തോന്നുക. അവര്‍ അവനെ മലയുടെ ശൃംഗത്തില്‍ നിന്നും താഴേക്കു തള്ളിയിടാന്‍ നോക്കുന്നു. എന്നാല്‍ ഈശോ അവരുടെ ഇടയിലൂടെ കടന്നു പോകുന്നു.

മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്ന ചൊല്ല് നമ്മള്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. എന്നു പറഞ്ഞാല്‍ സ്വന്തം മുറ്റത്തെ മുല്ലയ്ക്കു നല്ല നിറവും ഭംഗിയും മണവുമൊക്കെ ഉണ്ടെങ്കിലും അതിനു ഒട്ടും വിലകല്പിക്കില്ല. പിന്നെയോ അപ്പുറത്തെ മുല്ലയിലാകും നമ്മുടെ കണ്ണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് ഒരു സൈക്കോളജിസ്റ്റിന്റെ ഇന്റര്‍വ്യൂ കാണുവാനിടയായി. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം പറഞ്ഞ ഒരു കാര്യം. തന്നെ കാണുവാന്‍ തന്റെ സ്ഥാപനത്തില്‍ വരുന്നവരില്‍ ഭൂരിഭാഗവും കൊല്ലം, തൃശൂര്‍ അങ്ങനെ വിദൂരസ്ഥമായ സ്ഥലങ്ങളില്‍ നിന്നാണെന്നാണ് അടുത്തു നിന്നുള്ളവര്‍ കുറവാണ്. പള്ളൂരുത്തിയിലുള്ള ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ ഒരു സുഹൃത്തിനൊപ്പം പോകുവാനിടയായി. അവിടെ പൂച്ചാക്കല്‍ എന്നു പറയുന്ന കുറച്ചകലെയുള്ള പ്രദേശത്തു നിന്നും വന്നവരെക്കണ്ടു ഞാന്‍ അവരോടു ചോദിച്ചു അവിടെ ‘ഇന്ന’ പേരിലുള്ള ഒരു പ്രസിദ്ധമായ ആയുര്‍വേദ ആശുപത്രിയുണ്ടല്ലോ പിന്നെ എന്തിനാണ് ഇവിടെ വന്നത്. അവിടെ പോകാമായിരുന്നില്ലേ? അവര്‍ പറഞ്ഞു അതു കൊള്ളില്ല. കാര്യങ്ങളെപ്പോഴുമിങ്ങനെയാണ്. അടുത്തുള്ളതിന് ശരിക്കറിയാവുന്നതിന് അത് എത്ര നല്ലതാണെങ്കില്‍പ്പോലും വിലയുണ്ടാവില്ല.

ഇസ്രായേലിന്റെ ആദ്യ രാജാവായി സാമുവല്‍ പ്രവാചകന്‍ സാവൂളിനെ അഭിഷേകം ചെയ്യുന്നു. അതിനുശേഷം മുന്നോട്ടു നീങ്ങുമ്പോള്‍ വാദ്യമേളങ്ങളോടെ മലമുകളില്‍ നിന്ന് പ്രവചിച്ചുകൊണ്ട് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ സാവൂള്‍ കണ്ടുമുട്ടുന്നു. ഉടന്‍ ദൈവത്തിന്റെ ആത്മാവ് അവനില്‍ ശക്തമായി പ്രവര്‍ത്തിച്ചു. അവനും അവരോടൊത്തു പ്രവചിച്ചു. സാവൂളിനെ മുന്‍പ്  അറിയാമായിരുന്നവരെല്ലാം അവന്‍ പ്രവചിക്കുന്നതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു കിഷിന്റെ മകനു എന്തുപറ്റി? സാവൂളും പ്രവാചകനോ? പിന്നീട് സാവൂളും പ്രവാചകനോ എന്നത് ഇസ്രായേലിലെ പഴമൊഴിയായിത്തീരുകയാണ് (1 സാമു 10:1-12). തങ്ങള്‍ക്കറിയാവുന്ന കിഷിന്റെ മകനായ യുവാവായിരുന്നതുകൊണ്ട് ഇസ്രായേല്‍ക്കാര്‍ സാവൂളിലുള്ള ആത്മാവിന്റെ പ്രവര്‍ത്തിക്കോ പ്രവചനത്തിനോ തെല്ലും വില കല്പിക്കുന്നില്ല. ഇതു തന്നെയാണ് നസ്രത്തിലും സംഭവിച്ചത്. തങ്ങള്‍ക്കറിയാവുന്ന നസ്രത്തിലെ ജോസഫിന്റെ മകനായ യുവാവായിരുന്നതുകൊണ്ട്. അവര്‍ യേശുവിന്റെ ആത്മാവു നിറഞ്ഞ വാക്കുകളെയോ കഫര്‍ണാമില്‍ ചെയ്ത അത്ഭുതങ്ങളെയോ വലിയ്‌ക്കെടുക്കുന്നില്ല അംഗീകരിക്കുന്നില്ല.

