50 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണ പൂര്‍ത്തീകരണത്തിന് തിരുവനന്തപുരം അതിരൂപത ഒരു കോടി നല്കി

തിരുവനന്തപുരം: വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കൈത്താങ്ങ്. സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളുടെ ധനസഹായത്തോടെ നിര്‍മാണം ആരംഭിച്ചതും എന്നാല്‍ സാമ്പത്തിക പരാധീനതമൂലം പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ 50 കുടുംബങ്ങള്‍ക്ക് പണി പൂര്‍ത്തിയാക്കുന്നതിനായി 2 ലക്ഷം രൂപ വീതം നല്‍കിയാണ് തിരുവനന്തപുരം അതിരൂപത നിര്‍ധന ജനവിഭാഗങ്ങളോട് പക്ഷം ചേര്‍ന്നത്.
ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അതിരൂപത രൂപം നല്കിയ ‘ഭവനം ഒരു സമ്മാനം’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലുള്‍പ്പെടുത്തിയാണ് ഭവന നിര്‍മാണ പൂര്‍ത്തീകരണത്തിന് 1 കോടി രൂപ വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യ ഗഡുവായി 50,000 രൂപ വീതം 50 കുടുംബങ്ങള്‍ക്ക് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം വിതരണം ചെയ്തു. ‘ഭവനം ഒരു സമ്മാനം’ പദ്ധതിയിന്‍ കീഴില്‍ ഇതിനകം 102 വീ
ടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. 16 വീടുകളുടെ പണി നടന്നുവരുന്നു. നാലാം ഘട്ടത്തില്‍ ഓഖി ദുരിത ബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് പദ്ധതിയെന്ന് ധനസഹായം വിതരണം ചെയ്ത് ആര്‍ച്ച്ബിഷപ് പറഞ്ഞു.
ഒന്നിച്ചുനില്‍ക്കാനും ഉള്ളത് പങ്കുവയ്ക്കാനും തയ്യാറായാല്‍ ഏതു പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാന്‍ സമൂഹത്തിന് കഴിയുമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ ദൃശ്യമാണ്.
മദ്യത്തിനും ആര്ഭാടത്തിനും വേണ്ടി നാം ചിലവഴിക്കുന്ന തുക പാവപ്പെട്ടവരുടെയും നാടിന്റെയും നന്മക്കും വികസനത്തിനും വേണ്ടി ചിലവഴിക്കാന്‍ കഴിഞ്ഞാല്‍ നാട്ടില്‍ സമത്വവും സംതൃപ്തിയും വളരുമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. ചടങ്ങില്‍ റ്റിഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ലെനിന് രാജ്, ഫാ. ഡോണി ഡി. പോള്‍, നോഡല്‍ ഓഫീസര്‍ ജറാള്‍ഡ് എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങി
രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു. ബംഗളരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയില്‍ വന്നുപോകുക.
കൊവിഡ് വാക്സീന് കുത്തിവയ്പ് ആരംഭിക്കുന്നു
ഇന്ത്യയില്‍ കൊവിഡ്-19 പ്രതിരോധ വാക്സീന് കുത്തിവെയ്പ് ജനുവരി 16 ന് ആരംഭിക്കും. കേരളത്തില്‍ 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സീന് നല്‍കുന്നത്. കേരളത്തില്‍
കർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കെസിബിസി.
കൊച്ചി:രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കേരള കാത്തോലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) ജാഗ്രത കമ്മീഷൻ. കർഷക