ഇതു തന്നെയാണ് നാം പലപ്പോഴും നമ്മുടെ ഭാര്യയോട,് ഭര്‍ത്താവിനോട്, അപ്പനോട്, അമ്മയോട്, സഹോദരനോട്, സഹോദരിയോട്, മക്കളോട്, സുഹൃത്തുക്കളോട്, ബന്ധുക്കളോട്, അയല്‍ക്കാരോട്,  ഇടവകക്കാരോട്, സഹപ്രവര്‍ത്തകരോട് ചെയ്യുന്നത്. അവര്‍ ആത്മീയമായി ഒന്നു വളര്‍ന്നാല്‍, ദൈവത്തിന്റെ കയ്യൊപ്പ് അവരില്‍ പ്രകടമായാല്‍ അല്ലെങ്കില്‍ മറ്റു മേഖലകളില്‍ വളര്‍ച്ച പ്രാപിച്ചാല്‍ നാം അംഗീകരിക്കില്ല, പ്രോത്സാഹിപ്പിക്കില്ല എന്നു മാത്രമല്ല അവരുടേയും അവരുടെ കുടുംബത്തിന്റേയും കുറ്റവും കുറവും പറയും. മറ്റുള്ളവരെ നമുക്ക് അവരുടെ ചെറുവളര്‍ച്ചയില്‍ പോലും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അങ്ങനെ നസ്രത്തുകാര്‍ ചെയ്ത തെറ്റ് നമുക്ക് ആവര്‍ത്തിക്കാതിരിക്കാം.

 

ഒന്നാം വായന
ജറെമിയാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (1 : 4-5, 17-19)

(ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു)

യൂദയാ രാജാവായ ആമോന്റെ മകന്‍ ജോസിയാസിന്റെ കാലത്ത്, എനിക്കുണ്ടായ, കര്‍ത്താവിന്റെ അരുളപ്പാട് ഇങ്ങനെയായിരുന്നു: മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീക രിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോ ഗിച്ചു.
ഞാന്‍ കല്‍പിക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഭയപ്പെടേണ്ടാ; ഭയപ്പെട്ടാല്‍ അവരുടെ മുന്‍ പില്‍ നിന്നെ ഞാന്‍ പരിഭ്രാന്തനാക്കും. ദേശത്തിനു മുഴു വനും യൂദായിലെ രാജാക്കന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ ക്കും പുരോഹിതന്‍മാര്‍ക്കും ദേശവാസികള്‍ക്കും എതിരേ അപ്രതിരോധ്യമായ നഗരവും ഇരുമ്പുതൂണും പിച്ചള മതിലും ആയി ഇന്നു നിന്നെ ഞാന്‍ ഉറപ്പിക്കും. അവര്‍ നിന്നോടു യുദ്ധംചെയ്യും; എന്നാല്‍ വിജയിക്കുകയില്ല; നിന്റെ രക്ഷയ്ക്കു ഞാന്‍ കൂടെയുണ്ട് എന്നു കര്‍ ത്താവ് അരുളിച്ചെയ്യുന്നു.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം

(71 : 1-2, 3-4a, 5-6ab, 15ab + 17)

എന്റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വ്വകവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും

കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ! അങ്ങയുടെ നീതി യില്‍ എന്നെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യ ണമേ! എന്റെ യാചനകേട്ട് എന്നെ രക്ഷിക്കണമേ!
എന്റെ അധരങ്ങള്‍ ……
അങ്ങ് എനിക്ക് അഭയശിലയും ഉറപ്പുള്ള രക്ഷാദുര്‍ ഗവും ആയിരിക്കണമേ! അങ്ങാണ് എന്റെ അഭയശില യും ദുര്‍ഗവും. എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍ നിന്ന്, എന്നെ വിടുവിക്കണമേ!
എന്റെ അധരങ്ങള്‍ ……
കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ; ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം. ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു. മാതാവിന്റെ ഉദരത്തില്‍ നിന്ന് അങ്ങാണ് എന്നെ എടുത്തത്.
എന്റെ അധരങ്ങള്‍ ……
എന്റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും രക് ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും; ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു; ഞാനി പ്പോഴും അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍ പ്രഘോഷി ക്കുന്നു.
എന്റെ അധരങ്ങള്‍ ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന്
(12: 31 – 13: 13)

(വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്ക്കുന്നു. എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം)

സഹോദരരേ, ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണ മായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം. ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങ ലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്കു പ്രവ ചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ എന്റെ സര്‍വ സമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പി ക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല.
സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹ ങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു. സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സക ലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവി ക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവ ചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ് ഞാനം തിരോഭവിക്കും. നമ്മുടെ അറിവും പ്രവചനവും അപൂര്‍ണമാണ്. പൂര്‍ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ ണമായവ അസ്തമിക്കുന്നു. ഞാന്‍ ശിശുവായിരുന്ന പ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെ പ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ യുക്തിവിചാരം നടത്തി. എന്നാല്‍, പ്രായപൂര്‍ത്തിവന്നപ്പോള്‍ ശിശുസഹ ജമായവ ഞാന്‍ കൈവെടിഞ്ഞു. ഇപ്പോള്‍ നമ്മള്‍ കണ്ണാ ടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണ മായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ ക്കുന്നു. എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!
അല്ലേലൂയാ! (Lk. 4 : 18) ദരിദ്രരെ സുവിശേഷം അറിയി ക്കാനും, ബന്ധിതര്‍ക്ക് മോചനം പ്രഖ്യാപിക്കാനും, അവി ടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (4: 21-30)

(ഏലിയായെയും ഏലീശായെയും പോലെ യേശുവും ഇസ്രായേല്യരുടെ അടുത്തു മാത്രമല്ല അയയ്ക്കപ്പെട്ടിട്ടുള്ളത്)

അക്കാലത്ത്, യേശു ജപാലയത്തില്‍വച്ച് ജനങ്ങളോട് അരുളിച്ചെയ്തു: നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. എല്ലാവരും അവ നെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍ നിന്നു പുറപ്പെട്ട കൃപാവചസ്‌സുകേട്ട് അദ്ഭുതപ്പെടു കയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു. അവന്‍ അവരോടു പറഞ്ഞു: വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് ഉദ്ധ രിച്ചുകൊണ്ട് തീര്‍ച്ചയായും നിങ്ങള്‍ എന്നോട് കഫര്‍ ണാമില്‍ നീ ചെയ്ത അദ്ഭുതങ്ങള്‍ ഇവിടെ നിന്റെ സ്വന്തം സ്ഥലത്തും ചെയ്യുക എന്നു പറയും. എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാച കനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായി രുന്നു. അന്ന് മൂന്നു വര്‍ഷവും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, സീദോനില്‍ സറെ പ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാ രുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല. ഏലീശാ പ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠ രോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാ ക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെ ട്ടില്ല. ഇതു കേട്ടപ്പോള്‍ സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാ വരും കോപാകുലരായി. അവര്‍ അവനെ പട്ടണത്തില്‍ നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതി ചെയ്യുന്ന മലയുടെ ശൃംഗത്തില്‍നിന്നു താഴേക്കു തള്ളി യിടാനായി കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, അവന്‍ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടു പോയി.
കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 Related Articles

മുഖ്യമന്ത്രി ചെല്ലാനത്തെ ജനങ്ങളെ പരിഹസിക്കുന്നു : കെയർ ചെല്ലാനം

കൊച്ചി: സംസ്ഥാനത്തെ തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി ചെല്ലാനത്തിനുവേണ്ടി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ ജനങ്ങളെ പരിഹസിക്കലായി മാറിയെന്ന് കെയർ ചെല്ലാനം സ്റ്റിയറിംഗ് കമ്മിറ്റി യോഗം കുറ്റെപ്പടുത്തി. വർഷങ്ങൾക്കുമുൻപ് പ്രഖ്യാപിച്ചതും

സിവില്‍ സര്‍വീസില്‍ വിജയഗാഥയുമായി നിര്‍മല്‍ ഔസേപ്പ്

ആലപ്പുഴ: കഠിനാധ്വാനത്തിന്റെ മറുവാക്കാകുകയാണ് ആലപ്പുഴക്കാരന്‍ നിര്‍മല്‍ ഔസേപ്പ്. എംബിബിഎസ് പാസായതിനു ശേഷമാണ് പുതിയ മേഖലയിലേക്ക് കടന്നു വന്നത്. സിവില്‍ സര്‍വീസ് ഒരു സ്വപ്‌നമായി എന്നും കൂടെയുണ്ടായിരുന്നുവെന്ന് നിര്‍മല്‍

ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെടേണ്ട നേരമായില്ലേ?

പൊതുവായ ചര്‍ച്ചയ്ക്കായി എല്ലാവരുടെയും ശ്രദ്ധയിലേയ്ക്ക് ഈ കുറിപ്പ് എഴുതുകയാണ്. ഇന്ത്യയുടെ മഹത്തായ പഠനപാരമ്പര്യങ്ങളുടെയും സ്വാതന്ത്ര്യസമരകാലത്തെ മാനവികതയിലൂന്നിയ ദര്‍ശനങ്ങളുടെയും ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത മതേതരസങ്കല്പങ്ങളുടെയും വെളിച്ചത്തില്‍ ഇന്ത്യയിലെ വിവിധങ്ങളായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*